121

Powered By Blogger

Friday 26 June 2020

ജൂലായ് മുതല്‍ എടിഎം ഇടപാടിന് സേവനനിരക്ക് നല്‍കേണ്ടിവരും

ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും. ജൂൺ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകൾ ഒഴിവാക്കിയത്. ഇളുവുകൾ നീട്ടിയില്ലെങ്കിൽ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകൾ വീണ്ടും ഈടാക്കിത്തുടങ്ങും. ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാൽ ബാങ്കിന്റെ ശാഖയിൽ നിന്നോ കസ്റ്റമർ കെയർ നമ്പറുകൾവഴിയോ അക്കൗണ്ട് ഉടമകൾ വിവരങ്ങൾ തേടേണ്ടതാണ്. മാസത്തിൽ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകൾവഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിഎമ്മുകൾ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കിൽ 10 സൗജന്യ ഇടപാടുകൾ നടത്താം. നിശ്ചിത സൗജന്യ ഇടപാടുകളിൽ കൂടുതൽ നടത്തിയാൽ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നൽകണം. പണംപിൻവലിക്കലിനാണ് ഇത് ബാധകം. ബാലൻസ് അറിയൽ ഉൾപ്പടെയുള്ള മറ്റ് ഇടപാടുകൾക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിവരിക.

from money rss https://bit.ly/2YD6A4Z
via IFTTT

നിർമാണഘടകങ്ങളുടെ ഇറക്കുമതി: ചൈനയെ ഒഴിവാക്കി മറ്റുരാജ്യങ്ങളുടെ സാധ്യതതേടുന്നു

മുംബൈ: ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകൾതേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും. കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചർച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാൽ ഈ രാജ്യങ്ങളുമായി സംസാരിച്ച് ഇറക്കുമതിയിളവുകൾ ഉൾപ്പെടെ നൽകി ഇന്ത്യൻവിപണിയിൽ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനിൽക്കുന്നതിനാൽ ചൈനയിൽനിന്നുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നുമുതൽ എല്ലാ ടെലികോം ഉത്പന്നങ്ങളും വിശദമായി പരിശോധിക്കണമെന്ന് ടെലികോംവകുപ്പ് നിർദേശിച്ചു കഴിഞ്ഞു. ചൈനയിൽനിന്നുള്ള ഗുണമേന്മയില്ലാത്തതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാനും നടപടികളെടുത്തുവരികയാണ്. ജപ്പാൻ, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് ചൈനയെ അപേക്ഷിച്ച് വില കൂടുതലാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഉത്പാദനം കുറഞ്ഞത് ആഭ്യന്തരവിപണിയിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ വില ഉയരാൻ കാരണമായിട്ടുണ്ട്. ലഭ്യത കുറവായതിനാൽ ഇ-കൊമേഴ്സ് കന്പനികൾ ഉൾപ്പെടെ സ്മാർട്ട്ഫോണിനും മറ്റും നൽകിയിരുന്ന ഓഫറുകൾ ഒഴിവാക്കിത്തുടങ്ങി.

from money rss https://bit.ly/2BKZsdO
via IFTTT

21ാം ദിവസവും ഇന്ധനവില കൂട്ടി; മൂന്നാഴ്ചക്കിടെ ഡീസലിന് കൂടിയത് 10.45 രൂപ

കൊച്ചി: തുടർച്ചയായ 21-ാം ദിവസും രാജ്യത്തെ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും ശനിയാഴ്ച കൂട്ടി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഒരു ലിറ്റർ ഡീസലിന് 10.45 രൂപയും പെട്രോൾ ലിറ്ററിന് 9.17 രൂപയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 80.38 രൂപയാണ്ഇന്നത്തെ വില. ഡീസലിന് 76.42 രൂപയും. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില തമ്മിൽ 2 പൈസയുടെ അന്തരം മാത്രമാണുള്ളത്. പെട്രോൾ ലിറ്ററിന് 80.38 രൂപയും ഡീസലിന് 80.40 രൂപയുമാണ് വില.കോഴിക്കോട് പെട്രോൾ ലിറ്ററിന് 80.83 രൂപയും ഡീസലിന് 76.42 രൂപയുമാണ് വില. 82 ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂൺ ഏഴ് മുതൽ പെട്രോൾ, ഡീസൽ വില പ്രതിദിനം പരിഷ്കരിക്കാൻ തുടങ്ങിയപ്പോഴാണ് വില കുത്തനെ ഉയരാൻ തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ വിലത്തകർച്ച വന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് തീരുവ 13 രൂപവരെ ഉയർത്തിയത് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താവിന് ഇതോടെ ലഭിക്കാതായി. content highlights:Petrol, diesel prices hiked for 21th straight day

from money rss https://bit.ly/2BfWvSD
via IFTTT

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project

‘A’ First Look Poster Released; Lijo Pellissery To Venture Into An Unusual Project
After several speculations over Lijo Jose Pellissery's recent Facebook post, the super-talented director released the first look poster of his upcoming venture A today. In the conceptual poster, the title has been shown in magenta colour. He has also confirmed that

* This article was originally published here

സെന്‍സെക്‌സ് 329 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഉയർന്ന നിലവാരത്തിലാണ് സൂചികകളെത്തിയത്. സെൻസെക്സ് 329.17 പോയന്റ് നേട്ടത്തിൽ 35,171.27ലും നിഫ്റ്റി 94.10 പോയന്റ് ഉയർന്ന് 10,383ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികളും റിലയൻസും എച്ച്ഡിഎഫിസി ബാങ്കുമാണ് സെൻസെക്സിലെ നേട്ടത്തിനുപിന്നിൽ. ബിഎസ്ഇയിലെ 1629 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1040 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഫോസിസ്, ടിസിഎസ്, ഐഒസി, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ഭാരതി ഇൻഫ്രടെൽ, ബജാജ് ഫിനാൻസ്, ഐടിസി, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. സെക്ടറൽ സൂചികകളിൽ എഫ്എംസിജി, ഫാർമ എന്നിവ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2NCIiBL
via IFTTT

ഇപിഎഫിന്റെ പലിശ 8.5ശതമാനത്തില്‍നിന്ന് കുറച്ചേക്കും

ന്യൂഡൽഹി: 2020 സാമ്പത്തികവർഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5ശതമാനത്തിൽനിന്ന് കുറച്ചേക്കും. നിക്ഷേപത്തിൽനിന്ന് ലഭിച്ച ആദായത്തിൽ കുറവുവന്നതും കഴിഞ്ഞമാസങ്ങളിൽ അംഗങ്ങൾ വൻതോതിൽ പണം പിൻലിച്ചതുമാണ് കാരണം. പലിശനിരക്ക് കുറച്ചാൽ ആറുകോടി വരിക്കാരെയാണ് ബാധിക്കുക. മാർച്ച് ആദ്യ ആഴ്ചയിലാണ് 8.5ശതമാനം പലിശ പ്രഖ്യാപിച്ചത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം അതിന് ഇനിയും അനുമതി നൽകിയിട്ടില്ല. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽമാത്രമെ തൊഴിൽമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കൂ. EPFO may slash FY20's interest rate

from money rss https://bit.ly/2Bdf2ir
via IFTTT

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്

ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു. 2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യൺ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്. സ്വിറ്റ്സർലാൻഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ ഇടിവുണ്ടാകുന്നത്. മൂന്നുസ്ഥാനംപിറകോട്ടുപോയി ഇന്ത്യയുടെ സ്ഥാനം 74ൽനിന്ന് 77-മതായി. യു.കെയ്ക്കാണ് ഒന്നാം സ്ഥാനം. സ്വിസ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 27 ശതമാനംവരും യുകെയുടെ വിഹിതം. യു.എസ്, വെസ്റ്റ് ഇൻഡീസ്, ഫ്രാൻസ്, ഹോങ്കോങ് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ജർമനി, ലക്സംബർഗ്, ബഹാമസ്, സിംഗപൂർ, കെയ്മെൻ ഐലൻഡ് എന്നീരാജ്യങ്ങളും ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

from money rss https://bit.ly/2YxqX3G
via IFTTT