121

Powered By Blogger

Friday, 20 February 2015

അതിജീവനം: സുധീഷ് നായകന്‍







ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ സ്‌കൂളില്‍ എത്തുന്ന വേണു എന്ന അധ്യാപകനായി വേഷമിടുകയാണ് സുധീഷ്. കഷണ്ടികയറിയ തലയും താടിയുമുള്ള വേണു അവിടെ കാണുന്നത് നിത്യരോഗികളായ ഗ്രാമീണരെയും പകര്‍ച്ചവ്യാധികളുടെ ഊരാക്കുടുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെയുമാണ്.

ഇതിനു പിന്നില്‍ എന്തെന്ന് ചികയാന്‍ വേണു പ്രേരിതനാകുന്നു. വേണുവിന്റെ ഭാര്യ ആനിയായി വേഷമിടുന്നത് അഞ്ജു അരവിന്ദാണ്.



മാകുന്ദം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കരനാരായണന്‍ നിര്‍മിച്ച് സജീവന്‍ കടന്നപ്പള്ളി സംവിധാനം ചെയ്യുന്ന അതിജീവനത്തിന് നിരവധി സീരിയലുകള്‍ക്ക് തിരക്കഥയെഴുതിയ ചന്ദ്രന്‍ രാമന്തളി തിരക്കഥയും സംഭാഷണവും എഴുതുന്നു.


മോഹന്‍ കുപ്ലേരി, ശ്രീജിത്ത് പലേരി എന്നിവരുടെ സഹസംവിധായകനായിരുന്നു സജീവന്‍ കടന്നപ്പള്ളി. ഛായാഗ്രഹണം- പ്രേംരാജ്. ഗാനരചന: ബൈജു താങ്കോല്‍. സംഗീതം: കൈതപ്രം വിശ്വനാഥന്‍. വാര്‍ത്ത: ദേവസ്സിക്കുട്ടി.











from kerala news edited

via IFTTT

വിജയ് സേതുപതിയുടെ ഇടം പൊരുള്‍ ഏവല്‍









സീനു രാമസാമി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ സിനിമയാണ് 'ഇടം പൊരുള്‍ ഏവല്‍'. സ്ഥലവും സന്ദര്‍ഭവും അറിഞ്ഞ് പ്രവര്‍ത്തിക്കയും സംസാരിക്കയും ചെയ്യണമെന്നാണിതിന്റെ പൊരുള്‍.പ്രശസ്ത കഥാകൃത്ത് എസ്. രാമകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയാണ് തിരക്കഥ. വിജയ് സേതുപതിയും വിഷ്ണുവുമാണ് ചിത്രത്തിലെ നായകന്മാര്‍. നന്ദിതയും ഐശ്വര്യയും നായികമാരാവുന്നു. വടിവുക്കരശി ചിത്രത്തിന്റെ കഥാഗതി നിയന്ത്രിക്കുന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ അഞ്ചു പേരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന ഒരു പ്രമേയമാണ് 'ഇടംപൊരുള്‍ ഏവലി' ന്റേത്.

ടൈറ്റിലും ചിത്രത്തിന്റെ പ്രമേയവുമായി ഗാഢബന്ധമാണുള്ളതെന്ന് സംവിധായകന്‍ പറയുന്നു. സംവിധായകന്‍ എന്‍. ലിംഗുസാമിയുടേയും സഹോദരന്‍ എന്‍. സുഭാഷ് ചന്ദ്രബോസിന്റേയും ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ തിരുപ്പതി ബ്രദേഴ്‌സ് മീഡിയാ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മാതാക്കള്‍.


'കഥയില്‍ മൂന്നുതരം കഥാപാത്രങ്ങളുണ്ട് . ഈ മൂന്നു കഥാപാത്രങ്ങളും സംഗമിക്കുന്ന കേന്ദ്രമാണ് 'ഇടം പൊരുള്‍ ഏവല്‍' മനുഷ്യജീവിതത്തിന്റെ ആധാരം തന്നെ ഈ കേന്ദ്രമാണ് എന്നതാണ് പ്രമേയം. ഇത് നമുക്കെല്ലാവര്‍ക്കും യോജിക്കും.. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിപരീത സ്വഭാവക്കാരനായ കഥാപാത്രമാണ് വിഷ്ണുവിന്റേത്. ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രം മിതഭാഷിയാണെങ്കില്‍ വിഷ്ണുവിന്റേത് എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്ന കഥാപാത്രമാണ്.' സീനുരാമസാമി പറഞ്ഞു.


നായികമാരില്‍ ഐശ്വര്യ പ്രാസംഗികയാണ്. അവര്‍ മധുര തമിഴ് സംസാരിച്ച് അഭിനയിക്കുന്ന ശൈലി വളരെ പുതുമയുള്ളതാണ് . ഐശ്വര്യ, വിഷ്ണുവിന്റെ ജോഡിയാവുമ്പോള്‍ നന്ദിതയാണ് വിജയ് സേതുപതിയുടെ നായികയാവുന്നത്. മലജാതി പെണ്ണായി, ഒരു കമ്മ്യൂണിസ്റ്റ് സഖാവിന്റെ മകളായി, വിജയ് സേതുപതിയെ മൃദുവികാരങ്ങളാല്‍ ബന്ധിപ്പിക്കുന്ന ഒരു കഥാപാത്രം. യുവന്‍ ഷങ്കര്‍ രാജയും 'കവിചക്രവര്‍ത്തി' വൈരമുത്തുവും ആദ്യമായി ഒന്നു ചേര്‍ന്ന് ഗാനങ്ങളൊരുക്കിയ ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്.


ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായിക്കഴിഞ്ഞു. വേറിട്ട ശബ്ദത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ 'എന്തവഴിപോകുമോ എന്ത ഊരു ശേരുമോ കാറ്റ്ക്ക് ദിശയിരുക്കാ'.... എന്ന ഗാനം തമിഴകമൊട്ടാകെ ജനശ്രദ്ധനേടുകയാണ്.മൂന്നാറിലെ തേയിലത്തോട്ടങ്ങളുടേയുംവനാന്തരങ്ങളുടേയുംപശ്ചാത്തലത്തില്‍ചിത്രീകരിച്ച ചിത്രമാണ് ഇടംപൊരുള്‍ ഏവല്‍.











from kerala news edited

via IFTTT

വി എസിനെതിരേ പാര്‍ട്ടി നിലപാട്‌ മയപ്പെടുത്തി; നിര്‍വികാരതയോടെ വി എസ്‌









Story Dated: Friday, February 20, 2015 07:23



mangalam malayalam online newspaper

ആലപ്പുഴ: പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനും തമ്മിലുള്ള പോര്‌ കഴിഞ്ഞ ദിവസം പരസ്യമായതിന്‌ പിന്നാലെ വിഎസിനെതിരേയുള്ള നിലപാട്‌ പാര്‍ട്ടി മയപ്പെടുത്തുന്നു. വി എസിനെതിരേയുള്ള പ്രമേയം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയിട്ടില്ലെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇതിനെ നടപടിയായി കണക്കാക്കേണ്ടതില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വി എസിന്റെ കത്ത്‌ പിബി പരിശോധിക്കുമെന്നും വിഎസിന്റെ കത്ത്‌ പത്രം പ്രസിദ്ധീകരിക്കപ്പെട്ടതിനാലാണ്‌ പ്രമേയവും പരസ്യപ്പെടുത്തിയതെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസം പിണറായി വിജയന്‍ വിഎസിനെതിരേ ആഞ്ഞടിച്ച വാര്‍ത്താ സമ്മേളനം നടത്തിയ സ്‌ഥലത്ത്‌ തന്നെ കോടിയേരിയും ഇന്ന്‌ മാധ്യമങ്ങളെ കണ്ടത്‌ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. വിഎസിനെ സംസ്‌ഥാന കമ്മറ്റിയില്‍ നില നിര്‍ത്തണമെന്ന്‌ കേന്ദ്രനേതൃത്വം സംസ്‌ഥാന നേതൃത്വത്തോട്‌ ആവശ്യപ്പെട്ടിരിക്കാമെന്നും മാധ്യമങ്ങള്‍ കരുതുന്നുണ്ട്‌.


അതിനിടയില്‍ സമ്മേളന സ്‌ഥലത്ത്‌ വിഎസ്‌ അനുകൂല ലഘുലേഖകളും പ്രത്യക്ഷപ്പെട്ടു. പിണറായി വിജയനെയും ജി സുധാകരനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലഘുലേഖ പുറത്തിറക്കിയത്‌ ആരാണെന്നോ ആരാണ്‌ വിതരണം ചെയ്‌തതെന്നോ അറിയില്ല. കോഴി മൂന്ന്‌ വട്ടം കൂവുന്നതിന്‌ മുമ്പ്‌ ഒറ്റുകാരനെ തിരിച്ചറിയും എന്ന തലക്കെട്ടോടെ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌ ലഘുലേഖയുടെ ഉള്ളടക്കം. അതിനിടയില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ വി എസിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ വേദന ഉണ്ടാക്കുന്നതാണെന്ന്‌ സി ദിവാകരന്‍ വ്യക്‌തമാക്കി.


കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങള്‍ക്ക്‌ ശേഷം ഇന്ന്‌ വി എസ്‌ പൊതുവേ മൗനം ആചരിച്ചു. നിര്‍വ്വികാരതയോടെ സമ്മേളന വേദിയില്‍ കാണപ്പെട്ട വിഎസ്‌ പതാക ഉയര്‍ത്തിയപ്പോഴും ഭാവവ്യത്യാസം കാട്ടിയില്ല. പ്രഭാത സവാരിയ്‌ക്കിടെ ചില മാധ്യമപ്രവര്‍ത്തകര്‍ വിഎസിനെ കണ്ടിരുന്നെങ്കിലും ഒന്നും പറയാന്‍ തയ്യാറായില്ല. അതേസമയം രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയപ്പോള്‍ അല്‍പ്പം വികാരാധീനനായി. സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത വേളയില്‍ പ്രകാശ്‌ കാരാട്ടും കേരളത്തിലെ സംഘടനാ വിഷയങ്ങളെ കുറിച്ച്‌ ഒന്നും പറയാന്‍ തയ്യാറായില്ല.










from kerala news edited

via IFTTT

നളന്ദയുടെ വൈസ്‌ ചാന്‍സലറായി തുടരാന്‍ മോദി സര്‍ക്കാര്‍ അനുമതിക്കുന്നില്ലെന്ന്‌ അമൃത്യാ സെന്‍









Story Dated: Friday, February 20, 2015 06:28



mangalam malayalam online newspaper

ന്യൂഡല്‍ഹി: നളന്ദ സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലറായി തുടരുവാന്‍ തന്നെ മോദി സര്‍ക്കാര്‍ അനുമതിക്കുന്നില്ലെന്ന്‌ അമൃത്യാ സെന്‍. വൈസ്‌ചാന്‍സലര്‍ പദവിയിലേക്കുള്ള രണ്ടാം വട്ട സ്‌ഥാനാര്‍ത്ഥിത്വം നോബേല്‍ പുരസ്‌കാര ജേതാവു കൂടിയായ അമൃത്യാ സെന്‍ പിന്‍വലിച്ചു. ഇനി നളന്ദയുടെ വൈസ്‌ചാന്‍സലറായി താനില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.


വൈസ്‌ ചാന്‍സലറായി തുടരാന്‍ അമൃത്യാ സെന്നിന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ശുപാര്‍ശ ചെയ്‌തിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇത്‌ തന്നെ വൈസ്‌ചാന്‍സലര്‍ സ്‌ഥാനത്തുനിന്നു മാറ്റി നിര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമമാണോ എന്ന്‌ സംശയമുള്ളതായി അമൃത്യാസെന്‍ പറഞ്ഞു.


ഗവണ്‍മെന്റിന്റെ അംഗീകാരമില്ലാതെ, രാഷ്‌ട്രപതിക്ക്‌ തന്നെ വൈസ്‌ ചാന്‍സലറാക്കാനുള്ള അനുമതി നളന്ദയുടെ ബോര്‍ഡിന്‌ നല്‍കാനാകില്ലെന്നത്‌ വ്യക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. 1998ല്‍ സാമ്പത്തിക ശാസ്‌ത്രത്തിലാണ്‌ അമൃത്യാ സെന്നിന്‌ നോബേല്‍ പുരസ്‌കാരം ലഭിച്ചത്‌.










from kerala news edited

via IFTTT

യു.എ.ഇയില്‍ രൂക്ഷമായ മണല്‍ക്കാറ്റ്‌; കടല്‍ പ്രക്ഷുബ്‌ധം









ആര്‍.രോഷിപാല്‍


Story Dated: Friday, February 20, 2015 06:22



mangalam malayalam online newspaper

ദുബായ്‌: യു.എ.ഇയില്‍ പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മണല്‍ക്കാറ്റ്‌ ശക്‌തമായി തുടരുന്നു. മണിക്കൂറില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ്‌ കാറ്റ്‌ വീശുന്നത്‌. യു.എ.ഇയിലെ വിവിധ പ്രവശ്യകളിലെ ജനജീവിതത്തെ മണല്‍കാറ്റ്‌ ബാധിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.


കാറ്റ്‌ ശക്‌തമായതോടെ കടല്‍ പ്രക്ഷുബ്‌ധമായിട്ടുണ്ട്‌. തിരമാലകള്‍ അഞ്ച്‌ മീറ്ററോളം ഉയരത്തില്‍ പൊങ്ങുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മണല്‍കാറ്റ്‌ വാഹന ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്‌. ഓഫീസുകളില്‍ നിന്നും താമസ സ്‌ഥലത്ത്‌ നിന്നും പുറത്തേക്ക്‌ ഇറങ്ങാന്‍ കഴിയാത്ത രീതിയാലാണ്‌ മണല്‍കാറ്റ്‌ അനുഭവപ്പെടുന്നത്‌. അതേസമയം പകല്‍ സമയം അന്തരീക്ഷ താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക്‌ ഉയര്‍ന്നു. അടുത്ത രണ്ട്‌ ദിവസങ്ങളിലും ഇതേ കാലാവസ്‌ഥ തുടരുമെന്നാണ്‌ ഔദ്യോഗികമായി ലഭിക്കുന്ന വിവരം.










from kerala news edited

via IFTTT

ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചു








ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് യുവാവ് മരിച്ചു


Posted on: 19 Feb 2015


ദുബായ്: കളിക്കിടെ ഫുട്‌ബോള്‍ നെഞ്ചിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. ദുബായില്‍ ഫസ്റ്റ് ഗള്‍ഫ് ബാങ്ക് ജീവനക്കാരനായിരുന്ന രതീഷ് കാക്കാമണി(31)യാണ് മരിച്ചത്.

വെള്ളിയാഴ്ച സബീല്‍ പാര്‍ക്കില്‍വെച്ചാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ എതിരെ വന്ന ബോള്‍ സ്വീകരിക്കാനുള്ള ശ്രമം പാളിയതാണ് ദുരന്തത്തില്‍ കലാശിച്ചത്. പാഞ്ഞുവന്ന പന്ത് നെഞ്ചില്‍ ഇടിച്ചയുടന്‍ തന്നെ തളര്‍ന്ന് വീണു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ രവീന്ദ്രന്‍ശോഭന ദമ്പതിമാരുടെ മകനാണ്. ഭാര്യ : മീനാക്ഷി. എട്ടുമാസം പ്രായമുള്ള റിഹാന്‍ മകനാണ്.












from kerala news edited

via IFTTT

മാനസികപ്രശ്‌നങ്ങള്‍: അബദ്ധധാരണകള്‍ അകറ്റണം- പ്രധാനമന്ത്രി








മാനസികപ്രശ്‌നങ്ങള്‍: അബദ്ധധാരണകള്‍ അകറ്റണം- പ്രധാനമന്ത്രി


Posted on: 19 Feb 2015


ബെംഗളൂരു: മാനസികപ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിനുള്ള അബദ്ധധാരണകള്‍ അകറ്റാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ നിംഹാന്‍സില്‍ ബിരുദദാനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാനസികമായ അസുഖങ്ങള്‍ക്ക് സമൂഹത്തിന്റെ അന്ധവിശ്വാസങ്ങള്‍ കാരണം പലപ്പോഴും ചികിത്സകിട്ടാതെ പോകുന്നുണ്ട്. മനസ്സിന്റെ അസുഖങ്ങള്‍ ശാസ്ത്രീയമായ ചികിത്സയിലൂടെ മാറാനാകുമെന്ന് ജനങ്ങള്‍ മനസ്സിലാക്കേണ്ടതാണ് -പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള പാവപ്പെട്ട കുറേ കുട്ടികളെ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. അവരെ വിശിഷ്ടരായ അതിഥികള്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

രാജ്യത്ത് താന്‍ പങ്കെടുക്കുന്ന ഇത്തരം ചടങ്ങുകളില്‍ ഇതുപോലുള്ള കുട്ടികളെ പങ്കെടുപ്പിക്കണമെന്നത് തന്റെ ആഗ്രഹമാണ്. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് കുട്ടികള്‍ക്ക് പ്രചോദനമാകും- പ്രധാനമന്ത്രി പറഞ്ഞു.

ഉയര്‍ന്ന ആത്മഹത്യാനിരക്ക്, വിഷാദരോഗം, അക്രമവാസന, കലഹങ്ങള്‍ തുടങ്ങിയവ മാനസികാരോഗ്യക്കുറവിന്റെ സൂചനകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നഡ്ഡ പറഞ്ഞു. മനസ്സിന്റെ ശാന്തിയും ആരോഗ്യവും നേടുന്നതിന് യോഗയും ധ്യാനവും പോലുള്ള പാരമ്പര്യ ആരോഗ്യസമ്പ്രദായങ്ങളെ മറ്റ് ചികിത്സാരീതികളുമായി സംയോജിപ്പിക്കേണ്ടതുണ്ട്. പുതിയ മാനസികാരോഗ്യനിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.











from kerala news edited

via IFTTT

പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം








പഴക്കമേറിയ കോച്ചുകള്‍ മാറ്റണം- കേരളസമാജം


Posted on: 19 Feb 2015


ബെംഗളൂരു: എക്‌സ്പ്രസ്സ് തീവണ്ടികളില്‍ പഴക്കമേറിയ കോച്ചുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബെംഗളൂരുവിലെ കേരളസമാജം ആവശ്യപ്പെട്ടു. ആനേക്കല്‍ തീവണ്ടിയപകടത്തെപ്പറ്റി അന്വേഷിക്കുന്ന റെയില്‍വേ സുരക്ഷാകമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പ്രതികരണത്തിലാണ് ഇതുപറഞ്ഞിട്ടുള്ളത്.

ബെംഗളൂരുവിലേക്കുള്ളവ ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന മിക്ക തീവണ്ടികളിലും പഴക്കമേറിയ കോച്ചുകളാണെന്ന് സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണനും സെക്രട്ടറി റെജികുമാറും പറഞ്ഞു.

കോച്ചുകളുടെ കാലപ്പഴക്കം ആനേക്കല്‍ സംഭവത്തില്‍ മരണങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഡി 8 കോച്ച് ഡി 9-ലേക്കു തുളച്ചുകയറി. ഒന്നുമുതല്‍ ഇരുപതുവരെ സീറ്റുകളില്‍ ഇരുന്നവര്‍ക്കാണ് ക്ഷതമേറ്റത്. നിലവാരം കുറഞ്ഞ കോച്ചുകളാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 1993-ല്‍ നിര്‍മിച്ച ഇവയ്ക്ക് 22 കൊല്ലമായി. ശരിയായ അറ്റകുറ്റപ്പണികള്‍ ഉണ്ടായതുമില്ല. ബലമേറിയ ആന്റി ടെലസ്‌കോപ്പിക് കോച്ചുകളായിരുന്നെങ്കില്‍ അപകടത്തില്‍ മരണമുണ്ടാകുമായിരുന്നില്ല.

പാളത്തിന്റെയോ കോച്ചുകളുടെയോ എന്‍ജിന്റെയോ പ്രശ്‌നമാണ് അപകടമുണ്ടാക്കിയത്. പാളത്തില്‍ പാറക്കല്ല് വീഴാന്‍ അവിടെ സാധ്യതയില്ല. പാറക്കല്ലുകള്‍ ഉള്ള സ്ഥലമല്ല. സമൂഹദ്രോഹികള്‍ അവിടെ അതിടാനും സാധ്യത കുറവാണ് -സമാജം പ്രതികരണത്തില്‍ പറഞ്ഞു.











from kerala news edited

via IFTTT

ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌








ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌


Posted on: 19 Feb 2015


അബുദാബി: മരുന്നുകള്‍ ഓണ്‍ ലൈനായി വാങ്ങുന്ന പ്രവണതയ്‌ക്കെതിരേ മുന്നറിയിപ്പുമായി ഫെഡറല്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനര്‍ക്കോട്ടിക്‌സ്.

കൃത്രിമ മയക്കുമരുന്നുകള്‍ ചേര്‍ത്തുള്ളതാകാം ഇത്തരം മരുന്നുകളെന്നും ഇവ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും പല മരുന്നുകളുടെയും ഉപയോഗം രാജ്യത്ത് നിയമവിരുദ്ധമാണെന്നും നര്‍ക്കോട്ടിക്‌സ് വിഭാഗം ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി പറഞ്ഞു. കൃത്രിമ മരുന്നുകളും മാനസികനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങളും എന്ന വിഷയത്തില്‍ അബുദാബിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളില്‍ യു.എ.ഇ.യില്‍ ഉണ്ടായ കുറ്റകൃത്യങ്ങളില്‍ പകുതിയിലും മനോനിലയെ ബാധിക്കുന്ന പദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടാണ്. ഇത്തരം മരുന്നുകളുടെ ഉത്പാദകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇവ പുതിയ വഴികളിലൂടെ രാജ്യത്ത് എത്തുന്നുണ്ട്. നിയമത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഇത്തരം മരുന്നുകളുടെ കൂട്ടുകള്‍ പതിവായി മാറ്റിക്കൊണ്ടിരിക്കുന്നതായും സമ്മേളനത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അനുവദനീയമായ മരുന്നുകളുടെ പട്ടിക പരിശോധിച്ച ശേഷമേ മരുന്നുകള്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ നല്കാന്‍ പാടുള്ളൂ. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ മരുന്നുകളുടെ ഉപയോഗവും വിതരണവും തടയാന്‍ പ്രത്യേക സംഘം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.


യു.എ.ഇ. ആഭ്യന്തര മന്ത്രാലയം യുണൈറ്റഡ് നേഷന്‍സിന്റെ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം വിഭാഗവുമായി ചേര്‍ന്നാണ് രണ്ടുദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്. ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.












from kerala news edited

via IFTTT

വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം








വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം


Posted on: 19 Feb 2015


ദുബായ്: വ്യോമഗതാഗതരംഗത്ത് ഏറ്റവുംമികച്ച സുരക്ഷ ഉറപ്പാക്കുന്ന രാജ്യമെന്ന ബഹുമതി യു.എ.ഇ.യ്ക്ക്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.) നടത്തിയ ആഗോള സുരക്ഷാപഠന പരിപാടിയില്‍ 98.86 ശതമാനം പോയിന്റുകളോടെയാണ് യു.എ.ഇ. ഒന്നാംസ്ഥാനം നേടിയത്. ഓര്‍ഗനൈസേഷന്റെ ചരിത്രത്തില്‍ തന്നെ ഒരു രാജ്യം ഇത്രയും ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് ഇതാദ്യമാണ്.

ദക്ഷിണ കൊറിയയ്ക്കാണ് രണ്ടാംസ്ഥാനം. സിംഗപ്പൂര്‍ മൂന്നാംസ്ഥാനം നേടി. ഗുണനിലവാരം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി 2014 നവംബറില്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ യു.എ.ഇ.യിലെത്തിയിരുന്നു. വിമാനത്താവളങ്ങളും പ്രമുഖ വിമാനക്കമ്പനികളും നടത്തിപ്പ് സംവിധാനങ്ങളുമൊക്കെ സംഘം പരിശോധിച്ചു.


രാജ്യത്തിന് ലഭിച്ച അംഗീകാരത്തെ സ്വാഗതം ചെയ്യുന്നതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളും വിമാനത്താവളങ്ങളുമാണ് യു.എ.ഇ.യിലേതെന്നതിന് തെളിവാണ് അംഗീകാരമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. വര്‍ഷങ്ങളായുള്ള കഠിന ശ്രമങ്ങളുടെ ഫലമാണ് അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച ഈ അംഗീകാരമെന്ന് അതോറിറ്റിയുടെ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുമാണ് രാജ്യത്തെ വ്യോമയാന മേഖലയെ കുതിപ്പിന് പ്രാപ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












from kerala news edited

via IFTTT

റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നു








റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നു


Posted on: 19 Feb 2015






റാസല്‍ഖൈമ:
മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ സ്‌പെഷലിസ്റ്റ് ആസ്പത്രികളിലൊന്നായ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രിയുടെ ഉദ്ഘാടനം റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ കാസിമി നിര്‍വഹിച്ചു. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ശൈഖ് ഖലീഫ ഫണ്ട് ഉപയോഗിച്ച് രാജ്യത്ത് സ്ഥാപിക്കുന്ന നിരവധി പദ്ധതികളിലൊന്നാണ് സ്‌പെഷലിസ്റ്റ് ആസ്പത്രി.

രാജ്യത്ത് ആതുരശുശ്രൂഷാമേഖലയിലെ നാഴികക്കല്ലുകളിലൊന്നാണ് ആസ്പത്രിയെന്ന് ശൈഖ് സൗദ് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഗുണനിലവാരം പുലര്‍ത്തുന്ന, ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള ആസ്പത്രിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.


72,000 ചതുരശ്ര മീറ്ററില്‍ ആറ് നിലകളിലായി 248 ബെഡ്ഡുകളോടുകൂടിയാണ് ആസ്പത്രി പ്രവര്‍ത്തിക്കുക. ആസ്പത്രിയുടെ നടത്തിപ്പ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള സോള്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിനാണ്. കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രിയുടെ സവിശേഷതയാണ്.












from kerala news edited

via IFTTT