Story Dated: Friday, February 20, 2015 02:20
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പന നടത്തിവന്ന യുവാവ് പിടിയില്‍. ശ്രീകാര്യം ചെല്ലമംഗലം കരിയം മേലേ കരിയംവീട്ടില്‍ മനീഷി(29)നെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം ഉള്ളൂരിലെ ഒരു ഹോട്ടലിനു സമീപത്തെ ഇടറോഡില്‍ ഓട്ടോറിക്ഷയില്‍ കച്ചവടം നടത്തി വരവെയാണ് ഇയാളെ പിടികൂടിയത്. പോലീസ് വേഷം മാറി കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഇയാളെ സമീപിച്ചാണ് വലയിലാക്കിയത്. മനീഷിന്റെ ഓട്ടോറിക്ഷയില്‍ നിന്നും കാല്‍കിലോയോളം കഞ്ചാവ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ എ.സി.ദത്തന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷീന്‍ തറയില്‍, എസ്. ഐ കെ.വിക്രമന്‍, ക്രൈം എസ്.ഐ ബാബു, എ.എസ്.ഐ അശോകന്‍, സിറ്റി ഷാഡോ ടീമിലെ സജു ഗോപന്‍, അരുണ്‍, രഞ്‌ജിത്, ജയകൃഷ്‌ണന്‍, അതുല്‍, നാര്‍ക്കോട്ടിക് സെല്ലിലെ സി.പി.ഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via IFTTT