Story Dated: Wednesday, February 18, 2015 08:25
സിക്‌സ് പായ്ക്ക് മസിലുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ചേരുമെന്ന് തെളിയിക്കുകയാണ് റഷ്യക്കാരിയായ ജൂലിയ വിന്‍സി. പതിനെട്ടുകാരിയായ ജൂലിയയ്ക്ക് അസാമാന്യമായ മുഖ സൗന്ദര്യവും അതോടൊപ്പം പുരുഷന്‍മാരെ വെല്ലുന്ന സിക്‌സ് പായ്ക്ക് ശരീര സൗന്ദര്യവുമുണ്ട്. ഇവ രണ്ടും ഒരേ പോലെ നിലനിര്‍ത്തുന്നതില്‍ ജൂലിയ ശ്രദ്ധാലുവാണ്.
ബാര്‍ബി പാവയുടേത് പോലെ നിഷ്‌കളങ്കമായ മുഖ സൗന്ദര്യത്തിനുടമയായ ജൂലിയയ്ക്ക് 400 എല്‍.ബി ഭാരം വരെ ഉയര്‍ത്താന്‍ ശാരീരിക ക്ഷമതയുണ്ട്. ഭാരോദ്വഹനത്തില്‍ മൂന്ന് ലോക റെക്കോര്‍ഡിന് ഉടമ കൂടിയാണ് ജൂലിയ. റഷ്യയിലെ ഏഞ്ചല്‍സ് സ്വദേശിനിയായ ജൂലിയയെ നാട്ടുകാര്‍ മസിലുള്ള ബാര്‍ബി എന്നാണ് വിളിക്കുന്നത്. നാട്ടുകാരിട്ട ഈ വിളിപ്പേര് താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ജൂലിയ പറഞ്ഞു.
പതിനഞ്ചാം വയസ് മുതലാണ് ജൂലിയ മസില്‍ പെരുപ്പിക്കാന്‍ തുടങ്ങിയത്. ഇതിനായി മണിക്കൂറുകളോളം ജിമ്മില്‍ ചെലവഴിക്കുന്നതിന് ജൂലിയയ്ക്ക് മടിയില്ല. ആഴ്ചയില്‍ മൂന്ന് ദിവസം വീതം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ ജൂലിയ സ്ഥിരമായി ജിമ്മില്‍ പരിശീലനം നടത്തുന്നുണ്ട്. റഷ്യയില്‍ ഏറെ ആരാധകരുള്ള ജൂലിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 23,000 ഫോളോവേഴ്‌സുണ്ട്.
from kerala news edited
via IFTTT