Story Dated: Wednesday, February 18, 2015 07:49
അബുജാ: നൈജീരിയന്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 300 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഗാരിസണ്‍ പട്ടണം തിരിച്ചു പിടിക്കുന്നതിനിടയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ ശരിയായ എണ്ണം ഇതുവരെ കൃത്യമായി സ്‌ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പട്ടണം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തില്‍ ആയതായാണ് റിപ്പോര്‍ട്ട്.
പ്രദേശത്തുനിന്നും വന്‍ തോതില്‍ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തു. ജനുവരി 25നാണ് ബൊക്കോ ഹറാം തീവ്രവാദികള്‍ നഗരം പിടിച്ചടക്കിയത്. ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കൊല്ലപ്പെട്ടതായും പത്തുപേര്‍ക്ക് പരിക്കേറ്റതായും സൈന്യം സ്‌ഥിരീകരിച്ചു.
from kerala news edited
via IFTTT