121

Powered By Blogger

Friday, 20 February 2015

പാറ്റൂര്‍ ഭൂമി ഇടപാട്‌ കേസില്‍ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി









Story Dated: Friday, February 20, 2015 04:55



mangalam malayalam online newspaper

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട്‌ കേസില്‍ എഫ്‌ഐര്‍ആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അനേ്വഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ പൊതു പ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പൊതുതാല്‍പ്പര്യമില്ലെന്നും ഹര്‍ജിക്കാരന്‍ ഇതേ ആവശ്യമുന്നയിച്ച്‌ നല്‍കിയ ഹര്‍ജി ലോകായുക്‌തയുടെ പരിഗണനയില്‍ ആയതിനാല്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷണ്‍, ജസ്‌റ്റിസ്‌ എ എം ഷഫീഖ്‌ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്‌ ഹര്‍ജി തള്ളിയത്‌.


പാറ്റൂരിലെ ഭൂമി ഇടപാടില്‍ അഴിമതി നടന്നുവെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ്‌ എഡിജിപി റിപ്പോര്‍ട്ട്‌ നല്‍കിയ സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട്‌ വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കും ലോകായുക്‌തക്കും നേരത്തെ പരാതി നല്‍കിയിരുന്നു. ഇത്‌ നിലനില്‍ക്കെയാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. സിവില്‍ സ്വഭാവമുള്ള കേസില്‍ ക്രിമിനല്‍ കുറ്റത്തിന്‌ കേസെടുക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ലോകായുക്‌ത ഇതേവരെ ഹര്‍ജിയില്‍ തീരുമാനം എടുക്കാത്ത സാഹചര്യത്തിലാണ്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്‌.










from kerala news edited

via IFTTT