Story Dated: Wednesday, February 18, 2015 07:58
ദുബായ്: ഭര്‍ത്താവില്‍ നിന്ന് ലൈംഗിക സംതൃപ്‌തി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. ദിവസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ ഭര്‍ത്താവ് ഇതിന് തയ്യാറാകുന്നില്ല. തനിക്ക് ഭര്‍ത്താവുമായുള്ള ലൈംഗിക ബന്ധത്തില്‍ തൃപ്‌തിയില്ലെന്നും വിവാഹ മോചനം അനുവദിക്കണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.
ദുബായിലെ ശരിയ കോടതിയിലാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഭര്‍ത്താവുമായുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭര്‍ത്താവ് താനുമായി ദിവസത്തില്‍ രണ്ടുമുതല്‍ മൂന്നു തവണ വരെ കിടക്ക പങ്കിടണമെന്നാണ് ആഗ്രഹം. എന്നാല്‍ ആഴ്‌ചയില്‍ മൂന്നോ നാലോ തവണ മാത്രമാണ് ഇരുവരും ഒരുമിച്ചു ഉറങ്ങുന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ യുവതിയുടെ ആരോപണത്തിന്റെ അടിസ്‌ഥാനത്തില്‍ വിവാഹ മോചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി. എന്നാല്‍ വിവാഹ മോചനം അനുവദിക്കുന്നില്ലെങ്കില്‍ തനിക്ക് ലൈംഗിക തൃപ്‌തി ലഭിക്കുന്നതിനുള്ള നടപടി കോടതി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വിവാഹ മോചനമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
യുവതിയുടെ വിചിത്രമായ ആവശ്യം കേട്ട് കുഴങ്ങിപ്പോയ കോടതി ഭര്‍ത്താവിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കാന്‍ വിധിച്ചു. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നതിന് യുവതിയുടെ ഭര്‍ത്താവിന് ശാരീരിക ക്ഷമതയുണ്ടോയെന്ന് പരിശോധനാ ഫലം ലഭിച്ച ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നാണ് കോടതിയുടെ തീരുമാനം.
from kerala news edited
via IFTTT