Story Dated: Friday, February 20, 2015 02:20
തിരുവനന്തപുരം: കോട്ടയ്‌ക്കകത്തെ ബാലസദനത്തിലെ അന്തേവാസിയായ ഒന്‍പതുകാരനെ വാര്‍ഡന്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് വാര്‍ഡന് മര്‍ദ്ദനമേറ്റതായും പരാതി.
കോട്ടയ്‌ക്കത്ത് പ്രവര്‍ത്തിക്കുന്ന ബാല സദനത്തിലെ അന്തേവാസിയായ ഒന്‍പതുകാരനാണ് ഇവിടുത്തെ വാര്‍ഡന്റെ മര്‍ദ്ദനമേറ്റതായി ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ വാര്‍ഡനെ മര്‍ദ്ദിച്ചതായും വാര്‍ഡന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്‌ഥാനത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. സംഭവങ്ങളുടെ അടിസ്‌ഥാനത്തില്‍ ഫോര്‍ട്ട് സി.ഐ. അജി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.
from kerala news edited
via IFTTT