Story Dated: Wednesday, February 18, 2015 07:47
സിഡ്‌നി: നീണ്ട കാലത്തെ കാത്തിരുപ്പ് വെറുതെയാക്കി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കു മുന്നില്‍ പാകിസ്‌താന്‍ ആറാം തവണയും കീഴടങ്ങിയതിന് പിന്നാലെ പാക് ടീമിന് വീണ്ടും തിരിച്ചടി. ടീമിലെ താരങ്ങള്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ടീമിന്റെ ഫീല്‍ഡിങ് പരിശീലകന്‍ ഗ്രാന്റ് ലൂഡര്‍ രാജിവെച്ചതാണ് പാക് ടീമിനെ പ്രതിസന്ധിയിലാക്കിയത്.
മുതിര്‍ന്ന താരങ്ങളായ ഷഹിദ് അഫ്രീദി, അഹമ്മദ് ഇജാസ്, ഉമര്‍ അക്‌ബല്‍ എന്നിവര്‍ മോശമായി പെരുമാറുകയും ചീത്ത വിളിച്ചെന്നുമാണ് ലൂഡറിന്റെ പരാതി. ചൊവ്വാഴ്‌ച പരിശിലനത്തിന് ഇടയിലായിരുന്നു ചീത്തവിളി. മുതിര്‍ന്ന താരങ്ങളൊന്നും പരിശീലനത്തില്‍ തന്നോട് സഹകരിക്കുന്നില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ പരാതിയില്‍ ലൂഡര്‍ മുമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ പരിശീലകന്റെ പിന്‍മാറ്റം ടീമിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് ലൂഡര്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി സ്‌ഥാനറ്റേത്.
അതേസമയം ആറാം തവണയും ഇന്ത്യയക്കു മുന്നില്‍ കീഴടങ്ങിയത് ടീമിന് അകത്തും പുറത്തും വിള്ളലുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗാമാണോ പരിശീലകന്റെ പിന്‍മാറ്റമെന്നും സംശയിക്കുന്നു.
from kerala news edited
via IFTTT