Story Dated: Thursday, February 19, 2015 02:17
ബാലരാമപുരം: കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പുന്നമൂട് ഗവ: എച്ച്. എസില്‍ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ 2 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം സംഭവിച്ചു. ശതാബ്‌ദിയാഘോഷത്തോടനുബന്ധിച്ച് 100 പ്ലാസ്‌റ്റിക് ബാഗുകളില്‍ കൃഷിചെയ്‌തിരുന്ന പച്ചക്കറി തൈകളും ബാഗുകളും, ക്ലാസ്‌റൂമുകളില്‍ ഫിറ്റ് ചെയ്‌തിരുന്ന ട്യൂബ്‌ലൈറ്റുകള്‍, വാട്ടര്‍ ടാങ്കുകള്‍, പൈപ്പുകള്‍, ടാപ്പുകള്‍, എം.എല്‍.എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിലെ 4 ജനല്‍ ഗ്ലാസുകള്‍, സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഥാപിച്ചിരുന്ന ഹൈമാസ്‌ക് ലൈറ്റിന് സാമ്യമുള്ള വിലപിടിപ്പുള്ള ലൈറ്റ് തുടങ്ങി കണ്ണില്‍ കണ്ടവയെല്ലാം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു. കിണറ്റിന് പുറത്ത് സ്‌ഥാപിച്ചിരുന്ന നെറ്റ് ഇളക്കി വേസ്‌റ്റുകള്‍ വാരിയിട്ട് നിറക്കുകയും ചെയ്‌തിരുന്നു.
ബുധനാഴ്‌ച രാവിലെയാണ് അധികൃതര്‍ സംഭവമറിയുന്നത്. വിവരം പോലീസിലറിയിച്ച് ഫിംഗര്‍ പ്രിന്റ് വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധനകര്‍ നടത്തി. പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. കുടിക്കാന്‍ വെള്ളമില്ലാതെയും ടോയ്‌ലറ്റില്‍ വെള്ളമില്ലാതെയും വന്നതിനാല്‍ 8 മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് അവധി കൊടുത്തു. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളും കുട്ടികളുമായി 11.30 മണിയോടെ സ്‌കൂളിനു മുന്‍വശം റോഡുപരോധിച്ചു.
തുടര്‍ന്നു വീണ്ടും പോലീസെത്തി എത്രയും വേഗം കുറ്റവാളികളെ അറസ്‌റ്റു ചെയ്യാനുള്ള നടപടി സ്വീകരിക്കാമെന്നുള്ള ഉറപ്പിന്മേല്‍ രക്ഷിതാക്കളും കുട്ടികളും പിരിഞ്ഞുപോയി. കിണറ്റിലെ വെള്ളത്തില്‍ വിഷാംശം എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വെള്ളം സാമ്പിളെടുത്ത് ലാബില്‍ അയച്ചിട്ടുള്ളതായി എച്ച്.എം അറിയിച്ചു. നൂറ് ശതമാനം വിജയത്തിനു വേണ്ടി രാത്രി 8 മണിവരെ പ്രത്യേകം ക്ലാസുകള്‍ ഒരുക്കിയിരുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റിയ നിലയിലായി. സ്‌കൂളില്‍ പകല്‍ മാത്രമാണ് സെക്യൂരിറ്റിയുള്ളത്.
from kerala news edited
via IFTTT