Story Dated: Friday, February 20, 2015 02:17
ആലപ്പുഴ: ജില്ലയിലെ പൊതുജലാശയങ്ങളില്‍ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ചീനവലകളും ഊന്നിവലകളും ഒരാഴ്‌ചയ്‌ക്കകം നീക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു. സര്‍ക്കാരിന്റെ അധീനതയിലും ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുമുള്ള ജില്ലയിലെ കായലുകളില്‍ പ്രത്യേകിച്ച് വേമ്പനാട്ടുകായലില്‍ മത്സ്യത്തൊഴിലാളികള്‍ അനധികൃതമായി ചീനവലകളും ഊന്നിവലകളും സ്‌ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ഇവിടങ്ങളില്‍ മത്സ്യസമ്പത്തിനെ ഉന്മൂലനം ചെയ്യുന്നതരത്തിലുള്ള മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നുണ്ട്. പൊതുജലാശയങ്ങളില്‍ ഊന്നി/ചീനവലകള്‍ സ്‌ഥാപിച്ച് മത്സ്യബന്ധനം നടത്തുന്നതിന് ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് ആവശ്യമാണ്.ലൈസന്‍സ് ഇല്ലാതെ വലകള്‍ സ്‌ഥാപിച്ച് അനധികൃത മത്സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമായ മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
അച്‌ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു Story Dated: Thursday, February 19, 2015 02:24ചെങ്ങന്നൂര്‍: അച്‌ഛന്റെ സഞ്ചയന തലേന്ന് മകള്‍ മരിച്ചു. കല്ലിശ്ശേരി വല്യത്ത് വീട്ടില്‍ വിക്രമനാചാരി (58) യുടെ സഞ്ചയന തലേന്നാണ് മകള്‍ രഞ്‌ജിത (19) മരിച്ചത്. ഹൃദ്രോഗിയായ വിക… Read More
കനാലുകളുടെ സൗന്ദര്യവത്‌കരണം: പോള വാരല്‍ ആരംഭിക്കുന്നു Story Dated: Friday, February 20, 2015 02:17ആലപ്പുഴ: സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ കനാലുകളിലെ പോള വാരല്‍ 23ന് ആരംഭിക്കും. കനാല്‍ സൗന്ദര്യവത്‌കരണവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ കൂടിയ യോഗത്തില്… Read More
തുറവൂര്‍ മേഖലയില്‍ കുടിവെള്ളക്ഷാമവും കൊതുകുശല്യവും Story Dated: Sunday, February 22, 2015 02:40തുറവൂര്‍: വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. കെട്ടി നില്‍ക്കുന്ന പറ്റുവെള്ളത്തില്‍ കൊതുകുകള്‍ പെരുകി. ജനജീവിതം ദുസഹമാകുന്നു. ഉള്‍നാടന്‍ ഗ്രാമീണ മേ… Read More
ബാബു Story Dated: Thursday, February 19, 2015 02:24ഹരിപ്പാട്: ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ മുക്ക് ഇലവന്തിയില്‍ ബാബു (50) വാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകി… Read More
മനോജിന്റെ ജീവന്‍ രക്ഷിക്കാന്‍ സമാഹരിച്ച പണം കൈമാറി Story Dated: Sunday, February 22, 2015 02:40മണ്ണഞ്ചേരി: അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ കിഴക്കേകളത്തറ വീട്ടില്‍ വാസവന്റെ മകന്‍ മനോജി… Read More