Story Dated: Friday, February 20, 2015 06:08

ആലപ്പുഴ : കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഇന്ന് ജയില്‍ മോചിതനായ സി.പി.എം നേതാവ് എം.വി ജയരാജന് സമ്മേളന നഗരിയിലെത്തി. വൈകിട്ട് അഞ്ചരയോടെ ആലപ്പുഴയിലെ സമ്മേളന നഗരിയിലെത്തിയ എം.വി ജയരാജന് ഇ.പി ജയരാജന്, പി. ജയരാജന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്കി. മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ അദ്ദേഹത്തെ സമ്മേളന നഗരിയിലേയ്ക്ക് ആനയിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 19 ദിവസത്തെ തടവുജീവിതത്തിനു ശേഷമാണ് ജയരാജന് പുറത്തിറങ്ങുന്നത്. രാവിലെ ജയില്‍ കവാടത്തിനു പുറത്തും ജയരാജന് ആവേശം നിറഞ്ഞ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് ജയരാജന് പുറത്തേക്കു വന്നത്. തുടര്‍ന്ന് പുജപ്പൂരയില് സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ മാര്‍ഗ്ഗം നാലരയോടെ കോട്ടയം ചങ്ങനാശ്ശേരിയിലെത്തിയ ജയരാജന് ഇവിടെ നിന്നും കാറിലാണ് സമ്മേളന വേദിയിലേയ്ക്ക് യാത്ര തിരിച്ചത്. പാതയോരത്തെ പൊതുയോഗം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ നടത്തിയ പ്രതിഷേധയോഗത്തില്‍ ജഡ്ജിമാരെ 'ശുംഭന്മാര്' എന്നു വിളിച്ചതിനാണ് ജയരാജനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ശിക്ഷിച്ചത്.
from kerala news edited
via
IFTTT
Related Posts:
മകളെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് കൊണ്ടു പോയ പിതാവ് അറസ്റ്റില്‍ Story Dated: Thursday, March 19, 2015 07:21മഥുര: സ്കൂളില്‍ പോകാന്‍ മടിച്ച മകളെ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് കൊണ്ടു പോയ പിതാവ് അറസ്റ്റില്‍. സ്വകാര്യ സ്കൂളില്‍ സെക്യുരിറ്റി ജീവനക്കാരനായ ഭഗവത് സിങ് എന്നയാളാണ് … Read More
ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി Story Dated: Thursday, March 19, 2015 07:37ന്യൂഡല്‍ഹി: ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി യു.ഡി.എഫില്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്… Read More
ആം ആദ്മി പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി Story Dated: Thursday, March 19, 2015 07:54ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജി. രോഹിണി… Read More
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പതിനേഴര കിലോ സ്വര്‍ണം പിടികൂടി Story Dated: Thursday, March 19, 2015 07:18മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗത്തിലൂടെ അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. വെട്ടത്തൂര്‍ സ്വദേശി പുഴയ്ക്കല്‍ സുബൈറിന്… Read More
വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യൂതി മുടങ്ങും Story Dated: Thursday, March 19, 2015 07:26കോഴിക്കോട്: കുറ്റ്യാടി നിലയത്തിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചതിനാല്‍ വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. കുറ്റ്യാടി നിലയം പ്ര… Read More