121

Powered By Blogger

Sunday, 11 July 2021

ഊർജ എക്‌സ്‌ചേഞ്ച് മേഖലയിൽ ഒറ്റയാനായി ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് |Stock Analysis

ഇന്ത്യയിലെ ആദ്യത്തെ ഊർജ എക്സ്ചേഞ്ചാണ് ഇന്ത്യൻ എനർജി എക്സ്ചേഞ്ച്. സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന് കീഴിലാണ് എനർജി എക്സ്ചേഞ്ചിന്റെ പ്രവർത്തനം. വാങ്ങുന്നവർക്കും വില്ക്കുന്നവർക്കുമുള്ള ഇടനിലക്കാരായാണ് കമ്പനിയുടെ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. ഇൻട്രാഡേ കരാറിലൂടെ അതേദിവസംതന്നെ വൈദ്യുതി വാങ്ങാനുള്ള സൗകര്യമാണ് എനർജി എക്സ്ചേഞ്ച് മുന്നോട്ടുവെയ്ക്കുന്നത്. വൈദ്യുതി വാങ്ങുന്നവരിൽ വിതരണമേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളും റീട്ടെയിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും വൻകിട പവർ പ്ലാന്റുകളുമാണ് വിൽപ്പനക്കാരുടെ പട്ടികയിലുള്ളത്. അദാനിക്കുപിന്നാലെ റിലയൻസും ഹരിത ഈർജമേഖലയിലേയ്ക്ക് കാലെടുത്തുവെച്ചുകഴിഞ്ഞു. സ്ഥാപനത്തിന്റെ 84ശതമാനം വരുമാനവും ലഭിക്കുന്നത് ഇടപാട് ഫീസിൽനിന്നാണ്. വാർഷിക സബ്സ്ക്രിപ്ഷൻ ഫീസിനത്തിൽ അഞ്ചുശതമാനംവരുമാനം വേറെയുമുണ്ട്. 2008ൽ പ്രവർത്തനംതുടങ്ങിയതിനുശേഷം ഇന്നുവരെയുള്ള കണക്കുപ്രകാരം വ്യാപാര തോതിൽ 32ശതമാനം വർഷിക വർധനവാണുണ്ടായിട്ടുളളത്. ഊർജ വിപണിയിൽ സുതാര്യതയും വേഗവും കാര്യക്ഷമതയും കൂട്ടാൻ എക്സ്ചേഞ്ചിന്റെ പ്രവർത്തനംമൂലംകഴിയുന്നു. നിലവിൽ ഈമേഖലയിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിനെക്കൂടാതെ, പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മാത്രമാണുള്ളത്. ഗ്യാസ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി ഈയിടെയാണ് ആരംഭിച്ചത്. ഇതുവരെ ലാഭകരമായിട്ടില്ലെങ്കിലും മികച്ചഭാവിയാണ് മുന്നിലുളളത്. അതുകൊണ്ടുതന്നെ വൻകിട നിക്ഷേപകരെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. Five year moving chart 395 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യാപാരം (ജൂലായ് 12, 9.49) നടക്കുന്നത്. 392-401 നിലവാരത്തിലാണ് ജൂലായ് ഒമ്പതിന് വെള്ളിയാഴ്ച വ്യാപാരം നടന്നത്. 413.65 രൂപയായിരുന്നു 52 ആഴ്ചയിലെ ഉയർന്ന നിലവാരം. വിപണിമൂല്യം: 11,889 കോടി രൂപ അഞ്ചുവർഷത്തെ ലാഭവളർച്ച: 15.5% പിഇ അനുപാതം: 54.6 3വർഷത്തെ ഓഹരി റിട്ടേൺ: 33% എന്തുകൊണ്ട് ഐഇഎക്സ് 95ശതമാനം വിപണിവിഹിതം. കമ്പനിക്ക് ഈ മേഖലയിൽ ആധിപത്യം. ലിസ്റ്റ്ചെയ്ത ഒരേയോരു പവർ എക്സ്ചേഞ്ച് കമ്പനി. ഇന്ത്യയിൽ താരതമ്യേന പുതിയ ബിസിനസ് മോഡൽ. ഐഇഎക്സാണ് ആദ്യമായി ഈമേഖലയിലേയ്ക്കുവന്നത്. 2021 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനമാണ് കമ്പനി കാഴ്ചവെച്ചത്. എക്കാലത്തെയും ഉയർന്നതോതിലുള്ള ഇടപാട്, അതായത് 74,941 എംയു(ഒരു എംയു എന്നാൽ ദശലക്ഷം യൂണിററ്) വൈദ്യുതി ഇടപാടുകൾ കമ്പനിക്ക് നടത്താനായി. ഇക്കാര്യത്തിൽ 37ശതമാനമാണ് കമ്പനിയുടെ വാർഷിക വളർച്ച. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടും എക്സ്ചേഞ്ചിന്റെ പ്രകടനം താരതമ്യേന മികച്ചതായിരുന്നു. നിക്ഷേപകർ അറിയേണ്ടത് കടബാധ്യതകളില്ലാത്ത മികച്ച ബാലൻസ് ഷീറ്റാണ് കമ്പനിക്കുള്ളത് എന്നുതതന്നെയാണ് ഏറ്റവും പ്രധാനം. സാങ്കേതിത വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം ഉയർന്ന പ്രീമിയംനേടാൻ കമ്പനിയെ പ്രാപ്തമാക്കുന്നു. ഒരുവർഷത്തിൽ താഴെയുള്ള (ഹ്രസ്വകാല) വൈദ്യുതി കരാറുകൾ എക്സ്ചേഞ്ച് വഴിയാണ് ട്രേഡ്ചെയ്യുന്നത്. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 11 ശതമാനംമാത്രമാണ് ഈ കരാറുകൾ. അതിൽതന്നെ ആറുശതമാനംമാത്രമാണ് ഈ എക്സ്ചേഞ്ചുകളിൽ ട്രേഡ് ചെയ്യുന്നത്. മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഇത് വളരെ കുറവാണെങ്കിലും ഊർജവ്യാപാരത്തിന്റെ സ്വീകാര്യത വർധിക്കുന്നതിനാൽ ഭാവയിൽ വളരാൻ വലിയ സാധ്യതകളാണുള്ളത്. എങ്കിലും, പ്രധാനമേഖലയായതിനാൽ റെഗുലേറ്ററി തലത്തിലുണ്ടാകുന്നമാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ. കമ്പനികളെക്കുറിച്ച് വിശദമായി അറിയുകയെന്നതാണ് ഈ വിശകലനത്തിന്റെ ലക്ഷ്യം.

from money rss https://bit.ly/3hy0RXF
via IFTTT

സെൻസെക്‌സിൽ 269 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളിൽ

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ചാഞ്ചാട്ടത്തിനുശേഷം വ്യാപാര ആഴ്ചയിലെ ആദ്യദിനത്തിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,770ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 269 പോയന്റ് ഉയർന്ന് 52,656ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തിൽ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോൾക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ പൊതുമേഖല ബാങ്ക് സൂചിക ഒരുശതമാനം ഉയർന്നു. എച്ച്എഫ്സിഎൽ, സ്റ്റീൽ സ്ട്രൈപ്സ്, വെൽക്യുർ ഡ്രഗ്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ജൂണിലെ പാദഫലം തിങ്കളിഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3e7QEza
via IFTTT

ജി.എസ്.ടി.ക്ക്‌ ഒരു പൊളിച്ചെഴുത്ത്

ജി.എസ്.ടി. നാലാം വാർഷികത്തിലേക്ക് കടക്കുമ്പോൾ കേന്ദ്ര ധനമന്ത്രി ഒഴികെ ബാക്കിയെല്ലാവരും അസംതൃപ്തിയും നിരാശയുമാണ് പങ്കുവെക്കുന്നത്. വർഷം നാല് കഴിഞ്ഞിട്ടും ജി.എസ്.ടി.യുടെ ഐ.ടി. സംവിധാനം പൂർണ പ്രവർത്തനക്ഷമമായിട്ടില്ല. നികുതിവരുമാന വർധന പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ താഴെയാണ്. നഷ്ടപരിഹാരം കുടിശ്ശികയിലാണ്. നഷ്ടപരിഹാരത്തിനു പകരം വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്കു സമ്മതിക്കേണ്ടിവന്നു. ആറുമാസം ജി.എസ്.ടി. കൗൺസിൽ യോഗം ചേർന്നില്ല. കൗൺസിൽ ഇപ്പോൾ രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിശ്വാസരാഹിത്യമാണ് ഇപ്പോൾ കൗൺസിലിന്റെ മുഖമുദ്ര. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ ഒരു പൊളിച്ചെഴുത്തുവേണം എന്ന വാദം ശക്തിപ്പെടുന്നുണ്ട്. ഇതൊരു അവസരമാക്കി ജി.എസ്.ടി. നിരക്കുകളുടെ എണ്ണം നാലിൽനിന്ന് രണ്ടായി കുറയ്ക്കുന്നതിനുള്ള നിർദേശം കോർപ്പറേറ്റുകൾ മുന്നോട്ടുവെച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരും ഇതിന് സമ്മതംമൂളിയിരിക്കുകയാണ്. കാറിനും ബിസ്കറ്റിനും ഒരേ നിരക്കോ? തികച്ചും പ്രതിലോമപരമാണ് ഈ നിർദേശം. ഇപ്പോൾത്തന്നെ ആഡംബരവസ്തുക്കളുടെ മേൽ ജി.എസ്.ടി.ക്ക് മുമ്പുണ്ടായിരുന്ന നികുതി നിരക്കുകൾ ഗണ്യമായി വെട്ടിക്കുറച്ചു. ജി.എസ്.ടി.ക്കുമുമ്പ് കാറുകൾ, എയർകണ്ടി​െഷണറുകൾ തുടങ്ങിയ ആഡംബരവസ്തുക്കളുടെ മേൽ കേന്ദ്ര-സംസ്ഥാന നികുതികൾ 30 – 45 ശതമാനം വരുമായിരുന്നു. ഇവയിൽ ഭൂരിപക്ഷത്തിനുമേലും ഇപ്പോൾ 18 ശതമാനമേ നികുതിയുള്ളൂ. രണ്ട് നിരക്കുകളാക്കുമ്പോൾ ആഡംബര വസ്തുക്കളുടെമേലുള്ള നികുതി ഇനിയും കുറയും. ഇന്നിപ്പോൾ അഞ്ച് ശതമാനം നിരക്കിന് വിധേയമായ സാധാരണക്കാർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി 12 ശതമാനമായി ഉയരും. എത്ര പിന്തിരിപ്പിനാണ് ഈ നികുതി ഘടന? ഒറ്റ നികുതി നിരക്ക് ആക്കിയാൽ കണക്കുകൂട്ടാൻ എളുപ്പമാകുമെന്നാണ് ഈ വിദഗ്ധർ പറയുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനപ്പുറം സാമ്പത്തിക നീതിയുടേതായിട്ടുള്ള ധാർമിക പ്രശ്നങ്ങൾ അവർക്ക് പരിഗണനാവിഷയമേയല്ല. ജി.എസ്.ടി.ക്കു മുമ്പ് ഉണ്ടായിരുന്ന ഒരു ഡസൻ നികുതികളും അവയുടെ അസംഖ്യം നിരക്കുകളും ഏകീകരിച്ചാണ് ഇപ്പോഴത്തെ നാല് നിരക്ക് ഉണ്ടാക്കിയിട്ടുള്ളത്. തത്കാലം ഇതിനപ്പുറം കണക്കുകൂട്ടൽ എളുപ്പമാക്കാൻ ശ്രമിക്കുന്നത് അധാർമികമാണ്. ആഡംബര കാറിനും പാവപ്പെട്ടവർ ഉപയോഗിക്കുന്ന ബിസ്കറ്റിനും ഒരേനിരക്ക് എന്നത് അശ്ലീലമാണ്. ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്ത നിലനിർത്താനുതകുന്ന പൊളിച്ചെഴുത്ത് ജി.എസ്.ടി.യിൽ വേണം. അത്തരമൊരു ജി.എസ്.ടി. യാണ് ബംഗാൾ ധനമന്ത്രി അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ കമ്മിറ്റി നിർദേശിച്ചത്. എന്നാൽ, അതുപോലും സംസ്ഥാനാധികാരം കവരുമെന്ന് പറഞ്ഞ് നിർത്തിവെപ്പിക്കുകയാണ് ബി.ജെ.പി. ധനമന്ത്രിമാർ 2010-ൽ ചെയ്തത്. ബി.ജെ.പി. അധികാരത്തിൽ വന്നതോടെ തികച്ചും കേന്ദ്രിതമായ ഒരു ജി.എസ്.ടി.യാണ് രൂപകല്പന ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനാ ഭേദഗതിയാണ് ലോക്സഭ പാസാക്കിയത്. ഇതിനൊരു തിരുത്ത് വേണം. സംസ്ഥാനത്തിന് അധികനികുതി അവകാശം ജി.എസ്.ടി.ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന വാറ്റ് സമ്പ്രദായത്തിലും എകീകൃത നികുതിനിരക്കുകൾ ആയിരുന്നു. എന്നാൽ, അന്ന് നികുതിനിരക്കുകളിൽ ചില ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടായിരുന്നു. ഈ ന്യായം പറഞ്ഞാണ് എന്റെ ആദ്യ ബജറ്റിൽ ആഡംബര വസ്തുക്കൾക്കുള്ള നികുതി നിരക്ക് 12.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്തിയത്. പക്ഷേ, പിറ്റേവർഷം ഈ വർധന പിൻവലിക്കേണ്ടിവന്നു. കച്ചവടത്തെ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും മാറ്റിയതല്ലാതെ നമ്മുടെ നികുതിവരുമാനം ഉയർത്തിയില്ല. പ്രവേശന നികുതി നിയമവിരുദ്ധമാക്കപ്പെട്ടതോടെ സ്വന്തം ആവശ്യത്തിനെന്നുപറഞ്ഞ് അയൽസംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിനുമേൽ നികുതി ചുമത്താൻ നമുക്ക് അവകാശമില്ലാതായി. പക്ഷേ, വാറ്റ് നികുതി നിരക്കുകളിൽ സംസ്ഥാനങ്ങൾ തമ്മിൽ 1-2 ശതമാനം വരെ നിരക്ക് വ്യത്യാസം സാധാരണമായിരുന്നു. ഈ ചെറിയ വ്യത്യാസംകൊണ്ട് കച്ചവടമൊന്നും വഴിമാറിപ്പോവില്ല. പ്രളയകാലത്ത് ജി.എസ്.ടി.യുടെമേൽ ഒരു ശതമാനം പ്രളയസെസ് കേരളം ഏർപ്പെടുത്തുകയുണ്ടായല്ലോ. അതുകൊണ്ട് ഒരു കച്ചവടത്തിനും ദോഷം വന്നില്ല. ജി.എസ്.ടി.യിൽ സെസ് ഏർപ്പെടുത്തുന്നതിന് കൗൺസിലിന്റെ അംഗീകാരം വേണം. ഇത് ഒഴിവാക്കി ഒന്നോ രണ്ടോ ശതമാനം നികുതി കൂട്ടാനും കുറയ്ക്കാനുമുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുക. 'ഒരു രാജ്യം, ഒരു നികുതി' എന്ന ആദർശം ഇതുവഴി ഇല്ലാതാകില്ലേയെന്നാണു ചിലരുടെ വേവലാതി. അന്തസ്സംസ്ഥാന വ്യാപാരത്തിന് വിധേയമാകുന്ന ചരക്കുകളുടെമേൽ ചുമത്തുന്നത് ഐ.ജി.എസ്.ടി.യാണ്. അതിനുമേൽ അധികനികുതി ചുമത്താൻ ഒരു സംസ്ഥാനത്തിനും അവകാശമില്ല. അതുപോലെത്തന്നെ സംസ്ഥാനത്തിന് അകത്തുനിന്ന് പിരിക്കുന്ന നികുതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. അതായത് സി.ജി.എസ്.ടി. 50 ശതമാനം സംസ്ഥാനവിഹിതമാണ്. എസ്.ജി.എസ്.ടി.യുടെ നിരക്ക് ചെറിയൊരു പരിധിക്കുള്ളിൽ ഉയർത്താനും താഴ്ത്താനും മാത്രമാണ് അവകാശം. ഐ.ജി.എസ്.ടി.യും സി.ജി.എസ്.ടി.യും രാജ്യത്തുടനീളം ഒരുപോലിരിക്കും. തന്മൂലം ജി.എസ്.ടി.യുടെ അടിസ്ഥാനഘടനയ്ക്ക് ഒന്നും സംഭവിക്കില്ല. തുല്യം വീതംവെപ്പ് വേണ്ടാ രണ്ടാമതൊരു കാര്യംകൂടിയുണ്ട്. ജി.എസ്.ടി. നികുതി, കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതം വെക്കുകയാണെന്നു നേരത്തേ സൂചിപ്പിച്ചല്ലോ. ഇതുമാറ്റണം. സംസ്ഥാനത്തിന് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവുമാക്കണം. ജി.എസ്.ടി.യിൽ ലയിപ്പിച്ച കേന്ദ്ര-സംസ്ഥാന നികുതികൾ കൂട്ടുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം 55-58 ശതമാനം വരും. ഈ ന്യായം പറഞ്ഞ് അന്നത്തെ കേന്ദ്ര ധനകാര്യ അഡ്വൈസർ സുബ്രഹ്മണ്യൻ 60:40 എന്ന തോതാണ് തന്റെ റിപ്പോർട്ടിൽ മുന്നോട്ടുവെച്ചത്. ഇന്നിപ്പോൾ ധനകാര്യ കമ്മിഷന്റെ അവാർഡ് പ്രകാരം സംസ്ഥാനങ്ങൾക്കു വീതം വെക്കേണ്ടുന്ന കേന്ദ്ര നികുതിവരുമാനം കുറയ്ക്കുന്നതിന് നികുതിക്ക് പകരം സെസും മറ്റും കേന്ദ്രസർക്കാർ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. ഈ പശ്ചാത്തലത്തിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം ഉയർത്തണം. അതുപോലെത്തന്നെ ജി.എസ്.ടി.ക്കു മുമ്പ് ലഭിച്ചിരുന്ന മൊത്തം റവന്യൂ വരുമാനം ന്യായമായ വർധനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ ജി.എസ്.ടി. നിരക്കുകൾ ഭേദഗതി ചെയ്യുകയും വേണം. ഇപ്പോഴുള്ള നിരക്കുകൾ റവന്യു ന്യൂട്രൽ അല്ല. ജി.എസ്.ടി. ക്കു തൊട്ടുമുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന വാറ്റ് അടക്കം ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതിവരുമാനങ്ങൾ എല്ലാ വർഷവും 14 ശതമാനം വീതം തുടർന്നുള്ള വർഷങ്ങളിലും വർധിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾ ജി.എസ്.ടി.ക്ക് സമ്മതിച്ചത്. ഇങ്ങനെ വർധിച്ചില്ലെങ്കിൽ കുറവുവരുന്ന തുക അഞ്ച് വർഷം നഷ്ടപരിഹാരമായി നൽകാമെന്നും കേന്ദ്രം ഏറ്റു. ഇതിനുവേണ്ടി പുകയില, ആഡംബര കാർ എന്നിവയുടെമേൽ സെസും ഏർപ്പെടുത്തി. ഇപ്പോൾ ഈ സെസ് വരുമാനംകൊണ്ട് നഷ്ടപരിഹാരം നൽകാൻ കഴിയില്ലായെന്ന അവസ്ഥയാണ്. ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകംകാരണം വരുമാനം പതുക്കയേ വർധിച്ചുള്ളൂ. കോവിഡുകൂടി വന്നതോടെ തകർച്ച പൂർത്തിയായി. ഈ വർഷവും കോവിഡാണ്. അടുത്തവർഷം നഷ്ടപരിഹാരം ഇല്ല. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഇതുകാരണം കുത്തനെ ഒരു ഇടിവുണ്ടാകാൻ പോവുകയാണ്. ഈ സാഹചര്യത്തെ എങ്ങനെ നേരിടണം? ലളിതമായ മാർഗം സെസ് അഞ്ചുവർഷംകൂടി തുടരുകയെന്നതാണ്. 14 ശതമാനം വർധന ഉണ്ടായില്ലായെങ്കിൽ ആ വിടവ് സെസ് വരുമാനത്തിൽനിന്ന് നികത്തിക്കൊടുക്കണം. കേന്ദ്രസർക്കാരിന് ഇതുകൊണ്ട് ഒരു നഷ്ടവുമില്ല. സെസിൽ നിന്നാണല്ലോ നഷ്ടപരിഹാരം. ബി.ജെ.പി. ഭരിക്കുന്ന ബീമാരു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുംവേണ്ടി എത്രയോ ചെലവഴിക്കേണ്ടിയിരിക്കുന്നു. ഇതിന് റവന്യൂ വരുമാനം 14 ശതമാനം വെച്ചെങ്കിലും വളർന്നേതീരൂ. ഇത് നമ്മുടെ മാത്രമല്ല, അവരുടെകൂടി ആവശ്യമാണ്. നഷ്ടപരിഹാര കാലയളവ് നീട്ടുന്നതിന് സംസ്ഥാനങ്ങളുടെ ശക്തമായ യോജിച്ച നിലപാട് ഉയർത്തിക്കൊണ്ടുവരണം. എന്തിന് സംസ്ഥാനനികുതി അവകാശം? സംസ്ഥാനം നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെമേൽ കൂടുതൽ ഭാരം വരില്ലേ? ഈ അധികഭാരത്തെ അധികവരുമാനത്തിൽനിന്ന് കിട്ടുന്ന നേട്ടവുമായി താരതമ്യപ്പെടുത്തി വേണം തീരുമാനമെടുക്കാൻ. ഉദാഹരണത്തിനു കേരളത്തിൽ വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും സൗജന്യമാണ്. സാമൂഹ്യസുരക്ഷാ പെൻഷനുകളും മറ്റു ക്ഷേമച്ചെലവുകളും ഇതരസംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്നതാണ്. ഇത് ഇനിയും ഉയർത്തണം. സ്കാൻഡിനേവിയൻ രാജ്യങ്ങളെപ്പോലെ സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ, സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ വ്യക്തികളുടെ വരുമാനത്തിന്റെ 40-50 ശതമാനം സർക്കാർ പിരിക്കുന്നു. ഇവിടെ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ നികുതികളും ചേർത്താലും ഏതാണ്ട് 16-18 ശതമാനത്തിന് അപ്പുറത്തേക്ക് വരില്ല. നാനാത്വത്തിൽ ഏകത്വമാണല്ലോ ഇന്ത്യ. ഇവിടെയൊരു സംസ്ഥാനത്തെ ജനങ്ങൾക്ക് ക്ഷേമസൗകര്യങ്ങൾ കൂടുതൽ വർധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതനുസരിച്ചു നികുതി വരുമാനം ഉയർത്തുന്നതിന് അവർക്ക് പരിമിതമായ സ്വാതന്ത്ര്യമെങ്കിലും വേണം.

from money rss https://bit.ly/2UJYs3q
via IFTTT