121

Powered By Blogger

Thursday, 29 July 2021

സ്വർണവില പവന് 280 രൂപകൂടി 36,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില മൂന്നാമത്തെ ദിവസവും കൂടി. പവന്റെ വിലയിൽ 280 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന് 35 രൂപ കൂടി 4525 രൂപയുമായി. ഇതോടെ പവന്റെ വില 36,200 രൂപയായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,827.28 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് തൽക്കാലം ഉയർത്തേണ്ടെന്ന തീരുമാനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഡോളറിന്റെ തളർച്ചയും സ്വർണംനേട്ടമാക്കി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 48,254 രൂപയായി ഉയർന്നു. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3zNWLkA
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദാമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 38.9 ശതമാനവും മൂന്നുവർഷക്കാലയളവിൽ 13 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 13.76 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

from money rss https://bit.ly/3zOTktV
via IFTTT

വിപണിയിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം: ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ ഓഹരി സൂചികകളിൽ നേരിയനേട്ടത്തോടെ തുടക്കം. സെൻസെക്സ് 38 പോയന്റ് നേട്ടത്തിൽ 52,691ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 15789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ വില്പന സമ്മർദത്തിന് താൽക്കാലിക വിരമാമായെങ്കിലും ചൈനീസ് വിപണിയിൽ തകർച്ചതുടരുന്നത് മറ്റ് ഏഷ്യൻവിപണികളെയും ബാധിച്ചു. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടിസിഎസ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടൈറ്റാൻ, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബന്ധൻ ബാങ്ക്, ബ്രിട്ടാനിയ, സൺ ഫാർമ, യുപിഎൽ, ഇന്ത്യൻ ഓയിൽ, മാരികോ, ബ്ലൂ ഡാർട്ട് തുടങ്ങി 100ലേറെ കമ്പനികളുടെ പ്രവർത്തനഫലമാണ് വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3BXRWqE
via IFTTT

സെൻസെക്‌സ് 209 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചിക 5ശതമാനം ഉയർന്നു

മുംബൈ: മൂന്നുദിവസംനീണ്ട സമ്മർദത്തിൽനിന്ന് പുറത്തുകടന്ന് വിപണി. ഐടി, മെറ്റൽ, ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്സ് 209.36 പോയന്റ് നേട്ടത്തിൽ 52,653.07ലും നിഫ്റ്റി 69.10 പോയന്റ് ഉയർന്ന് 15,778.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയിലെ വില്പന സമ്മർദത്തിന് അറുതിവന്നതാണ് രാജ്യത്ത വിപണിയിലും പ്രതിഫലിച്ചത്. മറ്റ് ഏഷ്യൻ വിപണികളും നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസർവ്, എസ്ബിഐ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പവർഗ്രിഡ്, ബജാജ് ഓട്ടോ, ഐടിസി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. മെറ്റൽ സൂചിക അഞ്ച് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.4-0.9ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി സൂചിക ഒരുശതമാനം താഴുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 9 പൈസയുടെ നേട്ടമുണ്ടായി. 74.28ലായിരുന്നു ക്ലോസിങ്. 74.22-74.33 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്.

from money rss https://bit.ly/3zTliox
via IFTTT

സിങ്കപ്പൂരിലെ ഗ്രേറ്റ് ലേണിങിനെ ബൈജൂസ് ഏറ്റെടുത്തു: ഇടപാട് 4,470 കോടിയുടെ

രാജ്യത്തെ പ്രമുഖ എഡ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസ് സിങ്കപുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രേറ്റ് ലേണിങിനെ ഏറ്റെടുത്തു. 4,470 കോടി രൂപ(60 കോടി ഡോളർ)യുടേതാണ് ഇടപാട്. സ്കൂൾ, ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയിൽ മാത്രമൊതുങ്ങാതെ ഉന്നത സാങ്കേതിക വിദ്യാഭ്യാസമേഖലയിലും ചുവടുറപ്പിക്കുന്നതിനാണ് ഏറ്റെടുക്കൽ. ബൈജൂസിനൊപ്പം സ്വതന്ത്രവിഭാഗമായിട്ടായിരിക്കും ഗ്രേറ്റ് ലേണിങിന്റെ പ്രവർത്തനം. പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപ സ്ഥാപനമായി 2013ൽ ആരംഭിച്ചതാണ് ഗ്രേറ്റ് ലേണിങ്. 170 രാജ്യങ്ങളിലായി 15 ലക്ഷം ഉപഭോക്താക്കൾ ഗ്രേറ്റ് ലേണിങിനുണ്ട്. സിങ്കപൂർ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസമേഖലയിലാണ് കമ്പനിയുടെ പ്രവർത്തനം. സ്റ്റാൻഫോഡ്, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടെക്സസ് സർവകലാശാലയുടെ മകോംബ്സ് സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയവയുമായുള്ള സഹകരണവുമുണ്ട്. നിരവധി കോഴ്സുകൾക്കുള്ള പഠനസാമഗ്രികൾ നൽകിവരുന്നു. സ്ഥാപകനും സിഇഒയുമായ മോഹൻ ലഖരാജുവും സഹസ്ഥാപകനായ ആർ.എൽ ഹരികൃഷ്ണൻ നായർ, അർജുൻ നായർ എന്നിവരുമാകും ഗ്രേറ്റ് ലേണിങിന്റെ നേതൃത്വംവഹിക്കുക. ബൈജൂസിനാകട്ടെ നിലവിൽ 100 മില്യൺ രജിസ്റ്റർചെയ്ത ഉപഭോക്താക്കളും 6.5 മില്യൺ പെയ്ഡ് സബ്സ്ക്രിപ്ഷനുമാണുള്ളത്. നാലുമുതൽ 12വരെയുള്ള ക്ലാസുകൾക്കുള്ള പഠനസഹായികൾ നൽകിക്കൊണ്ട് 2015ലാണ് ബൈജൂസ് തുടങ്ങുന്നത്. യുഎസ് ആസ്ഥാപനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ റീഡിങ് പ്ലാറ്റ്ഫോമായ എപ്പിക്കിനെ ഈയിടെ ബൈജൂസ് ഏറ്റെടുത്തിരുന്നു. 3,730 കോടി രൂപയുടേതായിരുന്നു ഇടപാട്. ജനറൽ അറ്റ്ലാന്റിക്, സക്വേയ ക്യാപിറ്റൽ, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ്, നാസ്പഴ്സ്, സിൽവർലേക്, ടൈഗർ ഗ്ലോബൽ തുടങ്ങിയ വൻകിട ആഗോള നിക്ഷേപകർ ഇതിനകം ബൈജൂസിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

from money rss https://bit.ly/3j4ixKh
via IFTTT

ജെ എം ഫിനാന്‍ഷ്യലിന് 117.01 ശതമാനം ലാഭവര്‍ധന

കൊച്ചി:ജൂൺ 30ന് അവസാനിച്ച നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങളിൽ ജെഎം ഫിനാൻഷ്യൽ വൻ വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് മൊത്തം ലാഭത്തിൽ 117.01 ശതമാനം വളർച്ചയാണുണ്ടായിട്ടുള്ളത്. പാദവാർഷിക ഫലങ്ങളിൽ നാളിതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ചയാണിത്. മുംബൈയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് കണക്കുകൾക്ക് അംഗീകാരം നൽകിയത്. 2021 ജൂൺ 30 ന് അവസാനിച്ച ആദ്യപാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 992.55 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 691.11 കോടി രൂപയായിരുന്നു. വളർച്ച 43.62 ശതമാനം. ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനു മുമ്പുള്ള ലാഭം 360.40 കോടി രൂപയും മുൻവർഷം ഇതേ കാലയളവിൽ നികുതി അടയ്ക്കുന്നതിനുമുമ്പുള്ള ലാഭം 184.17 കോടി രൂപയുമായിരുന്നു. 95.69 ശതമാനം ലാഭ വർധനയാണു രേഖപ്പെടുത്തിയത്. നോൺ കൺട്രോളിംഗ് പലിശയ്ക്കു മുമ്പും നികുതിക്കു ശേഷവുമുള്ള മൊത്തം ലാഭം 274.78 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 139.61 കോടി രൂപയായിരുന്നു. വളർച്ച 96.82 ശതമാനം. 2021 ജൂൺ 30 നവസാനിച്ച ആദ്യ പാദത്തിൽ നികുതിയും നോൺ കണ്ടട്രോളിംഗ് പലിശയും പങ്കാളിയുടെ വിഹിതവും കഴിച്ചുള്ള മൊത്തം ലാഭം 203.14 കോടി രൂപയാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 93.61 ശതമാനമായിരുന്നു. ലാഭ വളർച്ച 117.01 ശതമാനം.

from money rss https://bit.ly/3l5XIR1
via IFTTT