പൊതുവായ മാനദണ്ഡങ്ങളോടെയുള്ള ഹൈൽത്ത് പോളിസി ആരോഗ്യ സഞ്ജീവനി അവതരിപ്പിച്ചതിനു പിന്നാലെടേം ഇൻഷുറൻസ് മേഖലയിലും സമാനമായ പരിഷ്കരണത്തിന് ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യത്യസ്ത നിബന്ധനകളും വ്യസ്ഥകളുമുള്ള നിരവധി ടേം ലൈഫ് പോളിസികളാണ് നിലവിൽ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുള്ളത്. ഇതുമൂലം പോളിസി തിരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഐആർഡിഎഐയുടെ ലക്ഷ്യം. സരൾ ജീവൻ ഭീമ-എന്ന പൊതുവായ പേരിലായിരിക്കും ടേം പോളിസി വിപണിയിലെത്തുക. ഡിസംബർ 31നകം പോളിസി വിവരങ്ങൾ ലഭ്യമാക്കണമെന്ന് അതോറിറ്റി ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ജനുവരി ഒന്നുമുതലാകും പോളിസി നിലവിൽവരിക. നിലവിൽ ടേം പ്ലാനെടുക്കുന്നതിന് പ്രധാന തടസ്സമായിട്ടുള്ളത് വ്യക്തികളുടെ വരുമാനമാണ്. മൂന്നുലക്ഷത്തിനോ അഞ്ചു ലക്ഷത്തിനോ മുകളിൽ വരുമാനമുള്ളവർക്കാണ് മിക്കവാറും കമ്പനികൾ ടേം പ്ലാൻ നൽകിവരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ 98ശതമാനംപേർക്കും പോളിസിയെടുക്കാൻ അർഹത ലഭിച്ചിരുന്നില്ല. പൊതുവായ മാനദണ്ഡങ്ങളോടെ പുതിയ പോളിസി വരുമ്പോൾ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വരുമാനക്കാർക്കും ഇതോടെ ടേം പ്ലാനെടുക്കാൻ അവസരമുണ്ടാകും. നിലവിൽ ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള പോളിസികളാണ് കമ്പനികൾ കൂടുതലായും വിറ്റഴിക്കുന്നത്. അതിൽനിന്ന് വ്യത്യസ്ഥമായി കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ തുകയുടെ പരിരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ സാഹയരകമാകുമെന്നാണ് വിലയിരുത്തൽ. സവിശേഷതകൾ അറിയാം: വ്യക്തിഗത ടേം പോളിസിയാണിത്. പോളിസി കാലയളവിൽ ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ നോമിനിക്ക് ഒറ്റത്തവണയായി പരിരക്ഷാതുക ലഭിക്കും. ആത്മഹത്യയെ മാത്രമെ പരിരക്ഷയിൽനിന്ന് ഒഴിവാക്കൂ. അപകടമരണം ഉൾപ്പടെയുള്ളവയ്ക്ക് ഇൻഷുറൻസ് ക്ലയിം ലഭിക്കും. 18നും 65നും ഇടയക്ക് പ്രായമുള്ളവർക്ക് പോളിസിയിൽ ചേരാം. കാലാവധി 5 വർഷം മുതൽ 40 വർഷംവരെയായിരിക്കും. 70 വയസ്സുവരെ പരിരക്ഷ. 5 ലക്ഷം മുതൽ 25 ലക്ഷം രൂപവരെയുള്ള പരിരക്ഷ കമ്പനികൾ ഉറപ്പാക്കണം. വ്യവസ്ഥകളിൽമാറ്റംവരുത്താതെ അതിൽകൂടുതൽ തുകയ്ക്കുള്ള പരിരക്ഷയും കമ്പനികൾക്ക് വാഗ്ദാനംചെയ്യാം. പ്രീമിയം അടയ്ക്കാൻ മൂന്നുതരത്തിൽ അനുവദിക്കും. നിശ്ചിത ഇടവേളകിൽ അടയ്ക്കുന്നതിനുപുറമെ, ഒറ്റത്തവണ പ്രീമിയവും അനുവദിക്കും. അഞ്ച് അല്ലെങ്കിൽ പത്ത് വർഷത്തേയ്ക്കുള്ള പ്രീമിയവും ഒറ്റത്തവണയായി അടയ്ക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയക്ക് തുകയൊന്നും ലഭിക്കുകയില്ല. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ പരിരക്ഷ ഉറപ്പാക്കുകയാണ് ടേം പ്ലാനിലൂടെ ലക്ഷ്യമിടുന്നത്. പോളിസിയിൽ ചേർന്നതിനുശേഷം 45 ദിവസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ടായിരിക്കും. ഈ കാലയളവിനുള്ളിൽ അപകടമരണത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക. അപകട ആനുകൂല്യത്തോടൊപ്പം സ്ഥിരമായി അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന റൈഡറും ഉൾപ്പെടുന്നു. Insurance companies to offer a standard term life policy, Saral Jeevan Bima
from money rss https://bit.ly/2GcLNyO
via IFTTT
from money rss https://bit.ly/2GcLNyO
via IFTTT