121

Powered By Blogger

Friday, 30 October 2020

എം.സി.എക്‌സിലൂടെ ഇനി വൈദ്യുതിയും വില്‍ക്കാം

കൊച്ചി: വൈദ്യുതി വിൽപന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്സിന് തങ്ങളുടെ പ്ലാറ്റ്ഫോം വഴി വൈദ്യുതി വിൽപന നടത്താനാകും. വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി എംസിഎക്സ് പ്ലാറ്റ്ഫോം വഴി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്സ്ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്സും ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ , പ്രകൃതി വാതകങ്ങളിൽ എംസിഎക്സ് കഴിഞ്ഞ ദിവസം മുതൽ അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സെപത്ംബർ 30 ന് അവസാനിച്ച 2020- 21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ എംസിഎക്സിന്റെ അറ്റാദായത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറവ് വന്നു. 58.55 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷത്തിൽ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 71.75 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തിൽ രണ്ടാം പാദത്തിൽ 5 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും പ്രവർത്തന വരുമാനം 12 ശതമാനം വർധിച്ച് 119.68 കോടി രൂപയിലെത്തി.

from money rss https://bit.ly/37Wccwy
via IFTTT