മുംബൈ: വാഹന ഓഹരികളുടെ ബലത്തിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,900 നിലവാരത്തിന് മുകളിലെത്തി. 127.01 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,685.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 33.90 പോയന്റ് ഉയർന്ന് 11,930.40ലുമെത്തി. ബിഎസ്ഇയിലെ 1656 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1019 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 142 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സൂചികകളെടുത്താൽ ഫാർമ ഒഴികെയുള്ളവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വാഹന സൂചിക മൂന്നുശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 11,900, Sensex up 127 pts
from money rss https://bit.ly/3oleISI
via
IFTTT