കോവിഡ് വ്യാപനംമൂലം കൂടുതൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും ചെറികിട വ്യാപാരികൾക്കും സർക്കാർ തീരുമാനം കൂടുതൽ ഗുണകരകമാകും. മാർച്ചുമുതൽ ഓഗസ്റ്റുവരെയുള്ള (ആറുമാസത്തെ) മൊറട്ടോറിയം കാലത്തെ പലിശയിന്മേലുള്ള പലിശയാണ് ഒഴിവാക്കിക്കിട്ടുക. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വിദ്യാഭ്യാസ-ഭവന-വാഹന-വ്യക്തിഗത വായ്പകൾ ഉൾപ്പടെയുള്ളവയെക്കെല്ലാം ഇത് ബാധകമാകും. സർക്കാർ ഇക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സുപ്രീം കോടതിയുടേതായിരിക്കും. ഒക്ടബർ അഞ്ചിനാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. പലിശയിന്മേലുള്ള പിഴപ്പലിശ ഒഴിവാക്കുന്നതുസംബന്ധിച്ച് പാർലമെന്റിന്റെ അംഗീകാരം ധനമന്ത്രാലയുംതേടേണ്ടതുമുണ്ട്. കോടതിയുടെ നിരന്തരമായുള്ള ആവശ്യത്തെതുടർന്നാണ് പിഴപ്പലിശ ഒഴിവാക്കുന്നകാര്യം സർക്കാർ സത്യവാങ്മൂലത്തിൽ അറിയിച്ചത്. വായ്പയെടുത്തവർക്ക് എങ്ങനെ ആനുകൂല്യം നൽകുമെന്നകാര്യം അന്തിമ വിധിക്കുശേഷമാകും തീരുമാനിക്കുക. കോവിഡ് വ്യാപനത്തെതുടർന്ന് വായ്പയെടുത്തവർ തിരിച്ചടയ്ക്കാതാകുമ്പോഴുണ്ടാകുന്ന നിഷ്ക്രിയ ആസ്തിയിലെ വർധനമുന്നിൽകണ്ട് പൊതുമേഖ ബാങ്കുകൾക്ക് 20,000 കോടി രൂപയുടെ അധിക മൂലധനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പിഴപ്പലിശ എഴുതിതള്ളുന്നതിലൂടെ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ തുടങ്ങിയവയുൾപ്പടെയുള്ളവയ്ക്ക് 20,000 കോടിയുടെ അധികബാധ്യതയാണുണ്ടാകുക. ഇതുകൂടി എങ്ങനെ സർക്കാർ വഹിക്കുമെന്നാണ് ധനകാര്യലോകം ഉറ്റുനോക്കുന്നത്. ബാധ്യത ബാങ്കുകൾക്കുമേലിടാതെ സർക്കാർ ആനുകൂല്യത്തിലൂടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനംതന്നെ വൻതോതിലുള്ള കടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ മേഖലയിലുൾപ്പടെയുള്ള ബാങ്കുകൾ. വായ്പയുടെത്തവരിൽനിന്ന് ഒഴിവാക്കുന്ന പിഴപ്പലിശ എത്രകാലംകൊണ്ട് സർക്കാർ ധനകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നമെന്നകാര്യവും പ്രസക്തമാണ്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരെടുക്കുന്ന നടപടികളെ പുതിയ തീരുമാനം കാര്യമായിതന്നെ ബാധിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റൽ തുടങ്ങിയവ മുന്നിലുള്ളപ്പോഴാണ് പുതിയബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടിവരുന്നത്. ബജറ്റ് പ്രതീക്ഷകളെയെല്ലാം കോവിഡ് ഇതിനകം താളംതെറ്റിച്ചുകഴിഞ്ഞു. കൂടുതൽതുക വായ്പയെടുക്കാൻ നിർബന്ധിതമായി. കഴിഞ്ഞവർഷം സെപ്റ്റംബർവരെയെടുത്ത വായ്പകളേക്കാൾ 82ശതമാനം(7.7 ലക്ഷംകോടി രൂപ)കൂടുതലാണ് ഈവർഷം ഇതുവരെ സർക്കാരിന് സമാഹരിക്കേണ്ടിവന്നതെന്ന് കെയർ റേറ്റിങ്സ് സെപ്റ്റംബർ 25ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. Interest on interest waiver: Small businesses, retail borrowers to benefit
from money rss https://bit.ly/3jv8mgO
via
IFTTT