121

Powered By Blogger

Thursday 1 October 2020

ജിയോ മാര്‍ട്ടില്‍ ഫെസ്റ്റീവ് റെഡി സെയില്‍

ഒക്ടോബർ രണ്ട് മുതൽ നാല് വരെ ജിയോ മാർട്ടിൽ ഫെസ്റ്റീവ് റെഡിസെയിൽ. പലവ്യഞ്ജനങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ടോയ്ലറ്ററീസ് എന്നിവയ്ക്ക് വമ്പിച്ച ഡിസ്കൗണ്ട് ഓഫർ ഉണ്ടായിരിക്കും. ജിയോ മാർട്ട് ആപ്പ് ഡൗൺലോഡ് ചെയ്തും ഓഫറുകൾ സ്വന്തമാക്കാം. റിലയൻസ് സൂപ്പർ സ്റ്റോറിലും റിലയൻസ് ഫ്രെഷിലും ഓഫറുകൾ ലഭ്യമാണ്.

from money rss https://bit.ly/3niYI38
via IFTTT

സെന്‍സെക്‌സ് 629 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 11,400 തിരിച്ചുപിടിച്ചു

മുംബൈ: ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 629 പോയന്റ് നേട്ടത്തിൽ 38,697.05ലും നിഫ്റ്റി 169 പോയന്റ് ഉയർന്ന് 11,416.95ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.73ശതമാനവും സ്മോൾ ക്യാപ് 0.69ശതമാനവും നേട്ടത്തിലായി. സെക്ടറൽ സൂചികകളിൽ ഊർജം, കൺസ്യൂമർ ഡ്യൂറബ്ൾസ് എന്നിവ നഷ്ടമുണ്ടാക്കിയപ്പോൾ ബാങ്ക്, ധനകാര്യ സൂചികകൾ മൂന്നുമുതൽ നാലുവരെ ശതമാനം നേട്ടമുണ്ടാക്കി. ഇൻഡസിന്റ് ബാങ്ക്, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഐടിസി, റിലയൻസ്, എൻടിപിസി, സിപ്ല, വിപ്രോ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായി. അൺലോക്ക് 5.0ന്റെ ഭാഗമായി മൾട്ടിപ്ലക്സ് ഉൾപ്പടെയുള്ളവ തുറക്കുന്നതിന് അനുകൂല നടപടികളെടുത്തതും വാഹന വില്പനയിലെ വർധനവിന്റെ കണക്കുകളുമാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക് ഓഹരികളിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും ആഗോള സൂചികകളിലെനേട്ടവും വിപണിയെ തുണച്ചു. Sensex jumps 629 points, Nifty reclaims 11,400

from money rss https://bit.ly/2G9byjM
via IFTTT

ബാങ്ക് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതി: പലിശനിരക്കില്‍ അന്തരംവര്‍ധിച്ചു

ലഘു സമ്പാദ്യ പദ്ധതികളും ബാങ്ക് സ്ഥിര നിക്ഷേപവും തമ്മിൽ പലിശയുടെ കാര്യത്തിലുളള അന്തരംവർധിച്ചു. ഒക്ടോബർ-ഡിസംബർ പാദത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണിത്. 2020 ഏപ്രിലിൽ അവസാനിച്ച പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ വൻകുറവുവരുത്തിയത്. 1.40ശതമാനംവരെയായിരുന്നു പലിശകുറച്ചത്. തുടർന്നുള്ള രണ്ടുപാദത്തിലും നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ പലതവണയായി 2.50ശതമാനം കുറവുവരുത്തിയതോടെ ബാങ്കുകൾ അടിക്കടി സ്ഥിര നിക്ഷേപം, എസ്ബി അക്കൗണ്ട് എന്നിവയുടെയും പലിശനിരക്ക് താഴ്ത്തി. ഇതോടെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും ബാങ്ക് നിക്ഷേപത്തിന്റെയും പലിശനിരക്കിൽ അന്തരംവർധിച്ചത്. എസ്.ബി.ഐയുടെ ഒരുവർഷത്തെ സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ 4.90ശതമാനമാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് 5.10ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 5 ശതമാനവുമാണ് ഈ കാലയളവിൽ പലിശ നൽകുന്നത്. എന്നാൽ ഒരുവർഷത്തെ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റിന് 5.5ശതമാനം പലിശ ലഭിക്കും. ആദായനികുതി ബാധ്യതകൂടി കിഴിക്കുമ്പോൾ നാമമാത്ര ആദായമാണ് ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുക. 30ശതമാനം ആദായനികുതി(നാലുശതമാനം സെസ് ഉൾപ്പടെ) നൽകുന്നയാളാണ് നിങ്ങളെങ്കിൽ നികുതി ബാധ്യതകിഴിച്ച് എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന നേട്ടം 3.37ശതമാനം മാത്രമാണ്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽനിന്ന് 3.78ശതമാനവും. അഞ്ചുവർഷക്കാലയളവിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 6.7ശതമാനവും എസ്.ബി.ഐ നിക്ഷേപത്തിന് 5.40ശതമാനവുമാണ് ലഭിക്കുന്ന പലിശ. എച്ച്.ഡി.എഫ്.സി ബാങ്കിൽ് 5.30ശതമാനവും ഐ.സി.ഐ.സി.ഐയിൽ 5.35ശതമാനവുമാണ് പലിശ. 30ശതമാനം ആദായനികുതി നൽകിയാൽ എസ്.ബി.ഐയുടെ നിക്ഷേപത്തിൽനിന്ന് 3.71ശതമാനവും പോസ്റ്റോഫീസിൽനിന്ന് 4.60ശതമാനവുമാണ് മിച്ചംലഭിക്കുന്ന ആദായം. എന്നാൽ ബാങ്ക് നിക്ഷേപകരായ മുതിർന്ന പൗരന്മാർക്ക് ആശ്വസിക്കാൻ വകയുണ്ട്. ഇവർക്ക് ബാങ്ക് നിക്ഷേപത്തിൽ അരശതമാനം പലിശ അധികം ലഭിക്കും. പോസ്റ്റോഫീസ് ടൈം ഡെപ്പോസിറ്റിന് ഈ ആനുകൂല്യമില്ല. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പോലുള്ളവ പ്രയോജനപ്പെടുത്തി കൂടുതൽ പലിശ നേടാനുള്ള സൗകര്യം ലഘു സമ്പാദ്യ പദ്ധതികളിൽനിന്ന് ലഭിക്കും.

from money rss https://bit.ly/33j0SrB
via IFTTT

Empuraan Script Is Locked, Confirms Prithviraj Sukumaran & Murali Gopy!

Empuraan Script Is Locked, Confirms Prithviraj Sukumaran & Murali Gopy!
Empuraan, the sequel to the Malayalam film industry's biggest blockbuster Lucifer, is one of the most awaited upcoming projects right now. Interestingly, the script of Empuraan is finally locked. Prithviraj Sukumaran, the director of the project, and scriptwriter Murali Gopy recently

* This article was originally published here

പ്രതിസന്ധിയിലായി കേന്ദ്രം: ജി.എസ്.ടിയില്‍ അഴിച്ചുപണി വേണ്ടിവരുമോ?

ഒരു രാജ്യം ഒരു നികുതിയെന്ന മുദ്രാവാക്യവുമായി 2017 ജൂലായ് ഒന്നിന് പിറന്നുവീണ ചരക്കുസേവന നികുതി (ജി.എസ്.ടി.) നാലാംവർഷത്തിലേക്ക് കടന്നിരിക്കുന്നു. കേന്ദ്ര ധനമന്ത്രി അധ്യക്ഷയും കേന്ദ്രധനവകുപ്പിലെ സഹമന്ത്രിയും സംസ്ഥാന ഗവൺമെന്റുകൾ നാമനിർദ്ദേശം ചെയ്യുന്ന സംസ്ഥാന മന്ത്രിമാരും ഉൾപ്പെടുന്ന 33 അംഗ കൗൺസിലാണ് ജി.എസ്.ടി.യുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയായിട്ടാണ് ഇത് വിശേഷിപ്പിയ്ക്കപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ അവരുടെ പരോക്ഷ നികുതികളുടെ ബഹുഭൂരിപക്ഷവും ലയിപ്പിച്ച് ജി.എസ്.ടി.യ്ക്ക് രൂപം നൽകിയപ്പോൾ കരുതിയത് പരോക്ഷ നികുതി വരുമാനത്തിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നായിരുന്നു. എന്നാൽ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ വലിയ പ്രതീക്ഷയോടെ നടപ്പിലാക്കിയ വിപ്ലവകരമായ നികുതി പരിഷ്കരണം ഇന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. നഷ്ടപരിഹാര സെസ്സ് 2015-16 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി ആവർഷം ഓരോ സംസ്ഥാനത്തിനും ജി.എസ്.ടി.യിൽ ലയിപ്പിച്ച നികുതികളിൽനിന്ന് ലഭിച്ച മൊത്തംവരുമാനം എത്രയാണോ അതിനേക്കാൾ ഓരോവർഷവും ഓരോസംസ്ഥാനത്തിനും ഏറ്റവും കുറഞ്ഞത് 14 ശതമാനം വർധനവ് ജി.എസ്.ടി.യിൽ ഉണ്ടാവണമെന്നും അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ കുറവ് വന്ന തുക സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി 2022 ജൂൺ 30 വരെയുള്ള അഞ്ചുവർഷക്കാലം നൽകണമെന്ന് 2017 ഏപ്രിൽ മാസത്തിൽ പാസാക്കിയ ചരക്കു സേവന നികുതി (സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം) നിയമത്തിൽ പറയുന്നുണ്ട്. അതിനാൽ നഷ്ടം നികത്തി കൊടുക്കേണ്ടത് കേന്ദ്രത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഈ വസ്തുത കണക്കിലെടുത്ത് ചില ആർഭാടവസ്തുക്കളുടെയും മറ്റുമുള്ളവയുടെയും നികുതിക്കുപുറമെ ഒരു സെസ്സുകൂടി ചുമത്തി ആ തുക സെസ് ഫണ്ടിലേക്ക് മാറ്റി അതിൽനിന്ന് സംസ്ഥാനങ്ങളുടെ നികുതി നഷ്ടം ികത്തികൊടുക്കുന്നതിനാണ് തീരുമാനിച്ചത്. ജി.എസ്.ടി. ആരംഭിച്ചശേഷമുള്ള ആദ്യരണ്ടുവർഷങ്ങളിൽ സെസ് വഴി സമാഹരിച്ചതുക സംസ്ഥാനങ്ങൾക്കുണ്ടായ കമ്മിയേക്കാൾ 47,271 കോടി രൂപ അധികമായിരുന്നു. എന്നാൽ മൂന്നാംവർഷം (2019-20) സംസ്ഥാനങ്ങൾക്ക് നൽകേണ്ട നഷ്ടപരിഹാരതുകയേക്കാൾ 69858 കോടി രൂപ കുറവായിരുന്നു. ആദ്യ രണ്ടുവർഷങ്ങളിലെ മിച്ചവും അന്തഃസംസ്ഥാന ജി.എസ്.ടി.യിലെ ബാക്കിയും ചേർത്താണ് 2019-20 ലെ നഷ്ടപരിഹാരം നൽകിയത്. അവസാന ഗഡു 13,800 കോടി നൽകിയത് 2020 ജൂലായ് 27 നായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ സമ്പദ്ഘടന കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് -19 ന്റെ ആഗമനത്തിന് വളരെ മുമ്പുതുടങ്ങിയ സാമ്പത്തിക മെല്ലെപോക്ക് കോവിഡ്-19 ഓടെ അതിരൂക്ഷമായിരിക്കുന്നു. കോവിഡിന്റെ ഫലമായുണ്ടായ അടച്ചുപൂട്ടലുകൾ, അതുണ്ടാക്കിയ സാമ്പത്തിക പ്രവർത്തനങ്ങളിലെ നിശ്ചലാവസ്ഥ എന്നിവയെല്ലാംചേർന്ന് സമ്പദ്ഘടനയെ ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം നിഷേധ വളർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ, റേറ്റിംഗ് ഏജൻസികൾ, ബ്രോക്കറേജ് സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രവചിക്കുന്നത് നടപ്പുസാമ്പത്തികവർഷം ഇന്ത്യൻ സമ്പദ്ഘടന 10 ശതമാനത്തിലധികം നിഷേധവളർച്ച കാണിക്കുമെന്നാണ്. സമ്പദ്ഘടനയിൽ 10 ശതമാനം സങ്കോചമുണ്ടാവുകയാണെങ്കിൽ രാജ്യത്തെ മൊത്തം നികുതി വരുമാനത്തിൽ ഏതാണ്ട് 12 ലക്ഷം കോടി രൂപയുടെ കുറവ് നടപ്പുസാമ്പത്തിക വർഷം ഉണ്ടാവുമെന്നും സംസ്ഥാനങ്ങളുടെ നഷ്ടം 6.4 ലക്ഷം കോടി രൂപയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ അറ്റ പ്രത്യക്ഷ നികുതി വരുമാനത്തിൽ 31 ശതമാനത്തിന്റെയും അറ്റ പരോക്ഷ നികുതി വരുമാനത്തിൽ 11 ശതമാനത്തിന്റെയും ഇടിവുണ്ടായിരിക്കുന്നു. ഇതേകാലത്ത് ജി.എസ്.ടി.യിൽ 1,55,287 കോടി രൂപയുടെയും ജി.എസ്. ടി. സെസ്സിൽ 19,429 കോടി രൂപയുടെയും കുറവാണുണ്ടായിരിക്കുന്നത്. നടപ്പുവർഷം ധനക്കമ്മി 7.5 ശതമാനംവരെ ഉയരാമെന്നാണ് ചിലപഠനങ്ങൾ കാണിക്കുന്നത്. സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി.എസ്.ടി.യുടെ ആദ്യ ഗഡു പോലും ഇതുവരെനൽകിയിട്ടില്ല. 41-ാം ജി.എസ്.ടി. കൗൺസിൽ യോഗം ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ അറ്റോർണി ജനറലിന്റെ നിയമോപദേശംതേടിയത്. ജി.എസ്.ടി. നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും അതിനാൽ ജി.എസ്.ടി.യിലുളള നഷ്ടംനികത്താൻ സംസ്ഥാനങ്ങളെ വായ്പയെടുക്കാൻ അനുവദിക്കണമെന്നും എ.ജി. നിയമോപദേശം നൽകി. കഴിഞ്ഞ ഓഗസ്റ്റ് 27നുചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച കണക്കനുസരിച്ച് സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തിന് നടപ്പുവർഷം 3 ലക്ഷം കോടി രൂപയാണ് വേണ്ടിവരിക. ഇതിൽ 65,000 കോടി രൂപ സെസ്സായി പിരിഞ്ഞുകിട്ടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അപ്പോൾ 2.35 ലക്ഷം കോടി രൂപയുടെ കമ്മിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിൽ 97000 കോടി രൂപയാണ് ജി.എസ്.ടി. വരുമാനത്തിലെ ഇടിവിനെ തുടർന്നുണ്ടായതെന്നും ബാക്കി 1.38 ലക്ഷം കോടി രൂപ കോവിഡ്-19 പ്രതിസന്ധിയുടെ സൃഷ്ടിയാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തിന് കടമെടുക്കുന്നതിന് ചില പരിമിതികളുണ്ടെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. വരുമാനത്തിലെ കുറവോ (97000 കോടി രൂപ) നഷ്ടപരിഹാരമായി ലഭിക്കേണ്ട തുകയോ (2.35 ലക്ഷം കോടിരൂപ) ഏതെങ്കിലുമൊന്ന് വായ്പയായി ലഭ്യമാക്കാമെന്നാണ് കേന്ദ്രം യോഗത്തിൽ മുന്നോട്ടുവെച്ച നിർദ്ദേശം. ആദ്യത്തെ നിർദ്ദേശമാണ് സംസ്ഥാനങ്ങൾ അംഗീകരിക്കുന്നതെങ്കിൽ 97000 കോടി രൂപയുടെ നഷ്ടം ആർ.ബി.ഐ. ഒരുക്കിതരുന്ന വാതായനംവഴി സംസ്ഥാനങ്ങൾക്ക് കുറഞ്ഞ പലിശക്ക് കടമെടുക്കാമെന്നും സെസ്സ് വഴിപിരിച്ചെടുക്കുന്ന പണം കൊണ്ട് ഇതിന്റെ മുതലും പലിശയും തിരിച്ചടക്കാമെന്നും അതിനായി വേണ്ടിവന്നാൽ സെസ്സിന്റെ കാലാവധി 2022 ജൂണിനപ്പുറത്തേക്ക് നീട്ടാമെന്നും കേന്ദ്രം നിർദ്ദേശിച്ചു. രണ്ടാമത്തെ നിർദ്ദേശമാണ് സ്വീകരിക്കുന്നതെങ്കിൽ 2.35 ലക്ഷം കോടിരൂപയുടെ കുറവ് നികത്താൻ സംസ്ഥാനങ്ങൾക്ക് ആർ.ബി.ഐ.യുടെ സഹായത്തോടെ ഉയർന്ന പലിശക്ക് കമ്പോളത്തിൽനിന്ന് കടമെടുക്കാമെന്നും കടമെടുത്ത തുക ജി.എസ്.ടി. സെസ്സുവഴി തിരിച്ചടക്കാമെന്നും എന്നാൽ പലിശ സംസ്ഥാനങ്ങൾ സ്വയംവഹിക്കേണ്ടിവരുമെന്നുമാണ് കേന്ദ്ര നിലപാട്. മാത്രമല്ല കടമെടുത്തതുക തിരിച്ചടക്കുന്നതിനു മാത്രമേ സെസ്സിന്റെ കാലാവധി നീട്ടുകയുള്ളൂവെന്നും പലിശ 2022 ജൂണോടെ അടച്ചുതീർക്കണമെന്നുമാണ് രണ്ടാം നിർദ്ദേശം സ്വീകരിക്കുന്നവരോട് കേന്ദ്രം പറയാൻ പോകുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. ഇരുപത്തിമൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രം മുന്നോട്ടുവെച്ച ആദ്യ ഓഫർ അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നുവെന്നാണറിയുന്നത്. അതിനാൽ സെപ്റ്റംബർ അഞ്ചിനുചേരുന്ന 42-ാം ജി.എസ്. ടി. കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് വേണ്ടിവന്നാൽ കേന്ദ്രനിർദ്ദേശം മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ എളുപ്പത്തിൽ പാസ്സാക്കിയെടുക്കാൻ കഴിയും. ജാർഖണ്ഡ്, കേരളം, മഹാരാഷ്ട്ര, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമബംഗാൾ സംസ്ഥാനങ്ങൾ ഇതുവരെയും ജി.എസ്.ടി. കൗൺസിലിനെ അവരുടെ നിലപാട് അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച രണ്ടു നിർദ്ദേശങ്ങളും സപ്തംബർ 5ന് ചേരുന്ന ജി.എസ്.ടി. കൗൺസിൽ യോഗത്തിനു മുമ്പ് സംസ്ഥാനങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായേക്കാം. അംഗീകരിക്കാത്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് 2022 ജൂൺ വരെ കാത്തിരിക്കേണ്ടിയും വന്നേക്കാം. കേന്ദ്രം അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കും. ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ കേന്ദ്രം തയ്യാറാവുന്നില്ലെങ്കിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പറയുന്ന സഹകരണ ഫെഡറലിസം ഒരു നോക്കുകുത്തിയായിമാറും. ഭരണഘടനയിലുള്ള വിശ്വാസത്തിനുതന്നെ അതുപോറലേല്പിക്കും. സംസ്ഥാനങ്ങൾ നിലവിലെ സംവിധാനത്തെ എതിർക്കുകയാണെങ്കിൽ ജി.എസ്.ടി.യിൽ അഴിച്ചുപണിതന്നെ വേണ്ടിവന്നേക്കും. വാഗ്ദാനങ്ങൾ നൽകി സംസ്ഥാനങ്ങളെ പുതിയ സംവിധാനത്തിലേക്ക് കൊണ്ടുവന്നശേഷം അവരെ കയ്യൊഴിയുന്ന കേന്ദ്രനിലപാട് വിശ്വാസവഞ്ചന തന്നെയാണ്.

from money rss https://bit.ly/3jkALWL
via IFTTT