ടെലിവിഷനുകൾക്ക് അടുത്തമാസത്തോടെ വിലഉയർന്നേക്കും. ടിവി പാനലുകൾക്ക് നൽകിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതിനാലാണിത്. രാജ്യത്ത് ടെലിവിഷൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്അനുകൂല സമീപനമാണ് ഇതിനോടുള്ളത്.ഇക്കാര്യത്തിൽ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. അതിനിടെ സാസംങ് ഉൾപ്പടെയുള്ള കമ്പനികൾ ഉത്പാദനം...