121

Powered By Blogger

Friday 5 February 2021

അഞ്ചാംദിവസവും നേട്ടം: സെന്‍സെക്‌സ് 117 പോയന്റ് ഉയര്‍ന്ന് 50,731ല്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഡിസംബർ പാദത്തിലെ എസ്ബിഐയുടെ മികച്ച പ്രവർത്തനഫലവും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഓഹരി വിപണി ആഘോഷമാക്കി. ലാഭമെടുപ്പിൽ സൂചികകളിൽ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ സെൻസെക്സ് 51,000കടന്നു. നിഫ്റ്റി 15,000വും. ഒടുവിൽ 117.34 പോയന്റ് നേട്ടത്തിൽ 50,731.63ലാണ് സെൻസെക്സ് ക്ലോസ്ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയർന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1637 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികൾക്ക് മാറ്റമില്ല. എസ്ബിഐ, ടാറ്റ സ്റ്റീൽ, ഡിവീസ് ലാബ്, കൊട്ടക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല സൂചിക 3.6ശതമാനം ഉയർന്നു. ഫാർമ ഒരുശതമാനവും നേട്ടമുണ്ടാക്കി. വാഹനം, അടിസ്ഥാന സൗകര്യവികസനം, ഐടി എന്നീ സൂചികകൾ വില്പന സമ്മർദംനേരിട്ടു.

from money rss https://bit.ly/3cDj3NE
via IFTTT

സര്‍ക്കാര്‍ ബോണ്ടില്‍ ഇനി എല്ലാവര്‍ക്കും നിക്ഷേപിക്കാം: വിശദാംശങ്ങളറിയാം

സർക്കാർ ബോണ്ടുകളിൽ സാധാരണക്കാർക്കുപോലും ഇനി നിക്ഷേപം നടത്താം. അതിനായി ആർബിഐ ഉടനെ ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കും. റീട്ടെയിൽ ഡയറക്ട്-എന്നപേരിൽ അറിയപ്പെടുന്ന പ്ലാറ്റ്ഫോംവഴി ഓൺലൈനായി ആർബിഐയിൽനിന്ന് ബോണ്ടുകൾ നേരിട്ട് വാങ്ങാനും വിൽക്കാനും കഴിയും. വിശദാംശങ്ങൾ അറിയാം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പണസമാഹരണത്തിനായി പുറത്തിറക്കുന്നതാണ് സർക്കാർ ബോണ്ടുകൾ. ഹ്രസ്വകാലയളവിലുള്ളവ ട്രഷറി ബില്ലുകളെന്നും ഒരുവർഷത്തിനുമുകളിലുള്ളവ ഗവൺമെന്റ് ബോണ്ടുകളെന്നുമാണ് അറിയപ്പെടുന്നത്. 91 ദിവസം മുതൽ 40 വർഷംവരെ കാലാവധിയുള്ള ബോണ്ടുകൾ സർക്കാർ പുറത്തിറക്കാറുണ്ട്. പണത്തിന് അത്യാവശ്യംവന്നാൽ നിക്ഷേപകിന് ദ്വിതീയ വിപണിവഴി വിറ്റ് നിക്ഷേപം തിരിച്ചെടുക്കാം. റിസർവ് ബാങ്കിൽ ഗ്വിൽറ്റ് അക്കൗണ്ട് തുടങ്ങിവേണം നിക്ഷേപംനടത്താൻ. റീട്ടെയിൽ ഡയറക്ട്-എന്ന പ്ലാറ്റ്ഫോം വഴിയാണ് ഇടപാട് നടത്താൻ കഴിയുക. സ്ഥിര വരുമാന പദ്ധതികളിൽ ഏറ്റവും സുരക്ഷിതത്വമുള്ളതാണ് സർക്കാർ ബോണ്ടുകളിലെ നിക്ഷേപം. മൂലധനനഷ്ടമുണ്ടാവില്ല. ആദായം ഉറപ്പായും ലഭിക്കും. ചുരുക്കും ചിലരാജ്യങ്ങളിൽമാത്രമാണ് സർക്കാർ ബോണ്ടുകളിൽ റീട്ടെയിൽ നിക്ഷേപകർക്ക് നിക്ഷേപിക്കാൻ അനുമതി നൽകിയിട്ടുള്ളത്. മെച്ചൂരിറ്റി കാലാവധി പൂർത്തിയാക്കിയാൽ കൂപ്പൺ നിരക്ക് അല്ലെങ്കിൽ നിശ്ചിത പലിശ നിരക്കിനോടൊപ്പം നിക്ഷേപതുക തിരിച്ചുകിട്ടും. കാലാവധിയെത്തുംമുമ്പ് സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിറ്റ് പണംതിരിച്ചെടുക്കാം. എക്സ്ചേഞ്ചിലെ ഇടപാടിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടാകുമെങ്കിലും മൂലധനം സുരക്ഷിതമായിരിക്കും. ആദായവും ലഭിക്കും. മ്യൂച്വൽ ഫണ്ടുകൾ വഴിയാണ് ചെറുകിട നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നത്. ഡെറ്റ് വിഭാഗത്തിൽ ഗിൽറ്റ് ഫണ്ട് എന്നപേരിലാണ് നിക്ഷേപ പദ്ധതി അറിയപ്പെടുന്നത്. Retail investors can now buy government securities directly from RBI

from money rss https://bit.ly/3to2rzr
via IFTTT