ബാങ്കിങ് മേഖലയ്ക്ക് രാജ്യത്തിന്റെ വികസനത്തിൽ അതുല്യമായ സ്ഥാനമുണ്ട്. മൂന്നു ദശാബ്ദങ്ങളായി കാര്യമായ മാറ്റങ്ങൾക്കാണ് ബാങ്കിങ് രംഗം സാക്ഷ്യംവഹിച്ചത്. എൻബിഎഫ്സി, ഇൻഷൂറൻസ്, അസറ്റ് മാനേജുമെന്റ് കമ്പനികൾ, ഓഹരി വിപണിയിലെ പങ്കാളികൾ തുടങ്ങിയ അനുബന്ധ ബിസിനസുകളിലേക്കും ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിച്ചു. ബാങ്കിങ്, സാമ്പത്തിക സേവന മേഖലകളിൽ ബാങ്ക് ഇതര മേഖലയുടെ ഓഹരി ഇപ്പോൾ 45 ശതമാനമാണ്. ജിഡിപി വളർച്ചാ നിരക്കിനേക്കാൾ സൗകര്യപ്രദമായ രീതിയിൽ ബാങ്കിങ്, സാമ്പത്തിക സേവനമേഖല വളരുന്നതായാണ് കാണുന്നത്.സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ മുതൽ വിവിധ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ഓൺലൈൻ സേവനങ്ങൾ, ജനറൽ-ലൈഫ് ഇൻഷൂറൻസുകൾ, മ്യൂചൽ ഫണ്ടുകൾ പോലുള്ള വിവിധ നിക്ഷേപ പദ്ധതികൾ വരെ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി ബാങ്കുകളുടെ സാന്ദ്രത വളരെയേറെ കൂടിയിട്ടുണ്ട്. എന്നാൽ വിവിധ സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. ജൻധൻ യോജന, കൃഷി ഇൻഷൂറൻസ്, വിവിധ സബ്സിഡികൾക്കായുള്ള ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയെല്ലാം സാമ്പത്തിക സേവനങ്ങൾ കൂടുതൽ വ്യാപകമാകാൻ വഴിയൊരുക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ബ്രസീൽ, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ബാങ്ക് സേവനം കുറവാണ്. വീടുകളിലുള്ള സമ്പാദ്യം ബാങ്കിലെത്തുകയും ഡിജിറ്റൽവൽക്കരണവും സമ്പദ്ഘടനയും കുതിക്കുകയെുംചെയ്യുന്നതോടെ സ്ഥിതി ഇനിയും മെച്ചപ്പെടും. ബിഎഫ്എസ്ഐ പദ്ധതികൾ എന്തിന്? ഇന്ത്യൻ സമ്പദ്ഘടന ഭാവിയിൽ അഞ്ചുലക്ഷം കോടി ഡോളറായി വളരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ വളർച്ചയിൽ സമ്പദ്ഘടനയുടെ മുഖ്യശക്തി ബാങ്കിങ്, സാമ്പത്തിക സേവന മേഖലയായിരിക്കും. ബാങ്കിങ് മേഖലയിൽ സ്വകാര്യ ബാങ്കുകൾ വായ്പയുടെ കാര്യത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും മുന്നേറ്റമുണ്ടാക്കുകയാണ്. ലൈഫ്, ലൈഫ് ഇതര മേഖലകളിൽ സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കുയും ബാങ്കുകൾ വിതരണ ശൃംഖലകളാവുകയും ചെയ്യുന്നു. മൂലധനത്തിന്റെ കാര്യത്തിലും വിപുലമായ വിൽപനക്ഷമതയുടെ കാര്യത്തിലും പൊതുമേഖല ദുർബലമാകുമ്പോൾ ഈ പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുണമേൻമയുള്ള ആസ്തികൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ 2016 സാമ്പത്തിക വർഷത്തിനുശേഷമുള്ള ആസ്തി ഗുണമേന്മാ വിലയിരുത്തലാണ് കോർപറേറ്റ് ആസ്തികളുടെ ഗുണനിലവാരം സംബന്ധിച്ച വിശകലനങ്ങൾക്കു തുടക്കമിട്ടത്. എൻസിഎൽടിക്കു മുന്നിലുള്ള വൻകിട അക്കൗണ്ടുകളിൽ പലതും വൻതോതിലോ പൂർണമായോ ബാങ്കുകൾ വകയിരുത്തുകയോ ബുക്കുകളിൽനിന്ന് എഴുതിതള്ളുകയോ ചെയ്തിട്ടുള്ളവയാണ്. ഈ വായ്പകളിൽ 90 ശതമാനത്തിലേറെയുള്ള വകയിരുത്തലുകളാണ് ബാങ്കുകൾ മൊത്തത്തിൽ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ വർധിച്ചുവരുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. പുതിയ എൻപിഎ സൃഷ്ടിക്കലുകളുടെ കാര്യത്തിൽ (സ്ലിപ്പേജ്) കഴിഞ്ഞ ഏതാനും വർഷങ്ങളായി ശരാശരി നിലയാണുള്ളത്. ഇതുതുടരുമെന്നാണ് പ്രതീക്ഷയും. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ നിലയെആണ് കോർപറേറ്റുകൾ ആശ്രയിക്കുന്നത്. അതുപോലെതന്നെ എ-യിൽതാഴെ റേറ്റിങ് ഉള്ള കോർപറേറ്റുകൾക്ക് വൻ തോതിലുള്ള വായ്പകൾ നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി ഏർപ്പെടുത്തിയതിനുശേഷം ചെറുകിട സംരംഭ മേഖലയിൽ ഉണ്ടായിട്ടുള്ള പുതുക്കലുകൾ ബുദ്ധിമുട്ടുള്ള വായ്പാ ഉപഭോക്താക്കൾക്ക് സാധാരണ നിലയിലേക്കു തിരിച്ചുവരാൻ സമയം ലഭ്യമാക്കുകയും ചെയ്തു. ചെറുകിട വായ്പകളുടെരംഗത്ത് സിബിൽ പരിശോധന സ്ഥിതിഗതികളെ മെച്ചപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ആസ്തി ഗുണനിലവാരം കോവിഡിനു മുന്നേയുള്ള സ്ഥിതിയിലേക്ക് ഉയരാനും ആരംഭിച്ചിട്ടുണ്ട്. ബാങ്കിങ് സാമ്പത്തിക സേവനരംഗത്ത് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യത്രൈമാസത്തിനുശേഷം ഭയന്നിരുന്ന അതേ തലത്തിൽ ആസ്തികളുടെ ഗുണമേൻമ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് കോവിഡിനു ശേഷമുള്ള സാഹചര്യത്തെ കുറിച്ചു വിലയിരുത്തുമ്പോൾ എത്തിച്ചേരുന്ന നിഗമനം. 20 ട്രില്യൺ ഉത്തേജന പദ്ധതി, റിസർവ് ബാങ്കിന്റെ ആറു മാസം മോറട്ടോറിയം, ചെറുകിട മേഖലയ്ക്കായുള്ള മൂന്നു ട്രില്യൺ സർക്കാർ ഗ്യാരണ്ടിയുള്ള വായ്പകൾ തുടങ്ങിയ സർക്കാർ തല നടപടികൾ മഹാമാരിക്കാലത്ത് വായ്പ എടുത്തവരെ പിന്തുണയ്ക്കുകയായിരുന്നു. ഇപ്പോൾ വിറ്റുവരവ് 90-95 ശതമാനത്തിലേക്ക് എത്തുമ്പോൾ വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമേ പുനക്രമീകരണ നടപടികൾ ആവശ്യമായി വരുന്നുള്ളു. ഈവർഷം ജൂണിനുശേഷം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള അവസ്ഥ. ക്രമമായുള്ള തുറന്നു കൊടുക്കലും ദീർഘിപ്പിച്ച മോറട്ടോറിയവും ബുദ്ധിമുട്ടേറിയ അവസ്ഥയിൽ പണലഭ്യതാപ്രശ്നങ്ങൾ മറികടന്നു മുന്നേറാൻ വായ്പ എടുത്തവരെ സഹായിക്കുകയുണ്ടായി. ഇപ്പോഴുള്ള പ്രസക്തി ദീർഘകാല ശരാശരിയേക്കാൾ സ്റ്റാൻഡേർഡ് ഡീവിയേഷൻ താഴെ എന്നനിലയിലാണ് അടുത്തകാലത്തെ സ്ഥിതിക്കു പുറമേയുള്ള ഈ മേഖലയുടെ മുന്നോട്ടു പോക്ക്. ഈ മൂല്യ നിർണയത്തിൽ നഷ്ടസാധ്യതകൾ വഹിക്കുന്നതിലൂടെയുള്ള നേട്ടം മികച്ചതാണ്. ദീർഘകാലത്തിൽ മെച്ചപ്പെട്ട ലാഭക്ഷമതയും ദൃശ്യമാണ്. സമ്പദ്ഘടനയുടെ തിരിച്ചുവരവും മറ്റും കണക്കിലെടുക്കുമ്പോൾ ഭയന്നിരുന്നതിലും വളരെ താഴെയാണ് ഈ മേഖലയിലുള്ള ആഘാതം എന്നും കാണാനാവും. ശക്തമായ ബാലൻസ് ഷീറ്റുകളും പര്യാപ്തമായ അധിക വകയിരുത്തലുകളും 2022-23 വർഷത്തേക്കുള്ള കണക്കു കൂട്ടലുകളിൽ 5-15 ശതമാനം മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതും ഇതിനു പിന്തുണയേകുന്നു. പല കമ്പനികളിലും 22 സാമ്പത്തിക വർഷത്തിനു ശേഷം നേട്ടങ്ങൾ സാധാരണ നിലയിലാകുമെന്നാണ് ഇതിലൂടെ വിലയിരുത്താൻ കഴിയുന്നത്. വരുമാനനിരക്കും സാധാരണ നിലയിലേക്ക് എത്തും. നിലവിലെമൂല്യം മികച്ചതാണെന്ന സ്ഥിതിയാണ് ചൂണ്ടിക്കാട്ടുന്നത്. ശക്തമായ (ദീർഘകാല) കാഴ്ചപ്പാട് കാലികമായ കാഴ്ചപ്പാടല്ല, ദീർഘകാല കാഴ്ചപ്പാടോടെ വേണം ബാങ്കിങ്, സാമ്പത്തിക സേവന മേഖലയെ വീക്ഷിക്കുവാൻ. സാമ്പത്തിക സേവനങ്ങൾ കൂടുതൽ വിപുലമാകുന്നതും വായ്പാ ലഭ്യത വർധിക്കുന്നതും സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങളും സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. സമ്പദ്ഘടനയുടെ കുതിച്ചുചാട്ടത്തിൽ മുഖ്യപങ്കുവഹിക്കുക ബാങ്കുകളും സാമ്പത്തിക-സേവന സ്ഥാപനങ്ങളുമായിരിക്കും. ദീർഘകാലത്തിലാവും ഈ മേഖലയിലെ നിക്ഷേപങ്ങളുടെ നേട്ടം പ്രകടമാകുക. രണ്ടു ദശാബ്ദങ്ങളിലെ സാമ്പത്തിക സേവന സൂചിക വിപണിയെ (നിഫ്റ്റി) സ്ഥിരമായിമറികടക്കുന്നത് ശ്രദ്ധേയമാണ്. (മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയുടെ ഓഹരി ഗവേഷണ മേധാവിയും ഫണ്ട് മാനേജരുമാണ് ഹർഷദ് ബോറാവാക്. മിറെ അസറ്റ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് ഇന്ത്യയിലെ ഫണ്ട് മാനേജരാണ് ഗൗരവ് കൊച്ചാർ.)
from money rss https://bit.ly/3oowJyN
via
IFTTT