റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രൻ എന്നിവർ ഫോർച്യൂൺ 40 പട്ടികയിൽ ഇടംനേടി. വിവിധ മേഖലകളിൽ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ളവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സർക്കാർ, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഇതിനായി പരിഗണിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചയർമാനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും...