121

Powered By Blogger

Thursday, 4 June 2020

കോവിഡ്: 82ശതമാനംപേരുടെയും സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായി സര്‍വെ

കോവിഡ് രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചതായി സർവെ. ഡിജിറ്റൽ ലെന്റിങ് പ്ലാറ്റ്ഫോമായ ഇന്ത്യലെൻഡ്സാണ് രാജ്യവ്യാപകമായി സർവെ സംഘടിപ്പിച്ചത്. അടച്ചിടലിലെതുടർന്ന് ജോലി നഷ്ടമായതും ശമ്പളംകുറച്ചതുമൊക്കെയാണ് സാമ്പത്തിക സ്ഥിതിയെ ബാധിക്കാനിടയാക്കിയത്. സർവെയിൽ പങ്കെടുത്ത 82ശതമാനംപേരും കോവിഡ്മൂലം സാമ്പത്തിക തകർച്ചനേരിട്ടതായി വ്യക്തമാക്കി. 5000പേരാണ് സർവെയിൽ പങ്കെടുത്തത്. 84ശതമാനംപേരും ചെലവുകൾ വെട്ടിക്കുറച്ചു. 90ശതമാനംപേർ സാമ്പത്തികഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായും ഇന്ത്യലെൻഡ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രതസന്ധിനേരിടാൻ 72ശതമാനംപേരും വ്യക്തിഗതവായ്പയെ ആശ്രയിക്കുമെന്നാണറിയിച്ചത്. ചികിത്സ, വിദ്യാഭ്യാസത്തിനുള്ള ഫീസ്, ഭവന അറ്റകുറ്റപ്പണികൾ എന്നിവയ്ക്കാകും മുൻഗണന നൽകുക. 76ശതമനംപേരും പുതിയ നിക്ഷേപങ്ങൾ നടത്താൻകഴിയില്ലെന്നും വ്യക്തമാക്കി.

from money rss https://bit.ly/3dA9pZV
via IFTTT

നെടുമങ്ങാട്ടെ ജൈവഗ്രാമവും സുഭിക്ഷകേരളവും

പൊന്നുവിളഞ്ഞ മണ്ണിൽനിന്ന് ഇച്ഛാശക്തിയുടെ പത്തരമാറ്റ് കൊയ്തുകൂട്ടുകയാണ് നെടുമങ്ങാട്ടെ ജൈവഗ്രാമം. കൃഷി നഷ്ടമാണെന്ന് അവരോടു പറഞ്ഞാൽ തനിതിരുവനന്തപുരം സ്ലാങ്ങിൽ അവർക്ക് കലിപ്പിളകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പിറകിൽ കാടുപിടിച്ച്, മാലിന്യംനിറഞ്ഞ് പൊതുജനങ്ങളെ പൊറുതിമുട്ടിച്ച ഒരു സ്ഥലം, നാലുവർഷംകൊണ്ട് നൂറുമേനി വിളയുന്ന കൃഷിസ്ഥലമാക്കി മാറ്റിയവരാണവർ. അക്കഥയാണ് ഇക്കുറി ധനവിചാരം ചർച്ച ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി ഭരണമേറ്റ ജനപ്രതിനിധികൾ ഓഫീസ് പരിസരം വെട്ടിത്തെളിച്ച് ജൈവകൃഷി നടത്താൻ തീരുമാനിച്ചു. ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ഒരുമിച്ചിറങ്ങി. എല്ലാവരുംകൂടി പിരിവിട്ട് നാലേകാൽലക്ഷം രൂപ മുതൽമുടക്കി. മുടക്കുമുതൽ ഒറ്റവർഷംകൊണ്ട് മടങ്ങിയെത്തി. പദ്ധതിക്ക് ജൈവഗ്രാമം എന്ന പേരും വന്നു. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ജൈവകൃഷി പരിശീലനകേന്ദ്രവും ആരംഭിച്ചു. കഴിഞ്ഞയാഴ്ചയാണ് ഞാനവിടെ എത്തിയത്. ഇന്ന് സൊസൈറ്റിയുടെ ആസ്തി 45 ലക്ഷം രൂപ. ഭൂമി ഒഴികെ. അത് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ. 100 ആടുകളുടെ പ്രജനനകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കെട്ടിടം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ 1000 മുട്ടക്കോഴി, 50 താറാവ്, ആറ്് വെച്ചൂർ പശു, മീൻകുളം, അഞ്ചുലക്ഷം പച്ചക്കറിത്തൈ ഒരുസമയം വളർത്താൻ കഴിയുന്ന പോളിഹൗസും 35 തരം ഫലവൃക്ഷത്തിന്റെ രണ്ടുലക്ഷത്തിലേറെ തൈകളും അടങ്ങുന്ന അംഗീകൃത നഴ്സറിയും ഈ മൂന്നേക്കറിൽ നിറഞ്ഞുനിൽക്കുന്നു. ജൈവഗ്രാമത്തിനുപുറത്ത് 12 ഏക്കർ തരിശുഭൂമി ഇപ്പോൾ കൃഷിചെയ്യുന്നുണ്ട്. ഇതിൽ പൈനാപ്പിളും പച്ചക്കറിയും വാഴയുമെല്ലാം സുലഭം. പോരാത്തതിന് 2000 തേനീച്ചക്കൂടും. സ്വന്തംകാലിൽ നിന്നാണ് സൊസൈറ്റി ഇത് കെട്ടിപ്പൊക്കിയത്. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്റ് ആയി ചെലവഴിച്ചിട്ടുള്ളത് ജൈവഗ്രാമത്തിന് വേലികെട്ടുന്നതിനുള്ള 35 ലക്ഷംരൂപ മാത്രം. ബാക്കി മുതൽമുടക്കുകളെല്ലാം സഹകരണ ബാങ്കിൽനിന്ന് സൊസൈറ്റി വായ്പയെടുത്താണ് നടത്തിയത്. ഈ കടമൊന്നും സാമ്പത്തികഭദ്രതയെ ബാധിച്ചിട്ടില്ല. 2016-'17 മുതൽ 2018-'19 വരെയുള്ള മൂന്നുവർഷംകൊണ്ട് 28 ലക്ഷം രൂപയാണ് അറ്റാദായം. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധങ്ങളായ ജൈവകൃഷി പദ്ധതികൾക്ക് ആവശ്യമായ നടീൽവസ്തുക്കളും ജൈവകീടനാശിനികളും ലഭ്യമാക്കുന്നതും ജൈവഗ്രാമമാണ്. ഇതിൽ ഏറ്റവും പ്രസിദ്ധം ഹരിതമിഷന്റെ സഹായത്തോടെ നടത്തിയ സമൃദ്ധി വല്ലംനിറ പദ്ധതിയാണ്. 4200 ഗ്രൂപ്പുകളിലായി 21,000 കുടുംബങ്ങൾ ഇതിൽ പങ്കാളികളായി. നാല് ഗ്രൂപ്പിന് ഒരാൾ എന്നവീതം 1250 മോണിറ്റർമാർക്ക് വെള്ളായണി കാർഷിക കോളേജ് വഴി പരിശീലനം നൽകി. വാർഡുകളിൽ വിളിച്ചുകൂട്ടിയ ജൈവഗ്രാമസഭകളിൽ 25,000 ആളുകൾ പങ്കെടുത്തു. മൊത്തം 300 ഹെക്ടറിൽ കൃഷി നടന്നു. പൂക്കളും പച്ചക്കറികളും ചേർത്ത് ആറുകോടി രൂപയുടെ ഉത്പാദനം നടന്നു. 2017-'18ൽ സമ്പൂർണ തരിശുരഹിത പദ്ധതിയുടെ ഭാഗമായി മൂന്നു വാർഡുകളിൽ 75 ഏക്കറിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷിചെയ്തു. പിറ്റേ വർഷമായപ്പോൾ ജൈവഗ്രാമം തന്നെ മറ്റു വാർഡുകളിലെ തരിശുസ്ഥലങ്ങളിൽ നേരിട്ട് കൃഷി ആരംഭിച്ചു. 2018-'19ൽ ഇങ്ങനെ ഏതാണ്ട് 100 ഏക്കറിലാണ് കൃഷിചെയ്തത്. കൃഷി ലാഭകരമെന്നു കണ്ടതോടെ സ്ഥലം ഉടമസ്ഥർ പലരും നേരിട്ടു കൃഷിചെയ്തുതുടങ്ങി. അങ്ങനെ 2019-'20ൽ ജൈവഗ്രാമത്തിന്റെ നേരിട്ടുള്ള തരിശുകൃഷി 12 ഏക്കറായി ചുരുങ്ങി. യഥാർഥത്തിൽ ഇതൊരു തിരിച്ചടിയല്ല. വമ്പിച്ചൊരു നേട്ടമാണ്. കൃഷിവകുപ്പിന്റെ അംഗീകൃത നഴ്സറിയാണ്. ഏഴുലക്ഷം രൂപ സഹായധനവും ലഭിച്ചു. കാർഷികോത്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കുന്നതിനുള്ള ഇക്കോ ഷോപ്പുകളിലൂടെയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിപണന കേന്ദ്രത്തിലൂടെയും ലഭ്യമാക്കുന്നു. ജൈവഗ്രാമം ഒരു പരിശീലനകേന്ദ്രം കൂടിയാണ്. കാർഷികമേഖലയിലെ വളരെ മാതൃകാപരമായ പ്രാദേശിക പരിപാടികൾക്ക് നേതൃത്വംനൽകിയ ഒട്ടേറെ പഞ്ചായത്തുകൾ കേരളത്തിലുണ്ട്. ഇന്ന് കേരളം 'സുഭിക്ഷ' പദ്ധതിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വലിയ ജനകീയ യജ്ഞത്തിനു തുടക്കംകുറിച്ചിരിക്കുന്ന വേളയിൽ ഇവയുടെ പാഠങ്ങൾ വളരെ വിലയേറിയ ഉൾക്കാഴ്ചകൾ നൽകും. ഇതിലേറ്റവും പ്രധാനപ്പെട്ടത് കൃഷിവകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപങ്ങളുടെയും കൂട്ടായ പ്രയത്നം തന്നെയാണ്. എല്ലാ വിജയകഥകളുടെയും പിന്നിൽ പ്രതിബദ്ധതയുള്ള ഏതാനും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കാണാം. 1995-ലെ കഞ്ഞിക്കുഴിയിലെ ജനകീയ പച്ചക്കറി കാമ്പയിൻമുതൽ ഏതാണ്ട് സാർവത്രികമായ ഒരു അനുഭവമാണിത്. രണ്ടാമതൊരു പാഠം, ഏതാണ്ട് എല്ലാ വിജയകഥകൾക്കും കളമൊരുക്കിയതിൽ ജനകീയ കാമ്പയിനുകൾക്ക് വലിയൊരു പങ്കുണ്ട്. കേരളത്തിലെ ഭൂഉടമസ്ഥരിൽ മഹാഭൂരിപക്ഷത്തിന്റെയും മുഖ്യവരുമാന മാർഗം കാർഷികേതര മേഖലകളാണ്. അതുകൊണ്ട് നല്ലൊരുപങ്ക് ആളുകൾക്ക് കൃഷി ഉപജീവനമാർഗമല്ല. അവരെയാകെ ആവേശംകൊള്ളിച്ചുള്ള ആത്മാഭിമാന കാമ്പയിൻ കാർഷിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുപ്രധാന പങ്കുണ്ട്. കോട്ടയത്തെ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദി പുനരുദ്ധാരണപദ്ധതി വിവിധ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സംയോജിത ജനകീയ കാമ്പയിനായി മാറിയപ്പോൾ 5000 ഏക്കറാണ് നെൽക്കൃഷിയിലേക്ക് തിരിച്ചുവന്നത്. എന്നാൽ, എല്ലാ കാലത്തേക്കും കാമ്പയിനിന്റെ അടിസ്ഥാനത്തിൽ കൃഷി സാധ്യമല്ല. അത് സ്ഥായിയായിത്തീരണമെങ്കിൽ അതിന്റെ വലുപ്പമേറണം, ലാഭകരമാകണം. ഒട്ടേറെതരം സംഘകൃഷിരീതികൾ ഇന്ന് കേരളത്തിലുണ്ട്. അതുപോലെ ഭൂമി പാട്ടത്തിനെടുത്തും വലിയതോതിൽ കൃഷിചെയ്യുന്ന കാർഷിക സംരംഭകരുടെ എണ്ണവും കൂടിവരുന്നുണ്ട്. വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി പോലുള്ള കാർഷിക കർമസേനകൾ ഇന്ന് എല്ലായിടത്തുമുണ്ട്. ഉത്പന്നങ്ങളുടെ ആദായകരമായ വിപണി ഉറപ്പുവരുത്തുന്നതിന് ഐ.ടി. പ്ലാറ്റ്ഫോമുകൾ അടക്കമുള്ള അഗ്രിഗേഷൻ രീതികൾ നിലവിലുണ്ട്. പച്ചക്കറിക്കുപോലും തറവില പ്രഖ്യാപിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. മൂല്യവർധിത സംസ്കരണം കൃഷിക്കാരുടെ ആദായം വർധിപ്പിക്കുന്നതിന് അനിവാര്യമാണ്. കൃഷിവകുപ്പിന്റെ 'വൈഗ' എത്രയോ നല്ല മാതൃകകളെ മുന്നോട്ടുകൊണ്ടുവന്നു. സുരക്ഷിത ഭക്ഷണത്തിന് നല്ല വില നൽകാൻ കേരളീയർ തയ്യാറാണ്. പൊന്നാനിയിലെ നല്ലഭക്ഷണ പ്രസ്ഥാനം, കൊടുമൺ-ബേഡഡുക്ക-മയ്യിൽ പോലുള്ള ബ്രാൻഡ് അരി, കൊടിയത്തൂരിലെ വെള്ളിച്ചെണ്ണ, ചെങ്കലിലെ വ്ളാത്താങ്കര ചീര, ഭൂതക്കുളം കരിമണിപ്പയർ എന്നിങ്ങനെ എത്രയോ സമ്പന്നമായ അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്. പള്ളിയാക്കൽ പോലുള്ള സഹകരണ ബാങ്കുകളുടെ സമഗ്ര കാർഷിക ഇടപെടലുകളുടെ അനുഭവങ്ങൾ ഏറെയുണ്ട്. ഇവയൊക്കെ സാർവത്രികമാക്കുന്നതിനായിരിക്കണം സുഭിക്ഷ കേരളത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേരളത്തിന്റെ പകുതി ഭക്ഷണമെങ്കിലും കേരളത്തിൽത്തന്നെ ഉത്പാദിപ്പിക്കണം. പണമുണ്ടെങ്കിൽ എന്തും വിലകൊടുത്തു വാങ്ങാനാകുമെന്ന ബോധമാണ് ഈ ലക്ഷ്യത്തിന് തടസ്സംനിന്നിരുന്ന പ്രധാന ഘടകങ്ങളിലൊന്ന്. എന്നാൽ, പകർച്ചവ്യാധിയും വെട്ടുകിളികളും ഈ സുരക്ഷിതത്വബോധം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മളെല്ലാം മറന്നുപോയ ഭക്ഷ്യക്ഷാമത്തിന്റെ കാലം വീണ്ടുംവരാം. മായമില്ലാത്ത നല്ല ഭക്ഷണത്തിന്റെ ആവശ്യക്കാരുടെ എണ്ണവും കൂടുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ആപത്തിനെ നമുക്ക് ഒരു അവസരമാക്കിമാറ്റാം.

from money rss https://bit.ly/3dvLNFD
via IFTTT

സെന്‍സെക്‌സില്‍ 317 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തെ അതിജീവിച്ച് ഓഹരി വപിണി. നിഫ്റ്റി 10,100ന് മുകളിലെത്തി. സെൻസെക്സ് 317 പോയന്റ് നേട്ടത്തിൽ 34,297ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 10131ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി ഇൻഫ്രടെൽ, എസ്ബിഐ, ഹിൻഡാൽകോ, ഇൻഡസിന്റ് ബാങ്ക്, ഒഎൻജിസി, ഗ്രാസിം, സൺ ഫാർമ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ കമ്പനി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ബജാജ് ഓട്ടോ, ബിപിസിഎൽ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ് യുണിലിവർ, വേദാന്ത, സിപ്ല, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എസ്ബിഐ, എൽആൻഡ്ടി ഉൾപ്പെട 32 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3711p1o
via IFTTT

ജിയോ പ്ലാറ്റ്‌ഫോംസില്‍ മുബാദല 9,093.60 കോടി നിക്ഷേപിക്കും

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോംസിൽ ആറമതൊരു വിദേശ സ്ഥാപനംകൂടി നിക്ഷേപംനടത്താൻ ധാരണായി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിക്കുക. ഇതോടെ ജിയോ പ്ലാറ്റ്ഫോമിലെത്തിയ മൊത്തം നിക്ഷേപം 87,655.35 കോടി രൂപയായി. ആറാഴ്ചകൊണ്ടാണ് ആറ് സ്ഥാപനങ്ങൾ ജിയോയിൽ നിക്ഷേപം നടത്തിയത്. ഫേസ്ബുക്ക് 43,573.62 കോടിയും സിൽവൽ ലേയ്ക്ക് 5,655.75 കോടിയും വിസ്റ്റ ഇക്വിറ്റീസ് 11,367 കോടി രൂപയും ജനറൽ അറ്റ്ലാന്റിക് 6,598.38 കോടിയും കെകെആർ 11,367 കോടിരൂപയും മുബാദല 9,093.60കോടി രൂപയുമാണ് നിക്ഷേപം നടത്തിയത്. ഈ കമ്പനികൾക്കെല്ലാംകൂടി ജിയോ പ്ലാറ്റ്ഫോംസിൽ 18.97 ശതമാനമാണ് ഉടമസ്ഥതാവകാശം ലഭിക്കുക. മുബാദലകൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൂല്യം 4,91 ലക്ഷംകോടിയായി. എന്റർപ്രൈസ് മൂല്യമാകട്ടെ 5.16 ലക്ഷംകോടിയുമായി ഉയർന്നു.

from money rss https://bit.ly/3eSDIep
via IFTTT

മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്?.

ഓൺലൈൻ ക്സാസിൽ പഠിക്കാൻ സൌകര്യമില്ലാത്തതിൻ്റ പേരിൽ കഴിഞ്ഞ ദിവസം മലപ്പുറം ഇരിമ്പിളി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്തത് വലിയ കോലാഹാലം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ മാതൃഭൂമി ന്യൂസ് ചാനൽ അത് സംബന്ധിച്ച് നടത്തിയ ചർച്ചയിൽ  ദേവികയുടെ അച്ഛനും അമ്മയും നേരിട്ട് പങ്കെടുത്തത് സാമൂഹ്യ മാധ്യമങ്ങളിൽ മറ്റൊരു ചർച്ചയ്ക്കും വഴിവെച്ചു. മകൾ മരിച്ച് മണിക്കൂറുകൾ  മുമ്പ് ക്യാമറയ്ക്ക് മുന്നിലെത്താമോ എന്നായിരുന്നു ചോദ്യം. എന്നാൽ മകളുടെ മരണത്തിന് കാരണം വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള അച്ഛനും അമ്മയും അക്കാര്യം നേരിട്ടുപറയുന്നതിൽ എന്താണ് പ്രശ്നം എന്ന ചോദ്യമാണ്  ഫേസ്ബുക്ക് പോസ്റ്റിലൂടെ  സുരേഷ് കുറ്റിപുറത്ത് ചോദിക്കുന്നത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ആദ്യമായല്ലോ വ്യവസ്ഥാപിത ലോകം ചോദിക്കുന്നതെന്നാണ് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്. 


മൃണാളിനി സാരാഭായ് അന്തരിച്ചപ്പോൾ മകൾ മല്ലികാസാരാഭായ് നൽകിയ യാത്രാമൊഴി പരമ്പരാഗത ബോധ്യങ്ങളെ അട്ടിമറിക്കുന്നതായിരുന്നു.

നർത്തകിയായ അമ്മയുടെ ഭൗതികദേഹത്തിനു മുമ്പിൽ ചിലങ്കകളണിഞ്ഞ് നൃത്തച്ചുവടുകൾ വച്ചാണ് അവർ അന്ത്യയാത്ര നൽകിയത്.

ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട് നാളുകൾക്കകം അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പുലകുളി മാറുംമുമ്പേ ഒരു വിധവ വീടിന് പുറത്തിറങ്ങിയതിലെ അനൗചിത്യമായിരുന്നു വിപ്ലവകാരികൾക്കു പോലും.

അവരത് പരസ്യമായി ചോദിക്കുകയും ചെയ്തു.

ചിതകത്തി തീരുംമുമ്പ്.... കണ്ണീർ തോരും മുമ്പ് ഇങ്ങനെയാകാമോ എന്നതാണ് ചോദ്യം.

ഓൺലൈൻ പഠനത്തെ കാരണം പറഞ്ഞ് ആത്മഹത്യചെയ്ത ദേവികയെന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ചാനൽ ചർച്ചയിൽ വന്നിരുന്നതാണ് ഇന്ന് പലരേയും നാട്ടുനടപ്പ് ഓർമ്മപ്പെടുത്തുന്നത്.

ചിതയിലെ വെളിച്ചം അണയുംമുമ്പ് ചാനൽ സ്റ്റുഡിയോയിൽ അവർ വരാമോ,

മാധ്യമങ്ങൾ അതിന് പ്രേരിപ്പിക്കാമോ,

മാധ്യമധർമ്മം ഇങ്ങനെയാകാമോ എന്നൊക്കെയാണ് സംശയങ്ങൾ.

തങ്ങളുടെ മകൾ കൊല്ലപ്പെടാൻ കാരണം ഈ വ്യവസ്ഥിതിയാണെന്ന് ബോധ്യമുള്ള മനുഷ്യർക്ക് പ്രതിഷേധത്തിനിറങ്ങാൻ സഞ്ചയനം കഴിയണം എന്നൊക്കെ കരുതുന്നത് എന്ത് ന്യായമാണ്.

അവരെ നിർബന്ധിച്ചുകൊണ്ടുവന്നുവെന്ന് സംശയിക്കുന്നതുപോലും ഉള്ളിലുള്ള ആ സവർണ ബോധത്തിന്റെ തള്ളിച്ചയാണ്.

കറുത്തവനും ദളിതനും ആദിവാസിക്കും സ്വന്തമായൊരു ചിന്ത പോലുമില്ലെന്ന വങ്കത്തം.

അവർക്ക് കരയാനുള്ള സമയം കൊടുത്തുകൂടെ എന്നൊരു നിഷ്കളങ്ക ചോദ്യംപോലും അനീതിയാണ്.

ചിതകൾ ആറിത്തണുക്കും മുമ്പെ അവർ വന്ന് ചോദ്യം ചോദിച്ചു തുടങ്ങുന്നു.

കണ്ണുകളിൽ കണ്ണീരല്ല

ഉരുകുന്ന ക്രോധമാണ്.

1989 ജനുവരി ഒന്നിനാണ് ഹല്ലാ ബോൽ എന്നൊരു തെരുവുനാടകമവതരിപ്പിച്ചുകൊണ്ടിരിക്കെ സഫ്ദർ ഹാഷ്മിയെ രാഷ്ട്രീയ എതിരാളികൾ ആക്രമിക്കുന്നത്.

ജനുവരി 2-ന് ആ വിപ്ലവകാരി കൊല്ലപ്പെടുന്നു.

അതേ തെരുവിൽ തൊട്ടടുത്ത ദിവസം ഹാഷ്മിയുടെ ജീവിത സഖാവ് മാലശ്രീ ഹാഷ്മി അതേ നാടകം സഫ്ദർ അവസാനിപ്പിച്ചിടത്തുനിന്നും തുടങ്ങി പൂർത്തിയാക്കി.

അതുകൊണ്ടാണ് പറയുന്നത്.

ചിലതൊക്കെ വിളിച്ചുപറയാൻ പുലകുളിതീരും വരെ കാത്തുനിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.

ജീവിക്കാൻപോലും ഇനിയൊരു ജീവിതം ശേഷിക്കുന്നില്ലെന്ന് തീർച്ചയുള്ളവരുടെ കാര്യത്തിൽ വിശേഷിച്ചും.

അവർ സാമ്പ്രദായിക രീതികളോട് കലഹിക്കട്ടെ.

അവരുടെതുമാണ് ഈ ഭൂമി.



* This article was originally published here

ഭാരതി എയര്‍ടെലില്‍ ആമസോണ്‍ 200 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

ഇ-കൊമേഴ്സ് ഭീമനായ ആമസോൺഡോട്ട്കോം ഭാരതി എയർടെല്ലിൽ 200 കോടി ഡോളർ(15,105 കോടി രൂപ) നിക്ഷേപം നടത്തിയേക്കും. വളർന്നുവരുന്ന രാജ്യത്തെ ഡിജിറ്റൽ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭാരതി എയർടെലിന്റെ നിലവിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോൾ കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽ അഞ്ചുശതമാനം വിഹിതമാകും ആമസോണിന് ലഭിക്കുക. രാജ്യത്തെ മൂന്നാമെത്ത വലിയ ടെലികോം കമ്പനിയായ എയർടെലിന് 30 കോടി വരിക്കാരാണുള്ളത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്ഫോമിൽ വിദേശനിക്ഷേപകർ വൻതോതിൽ നിക്ഷേപം നടത്തിയതിനുപിന്നാലെയാണ് ഭാരതി എയർടെലിൽ ആമസോൺ പങ്കാളിയാകാനൊരുങ്ങുന്നത്. 10 ബില്യൺ ഡോളറാണ് ജിയോ പ്ലാറ്റ്ഫോംസിൽ വിദേശനിക്ഷേപമായെത്തിയത്.

from money rss https://bit.ly/303JFkB
via IFTTT

ആറുദിവസത്തെ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ആറുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 128.84 പോയന്റ് നഷ്ടത്തിൽ 33,980.70ലും നിഫ്റ്റി 32.40 പോയന്റ് താഴ്ന്ന്10,029.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1287 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1132 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 156 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിയന്റ്സ്, ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. വേദാന്ത, ടെക് മഹീന്ദ്ര, സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മറ്റ് സൂചികകൾ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ബാങ്ക് രണ്ടുശതമാനത്തിലേറെ താഴന്നു. വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. Indices break 6-day winning streak; Sensex falls 128 pts

from money rss https://bit.ly/3cwMIV1
via IFTTT

രാജ്യത്തൊട്ടാകെ 14,000 ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനംതുടങ്ങി

പുതിയ ആധാർകാർഡിന് അപേക്ഷിക്കാനും മാറ്റംവരുത്താനും ഇനി എളുപ്പത്തിൽ കഴിയും. രാജ്യത്തൊട്ടാകെ 14,000ത്തോളം ആധാർ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനഃരാരംഭിച്ചു. സംസ്ഥാന സർക്കാരുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്ക്, ബിഎസ്എൻഎൽ തുടങ്ങിയവയ്ക്കാണ് ആധാർ കേന്ദ്രങ്ങളുടെ ചുമതല. വിലാസം പുതുക്കൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഓൺലൈനിൽ ചെയ്യാൻ കഴിയുമെങ്കിലും പുതിയ കാർഡിന് അപേക്ഷിക്കൽ ഉൾപ്പടെയുള്ളവയ്ക്ക് ആധാർ സെന്ററിലെത്താതെ കഴിയില്ല. 30 ആധാർ സേവ കേന്ദ്രങ്ങളാണ് യുഐഡിഎഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളത്. ഓൺലൈനിൽ ബുക്ക് ചെയ്തശേഷം ഇവിടെയെത്തി സേവനം തേടാം. നിങ്ങളുടെ സമീപത്തുള്ള ആധാർകേന്ദ്രം അറിയാം.

from money rss https://bit.ly/2U6JAbS
via IFTTT

മോറട്ടോറിയം: പലിശ എഴുതിത്തള്ളാനാവില്ലെന്ന് സുപ്രീം കോടതിയോട് ആര്‍ബിഐ

ന്യൂഡൽഹി: ആറുമാസത്തെ മോറട്ടോറിയത്തോടൊപ്പം പലിശകൂടി ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർബന്ധിത പലിശ എഴുതിത്തള്ളൽ ബാങ്കുകൾക്ക് രണ്ടുലക്ഷംകോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുമെന്നും സൂപ്രീം കോടതിയ്ക്ക് ആർബിഐ മുന്നറിയിപ്പു നൽകി. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകൾ മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാർഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കി. ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ചതിനെതുടർന്നാണ് റിസർവ് ബാങ്ക് ഇത്തരത്തിൽ മറുപടി നൽകിയത്. മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആർബിഐ ആദ്യഘട്ടത്തിൽ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാഘട്ടത്തിൽ ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറുമാസമായി.

from money rss https://bit.ly/3dx27WH
via IFTTT

വോട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണോട് ഹൈക്കോടതി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളുടെ മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി വോട്ടിങ് നടത്താനുള്ളശ്രമം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ജൂൺ 9 മുതൽ 12വരെയാണ് എഎംസി വോട്ടിങ് നടത്താൻ തീരുമാനിച്ചിരുന്നത്. അടുത്തവാദം കേൾക്കാനായി കേസ് ജൂൺ 12ലേയ്ക്കുമാറ്റി. ഗുജറാത്തിലെ പ്രമുഖ നിക്ഷേപ സ്ഥാപനമാണ് കോടതിയെ സമീപിച്ചത്. പ്രവർത്തനം നിർത്തുന്നതിനുമുമ്പ് നിക്ഷേപകരെ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു ഇവർ ഹർജി നൽകിയത്. സെബിയുടെ നിർദേശങ്ങൾ ഫണ്ട് കമ്പനി പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പ്രവർത്തനം നിർത്തിയ ഏപ്രിൽ 23ലെ എൻഎവി പ്രകാരം നിക്ഷേപകർക്ക് പണംതിരിച്ചുകൊടുക്കുക. പണംതിരിച്ചുകൊടുക്കുന്നതുവരെ പ്രവർത്തനം പ്രത്യേക സംവിധാനത്തിനുകീഴിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചിട്ടുള്ളത്. കോടതിയുടെ ഉത്തരവ് ഹർജിക്കാർക്ക് മാത്രമല്ല എല്ലാ നിക്ഷേപകർക്കും ബാധകമാകും. നിക്ഷേപകർക്ക് പണംമടക്കിനൽകുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനെയും ഡിലോയ്റ്റിനെയും സഹായികളായി നിയമിച്ചതിന് അനുമതി തേടിയാണ് ഫ്രാങ്ക്ളിൻ വോട്ടിങ് നടത്താൻ തീരുമാനിച്ചത്. മറ്റൊരുകേസിൽ മദ്രാൻ ഹൈക്കോടതിയും ഫണ്ട്കമ്പനി, സെബി എന്നിവർക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രത്യേക ഓഡിറ്റിനായി സെബി ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ചോക്സി ആൻഡ് ചോക്സിയെ ഇതിനകം നിയമിച്ചിട്ടുണ്ട്. HC stays Franklin Templetons e-voting process

from money rss https://bit.ly/3eUbtMB
via IFTTT