121

Powered By Blogger

Tuesday, 7 December 2021

ഇപിഎഫ് പലിശ ലഭിച്ചോ? അക്കൗണ്ട് പരിശോധിച്ച് ഉറപ്പുവരുത്താം

2020-21 സാമ്പത്തിക വർഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടിൽ വരവുവെച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിച്ചു. അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയ്ക്ക് 8.5ശതമാനം പലിശയാണ് ലഭിക്കുക. 22.55 കോടി അക്കൗണ്ടുകളിൽ പലിശ വരവുവെച്ചതായി ഇപിഎഫ്ഒ ട്വീറ്റ് ചെയ്തു. 2020-21 സാമ്പത്തിക വർഷം 8.50ശതമാനം പലിശ നൽകാനുള്ള ഇപിഎഫ്ഒയുടെ ശുപാർശക്ക് നവംബറിലാണ് ധനമന്ത്രാലയം അംഗീകാരം നൽകിയത്. അക്കൗണ്ട് പരിശോധിച്ച് പലിശ ലഭിച്ചതായി വരിക്കാർക്ക് ഉറപ്പുവരുത്താം. ഉമാങ് ആപ്പ്, ഇപിഎഫ്ഒ മെമ്പർ ഇ-സേവ ഓൺലൈൻ, എസ്എംഎസ്, മിസ്ഡ് കോൾ എന്നിവ വഴി ബാലൻസ് പരിശോധിക്കാൻ കഴിയും. നിലവിൽ സ്ഥിര നിക്ഷേപ പദ്ധതികളേക്കാൾ ഉയർന്ന പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് നൽകുന്നത്. ബാങ്ക് നിക്ഷേപത്തിന് അഞ്ചുശതമാനവും സ്മോൾ സേവിങ്സ് സ്കീമുകളിൽ ശരാശരി ഏഴുശതമാനവുമാണ് നിലവിൽ പലിശ. 22.55 crore accounts have been credited with an interest of 8.50% for the FY 2020-21. @LabourMinistry @esichq @PIB_India @byadavbjp @Rameswar_Teli — EPFO (@socialepfo) December 6, 2021

from money rss https://bit.ly/304hXXg
via IFTTT

നിരക്കുകളില്‍ ഇത്തവണയും മാറ്റമില്ല: വളര്‍ച്ചാ അനുമാനം 9.5ശതമാനം

മുംബൈ: തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം. വളർച്ചാ പ്രതീക്ഷ 9.5ശതമാനത്തിൽതന്നെ നിലനിർത്തി. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ വളർച്ചാ അനുമാനം 6.8ശതമാനത്തിൽനിന്ന് 6.6ശതമാനമാക്കി കുറക്കുകയുംചെയ്തിട്ടുണ്ട്. വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു. ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്. അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും. പെട്രോൾ, ഡീസൽ എന്നിവയുടെ തീരുവകുറച്ചത് ജനങ്ങളുടെ വാങ്ങൽശേഷിയിൽ വർധനവരുത്തും. ഇന്ധനവിലവർധന പിടിച്ചുനിർത്താനായെങ്കിലും ഭക്ഷ്യഉത്പന്നവിലയിലെ വർധനവ് വിലക്കയറ്റം കൂട്ടി. കാലംതെറ്റി പെയ്ത മഴയാണ് കാർഷിക വിളകളുടെ വിലവർധനവിന് കാരണമായത്. അതോടൊപ്പം ടെലികോം കമ്പനികൾ താരിഫ് ഉയർത്തിയതും. പണപ്പെരുപ്പം 2-6ശതമാനത്തിൽ നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തികവർഷത്തെ ഉപഭോക്തൃ വില സൂചിക അനുമാനം 5.3ശതമാനമായി നിലനിർത്തി. സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് പണലഭ്യത ഉറപ്പാക്കുന്ന നടപടികൾ തുടരും. ഉപഭോഗത്തിലെ വർധന ശുഭസൂചകമാണ്. ഗ്രാമീണമേഖലയിലും ഉണർവുണ്ടായതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. Address by Shri Shaktikanta Das, Governor, Reserve Bank of India https://bit.ly/3dtnutp — ReserveBankOfIndia (@RBI) December 8, 2021

from money rss https://bit.ly/3dyaNh0
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സിൽ 638 പോയന്റ് നേട്ടം, നിഫ്റ്റി 17,300ന് മുകളിൽ |Market Opening

മുംബൈ: തിങ്കളാഴ്ചയിലെ തകർച്ചക്കുശേഷം രണ്ടാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റം. ആർബിഐയുടെ വായ്പാനയം പുറത്തുവരാനിരിക്കെ നിഫ്റ്റി 17,300ന് മുകളിലെത്തി. സെൻസെക്സ് 638 പോയന്റ് ഉയർന്ന് 58,272ലും നിഫ്റ്റി 185 പോയന്റ് നേട്ടത്തിൽ 17,362ലുമാണ് വ്യാപാരം ആരംഭിച്ചത്. തുടർച്ചയായി ഒമ്പതാമത്തെ യോഗത്തിലും നിരക്കുകളിൽ ആർബിഐ മാറ്റംവരുത്തില്ലന്നൊണ് നിക്ഷേപക ലോകത്തിന്റെ പ്രതീക്ഷ. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex soars 650 pts ahead of RBI policy outcome.

from money rss https://bit.ly/3lH70Ti
via IFTTT

വസ്ത്രവ്യാപാരമേഖലയിലെ ജിഎസ്ടി 12 ശതമാനമാക്കിയത് പിൻവലിക്കണമെന്ന് കെടിജിഎ

കൊച്ചി: വസ്ത്ര വ്യാപാര മേഖലയ്ക്ക് ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കിയത് അടിയന്തരമായി പിൻവലിക്കണമെന്ന് കേരള ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദം ചെലുത്താൻ കൊച്ചിയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ആയിരം രൂപയുടെതാഴെ വിലവരുന്ന സാധാരണക്കാരുടെ തുണിത്തരങ്ങൾക്കും മറ്റെല്ലാ വസ്ത്രങ്ങൾക്കും നിലവിലുള്ള അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി ജി.എസ്.ടി വർധിപ്പിച്ചിരിക്കുകയാണ്. സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റിനൊപ്പം തകരുന്നത് ചെറുകിട ഇടത്തരം കച്ചവടക്കാരുടെ വ്യാപാരം കൂടിയാണ്. രൂക്ഷമായ വിലവർധനവിന് പുറമേ ഉദ്യോഗസ്ഥ തേർവാഴ്ച്ചക്കും, അഴിമതിക്കും ഈ വർധന വഴിയൊരുക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തിൽ എഴോ എട്ടോ ജനിതക മാറ്റം സംഭവിച്ച് ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസിനെക്കാളും വലിയ മഹാമാരിയാണ് 4 വർഷത്തിനുള്ളിൽ 1200 മാറ്റങ്ങൾ വരുത്തിയ ജിഎസ്ടി എന്ന് യോഗം വിലയിരുത്തി. വസ്ത്രമേഖല 20 ലേറെ മൂല്യവർദ്ധിത ഘട്ടങ്ങളിൽ കൂടികടന്നുപോകുന്നതിനാൽ അവസാനം പതിക്കുന്ന നികുതി 12 ശതമാനം എന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. നിലവിലുളള നികുതി വരുമാനം എത്രയെന്നോ റീഫണ്ട് കൊടുക്കേണ്ടതോത് എത്രയെന്നോ പുതിയ നികുതി വരുമാനം പ്രതീക്ഷിക്കുന്നത് എത്രയെന്നോ പറയാതെ കൂടിയാലോചനകളില്ലാതെ ഇങ്ങനെ നിരക്ക് വർധന അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. കോവിഡ്, പ്രളയങ്ങൾ എന്നിവ കാരണം ഒട്ടനവധി വ്യാപാരികൾ ആത്മഹത്യ ചെയ്യുകയും ചെറുതും വലുതുമായ എത്രയോ വസ്ത്ര കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ തണലായി നിൽക്കേണ്ട സർക്കാർ വർധന പിൻവലിച്ച് ഡിസംബർ 31നു എംആർപി രേഖപ്പെടുത്തിയിട്ടുള്ള, വ്യാപാരികളുടെ കൈവശമുള്ള എല്ലാവസ്ത്രങ്ങൾക്കും നഷ്ട പരിഹാരം പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളോട് ആലോചിക്കാതെ അശാസ്ത്രീയ വൺവെ നടപ്പാക്കാതിരിക്കുക, വ്യാപാരികൾക്കു മാത്രമുള്ള പ്ലാസ്റ്റിക് നിരോധനവും പിഴയും ഒഴിവാക്കുക, വാർഷിക ലൈസൻസ് നിരക്കുകളും ഇവപുതുക്കാനുള്ള നിബന്ധനകളും ലഘുകരിക്കുക എന്നീആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് ടി. എസ് പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കൃഷ്ണൻ, ട്രഷറർ എസ് ബഷ്യാം (ബാബു),സംസ്ഥാന രക്ഷാധികാരി ശങ്കരൻകുട്ടി സ്വയംവര, വനിത വിങ് പ്രസിഡന്റ് ബീന കണ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ജൗഹർ ടൺടാം, വിനോദ് മഹാലക്ഷ്മി, ബാപ്പു ചമയം, ഇക്ബാൽ പൂജ, ടി എ ശ്രീകാന്ത്, സജീവ് ഗായത്രി, ഷാനവാസ് റോയൽ തുടങ്ങിയവർ സംസാരിച്ചു. സംഘടനയുടെ പുതിയ ലോഗോയും കൊടിയും ചടങ്ങിൽ പ്രകാശനം ചെയ്തു.

from money rss https://bit.ly/3oAJfxK
via IFTTT

വീണ്ടും കാളകളുടെ പടിയില്‍: സെന്‍സെക്‌സില്‍ 887 പോയന്റ് നേട്ടം, നിഫ്റ്റി 17,100 പിന്നിട്ടു|Closing

മുംബൈ: ഒമിക്രോൺ ഭീതി അകന്നതോടെ നിക്ഷേപകർ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി. ഓട്ടോ, മെറ്റൽ, റിയാൽറ്റി, ഫിനാൻസ് ഓഹരികളുടെ ബലത്തിൽ നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 264.40 പോയന്റ് ഉയർന്ന് 17,176.70ലുമെത്തി. വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, ഡിവീസ് ലാബ്, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകൽ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3EAeZbW
via IFTTT

ക്രിപ്‌റ്റോയിൽ പിടിമുറുക്കാൻ സർക്കാർ: ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ സമയപരിധി നിശ്ചയിച്ചേക്കും

ഇടപാട് വിവരങ്ങൾ വെളിപ്പെടുത്താൻ ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് സർക്കാർ സമയപരിധി നിശ്ചയിച്ചേക്കും. ക്രിപ്റ്റോക്ക് നിരോധനമേർപ്പെടുത്തുന്നതിനുപകരം നിയന്ത്രണംകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സർക്കാർ നീക്കം. പുതിയ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും ഭാവിയിൽ രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ നടത്താനാകുക. ക്രിപ്റ്റോയെ നിക്ഷേപ ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിജിറ്റൽ കറൻസികളിൽനിന്നുള്ള നേട്ടത്തിന് നികുതി ചുമത്താനാണ് സർക്കാർ ശ്രമം. ചെറുപ്പക്കാർക്കിടയിൽ വൻതോതിൽ പ്രചാരംനേടുന്നതിനാൽ ഇടപാടുകൾക്ക് കർശന നിയമങ്ങൾ കൊണ്ടുവരാനും ഇടയുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിൽ ക്രിപ്റ്റോകറൻസി എന്നതിനുപകരം ക്രിപ്റ്റോ അസറ്റ്-എന്നാകും ഉപയോഗിക്കുക. ആർബിഐയുടെ ഡിജിറ്റൽ കറൻസിയെക്കുറിച്ച് ഈ ബില്ലിൽ പരാമർശിക്കുകയുമില്ല. ക്രിപ്റ്റോകറൻസി ഇടപാടുകൾ പ്രോത്സാഹിപ്പിക്കില്ലെന്ന് കഴിഞ്ഞദിസവം ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളും നിരോധിക്കാനാണ് സർക്കാർ പദ്ധതിയെന്നും അറിയുന്നു. അതേസമയം, പൊതു കറൻസികൾക്ക് നിയന്ത്രണമാകും കൊണ്ടുവരിക. ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കാൻ ഇതുവരെ നിർദേശമൊന്നുമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. Govt considers giving cryptocurrency holders deadline to declare assets.

from money rss https://bit.ly/3dI77cV
via IFTTT

തിരിച്ചുപിടിച്ചത് 2ദിവസത്തെ നഷ്ടം: സെന്‍സെക്‌സ് 1000പോയന്റ്‌ കുതിക്കാനുണ്ടായ കാരണങ്ങള്‍ ഇതാ

കഴിഞ്ഞ ദിവസങ്ങളിലെ സമ്മർദത്തെ അതിജീവിച്ച് മികച്ച നേട്ടമുണ്ടാക്കി സൂചികകൾ. ഉച്ചക്ക് രണ്ടുമണിയോടെ സെൻസെക്സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തിൽ 17,238ലുമെത്തി. നിഫ്റ്റി 50യിലെ 50 ഓഹരികളിൽ 43എണ്ണവും നേട്ടത്തിലാണ്. വിപണിയിലെ കുതിപ്പിന് കാരണങ്ങൾ അറിയാം. ഒമിക്രോൺ ഭീതി അകലുന്നു അതിവഗ വ്യാപനശേഷിയുണ്ടെങ്കിലും ഡെൽറ്റാ വകഭേദവുമായി താരതമ്യംചെയ്യുമ്പോൾ അത്രതന്നെ അപകടകാരിയല്ല ഒമിക്രോണെന്ന ആദ്യ പഠന സൂചനകളാണ് വിപണിയിലെ ഭീതിയകറ്റിയത്. അതേസമയം, ഇതേക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യവുമാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോർട്ടുകൾ, വീണ്ടുമൊരു അടച്ചിടലിന്റെ സാധ്യത ഇല്ലാതാക്കുന്നതാണ്. ആഗോള സാമ്പദ്ഘടനയ്ക്ക് ആഘാതമാകില്ലെന്ന വിലയിരുത്തലും ഒമിക്രോൺ ഭീതി വിപണിയിൽനിന്നൊഴിയാൻ ഇടയാക്കി. ഏഷ്യൻ വിപണികളിലെ മുന്നേറ്റം വാൾസ്ട്രീറ്റ് തിങ്കളാഴ്ച നേട്ടത്തിലായിരുന്നു. ഏഷ്യൻ വിപണിയിലെ ചൊവാഴ്ചയിലെ മുന്നേറ്റത്തിന് അത് കാരണമായി. ഹാങ്സെങ് 1.8ശതമാനവും കോസ്പി 0.6ശതമാനവും നിക്കി 2 ശതമാനവും ഉയർന്നു. നിക്ഷേപകരുടെ ഇടപെടൽ രണ്ടുദിവസത്തെ വില്പന സമ്മർദ്ദിനുശേഷം നിക്ഷേപകർ മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ വീണ്ടുംതിടിക്കംകൂട്ടിയത് സൂചികകൾ നേട്ടമാക്കി. ബാങ്ക്, ധനകാര്യസേവനം, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് 2.4ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 2.5ശതമാനവും . വായ്പാനയം ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കുന്ന ആർബിഐയുടെ വായ്പാനയത്തിൽ നിരക്കുകളിൽ വർധനവരുത്തിയേക്കില്ലെന്ന വിലിയിരുത്തലുകൾ വിപണിക്ക് ഊർജംപകർന്നു. കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് നടത്തിയ സർവെയിൽ പങ്കെടുത്ത അമ്പതോളം സാമ്പത്തിക വിദഗ്ധർ റിപ്പോ നിരക്ക് നാലുശതമാനത്തിൽ നിലനിർത്തുമെന്നാണ് വിലയിരുത്തിയത്. ജിഡിപി വളർച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് വിപണി നേട്ടമാക്കി.

from money rss https://bit.ly/3pvV9bO
via IFTTT