121

Powered By Blogger

Saturday, 17 January 2015

സംസ്‌ഥാന സ്‌ക്കൂള്‍ കലോത്സവം; അപ്പീലുകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സമിതി









Story Dated: Sunday, January 18, 2015 01:07



mangalam malayalam online newspaper

കോഴിക്കോട്‌ : സംസ്‌ഥാന സ്‌ക്കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ അനുവദിക്കുന്നതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാനും അപ്പീലുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും ഡിപിഐ സമിതിയെ നിയോഗിച്ചു. അപ്പീലുകളുടെ വര്‍ധനയെ തുടര്‍ന്ന്‌ പലമോശം സംഭവങ്ങളും കലോത്സവ വേദികളില്‍ ഉണ്ടാകാന്‍ ഇടയാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ അന്വേഷണം.


വിദ്യാഭ്യാസ ഡയറക്‌ടര്‍മാരുടെ ഒത്താശയാണ്‌ അപ്പീലുകളുടെ വര്‍ധനയ്‌ക്ക് കാരണമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. കോടതികളില്‍ നിന്നും ലോകായുക്‌തയില്‍ നിന്നുമായിരുന്നു മുന്‍പ്‌ അപ്പീലുകള്‍ ലഭിച്ചിരുന്നത്‌. എന്നാല്‍, ബാലവകാശ കമ്മിഷനും അപ്പീല്‍ നല്‍കാന്‍ തുടങ്ങിയതോടെ അപ്പീലുമായെത്തുന്ന മത്സരരാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായിരിക്കുകയാണ്‌. ഇത്‌ മത്സരങ്ങളുടെ സമയം ക്രമീകരിക്കാന്‍ തടസ്സം സൃഷ്‌ടിക്കുന്നു. നിശ്‌ചയിച്ച സമയം കഴിഞ്ഞ്‌ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പല മത്സരങ്ങളും അവസാനിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ്‌ സംഘാടകര്‍. ഇതേ വേദിയില്‍ നടക്കേണ്ട മത്സരങ്ങള്‍ പറഞ്ഞ സമയം കഴിഞ്ഞ്‌ മണിക്കൂറുകള്‍ കഴിയുമ്പോഴും ആരംഭിക്കാന്‍ കഴിയാത്തത്‌ മത്സരാര്‍ത്ഥികളെയും വിഷമിപ്പിക്കുന്നു.


അതേസമയം, യോഗ്യരായവരല്ല അപ്പീലിലൂടെ വേദിയിലെത്തുന്നത്‌ എന്നും നിരീക്ഷണമുണ്ട്‌. അപ്പീലുകളിലൂടെ എത്തി സമ്മാനങ്ങള്‍ നേടുന്നവരും ഉണ്ട്‌. ജില്ലകളില്‍ അഞ്ചും ഏഴും സ്‌ഥാനങ്ങള്‍ നേടിയവര്‍ പോലും അപ്പീലുകളുമായി സംസ്‌ഥാന വേദിയില്‍ എത്തുന്നുണ്ടെന്നാണ്‌ പ്രാഥമിക നിരീക്ഷണം.










from kerala news edited

via IFTTT

ദേശീയ ഗെയിംസ്‌; വേദികളിലേക്കുളള റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ നിര്‍ദേശം











Story Dated: Sunday, January 18, 2015 02:51


കോഴിക്കോട്‌: ദേശീയ ഗെയിംസിനോടനുബന്ധിച്ചു ജില്ലയിലെ പ്രധാന വേദികളിലേക്കുളള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കുമെന്ന്‌ മന്ത്രി ഡോ.എം.കെ. മുനീര്‍ പറഞ്ഞു. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്‌റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതില്‍ കണ്ടെത്തിയ പോരായ്‌മകള്‍ രണ്ടുദിവസത്തിനകം പരിഹരിക്കാന്‍ നടപടിയെടുക്കും. വെളളത്തിന്റെ കാര്യത്തില്‍ ജല അഥോറിറ്റിയുമായി ചേര്‍ന്ന്‌ തീരുമാനമെടുക്കും. ഗെയിംസ്‌ നടക്കുന്ന വേദികളിലെല്ലാം ഡോക്‌ടര്‍മാരെയും പാരാമെഡിക്കല്‍ സ്‌റ്റാഫിനെയും വിനിയോഗിക്കാന്‍ ഓര്‍ഗനൈസിങ്‌ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പോലീസുകാരെ ഗെയിംസ്‌ നടക്കുന്ന സ്‌ഥലങ്ങളില്‍ വിന്യസിക്കും. സുരക്ഷയ്‌ക്കായി സിസി.ടി.വി. ക്യാമറ, പോലീസ്‌ കണ്‍ട്രോള്‍ റൂം എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കും.


എട്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക പരിപാടികളാണ്‌ ഗെയിംസിനോടനുബന്ധിച്ച്‌ ജില്ലയില്‍ നടക്കുക. ഗെയിംസിനോടനുബന്ധിച്ച്‌ സംസ്‌ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന റണ്‍ കേരള റണ്‍ ജനുവരി 20 ന്‌ 10.30 മുതല്‍ 11.30 വരെ നടക്കും. ജില്ലയില്‍ 614 കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടക്കും. കോഴിക്കോട്‌ ബീച്ചില്‍ നടക്കുന്ന റണ്‍ കേരള റണ്‍ മെഗാ ഈവന്റില്‍ സ്‌കൂള്‍ ബാഡന്‍ഡുകള്‍, ജിംനാസ്‌റ്റിക്‌ ഷോ, ബുളളറ്റ്‌ സംഘം എന്നിവ പരിപാടിയില്‍ അണിനിരക്കും. വിവിധ സബ്‌കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി.


യോഗത്തില്‍ ജില്ലാ കലക്‌ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു. എം.എല്‍.എ. മാരായ ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, എ.പ്രദീപ്‌ കുമാര്‍, പുരുഷന്‍ കടലുണ്ടി, സിറ്റി പോലീസ്‌ കമ്മീഷണര്‍ എ.വി.ജോര്‍ജ്‌, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.ജെ. മത്തായി, ഒളിമ്പിക്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസന്‍, മുന്‍ മേയര്‍ എം. ഭാസ്‌ക്കരന്‍, മുന്‍ മന്ത്രി എം.ടി. പത്മ, വിവിധ സബ്‌കമ്മിറ്റി കണ്‍വീനര്‍മാര്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

വോട്ടര്‍മാരുടെ മൊബൈലിലേക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പര്‍ ലഭ്യമാക്കും











Story Dated: Sunday, January 18, 2015 02:51


കോഴിക്കോട്‌: റേഷന്‍ കാര്‍ഡ്‌ പുതുക്കാനായി തെരഞ്ഞെടുപ്പു കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്ക്‌ ഇതിന്റെ നമ്പര്‍ മൊബൈല്‍ ഫോണിലേക്കയക്കാനുള്ള നടപടിയെടുക്കുമെന്നു ജില്ലാ കലക്‌ടര്‍ സി.എ. ലത അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡ്‌ 25-നകം ലഭിക്കാത്തവര്‍ക്കായിരിക്കും സന്ദേശം ലഭിക്കുക. 25 ദേശീയ സമ്മതിദായക അവകാശ ദിനത്തോടനുബന്ധിച്ച്‌ കലക്‌ടറേറ്റ്‌ ചേമ്പറില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഇത്തവണ പുതിയ വോട്ടര്‍മാര്‍ക്ക്‌ കളര്‍ ചിത്രങ്ങളടങ്ങിയ പ്ലാസ്‌റ്റിക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്ുംയ. ആദ്യ ഘട്ടത്തില്‍ 25-ന്‌ തെരഞ്ഞെടുക്കപ്പെട്ട 400 പേര്‍ക്കും മറ്റുള്ളവര്‍ക്ക്‌ രണ്ടാഴ്‌ചയ്‌ക്കകവും വിതരണം ചെയ്യും.


ആഘോഷ പരിപാടികള്‍ കലക്‌ടറേറ്റിലും കൊയിലാണ്ടി, വടകര താലൂക്കുകളിലും നടത്തും.തിരഞ്ഞെടുപ്പ്‌ അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിന്‌ നിയമിച്ച ക്യാംപസ്‌ അംബാസഡര്‍മാരും ആഘോഷപരിപാടികളുടെ ഭാഗമാകും.സമ്മതിദായക ദിനാഘോഷത്തോടനുബന്ധിച്ച്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി 24-ന്‌ ക്വിസ്‌ മത്സരം നടത്തും. സംസ്‌ഥാനതല ആഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത്‌ നടക്കും.










from kerala news edited

via IFTTT

മാഹി മദ്യം കൈവശംവച്ചതിന്‌ ഒരാള്‍ പിടിയില്‍











Story Dated: Sunday, January 18, 2015 02:51


പയേ്ാേളി: മാഹി മദ്യം കൈവശംവച്ച കേസില്‍ ഒരാള്‍ പിടിയിലായി. കോഴിക്കോട്‌ കുരുവട്ടൂര്‍ മച്ചക്കുളം കലയില്‍ കെ.കെ.സജീഷ്‌ കുമാറിനെ(28) യാണ്‌ പയേ്ോളി പോലീസ്‌ പിടികൂടിയത്‌. പതിമൂന്ന്‌ ബോട്ടിലുകളിലായി ഒന്‍പത്‌ ലിറ്റര്‍ മദ്യമാണ്‌ ഇയാളില്‍ നിന്ന്‌ പിടിച്ചെടുത്തത്‌.


രഹസ്യവിവരത്തെ തുടര്‍ന്ന്‌ ഇന്നലെ വൈകുന്നേരം ഏഴോാടെ ഇയാള്‍ സഞ്ചരിച്ച ബസ്‌ പയേ്ോളി ബസ്സ്റ്റാന്‍ഡില്‍ വെച്ച്‌ പോലീസ്‌ തടഞ്ഞ്‌ പരിശോധിക്കുകയായിരുന്നു. കേരള അബ്‌കാരി നിയമം അനുസരിച്ചാണ്‌ കേസെടുത്തത്‌. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

വിന്നേഴ്‌സ് മീറ്റ് സമാപിച്ചു








വിന്നേഴ്‌സ് മീറ്റ് സമാപിച്ചു


Posted on: 18 Jan 2015







ദോഹ. ത'അലീമുല്‍ ഖുര്‍ആന്‍ മദ്രസ്സ വിന്നേഴ്‌സ് മീറ്റ് സമാപിച്ചു. ഈവര്‍ഷത്തെ സ്റ്റുഡന്റ്‌സ് ഫെസ്റ്റ് വിജയികള്‍, വാര്‍ഷിക പരീക്ഷ ഉന്നത വിജയികള്‍ എന്നിവര്‍ക്ക് മീറ്റില്‍ അവാര്‍ഡുകള്‍ നല്‍കി. മീറ്റ് പ്രൊഫസര്‍ കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. പരവന്ന അബ്ദുല്‍ റസാക്ക് മുസ്ലിയാര്‍ അധ്യക്ഷം വഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട, പാടി അബ്ദുള്ള കുഞ്ഞി ഹാജി, അബ്ദുല്‍ അസീസ് സഖാഫി, അബ്ദുസ്സലാം ഹാജി പുത്തനതാണി, ബഷീര്‍ പുതൂപടം, മുഹമ്മദ് ഷാ ആയഞ്ചേരി, കെ.സി.ജാഫര്‍ മാസ്റ്റര്‍, മുഹമ്മദ് ജവാദുദ്ദീന്‍ സഖാഫി, ഉമ്മര്‍ പുതൂപടം, മുഹമ്മദ് ആല്‍ബി, നൗഷാദ് തിരുവനന്തപുരം, റൗഫ് മൂടാടി, കെ.ബി.അബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തുവരിക്കല്‍ സ്വാഗതവും ഹനീഫ സഖാഫി നന്ദിയും പറഞ്ഞു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം








ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം


Posted on: 18 Jan 2015







ദോഹ: മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവത്കരിച്ചു. ജനവരി 16ന് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രദേശ വാസികളുടെ ഉന്നമനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദലി ഇടവഴിക്കല്‍ (പ്രസിഡന്റ്), ഉസ്മാന്‍ കിളയില്‍, അലവികുട്ടി(വൈസ് പ്രസിഡന്റുമാര്‍),

അഫ്‌സല്‍ കിളയില്‍ (ജനറല്‍ സെക്രട്ടറി), സിദ്ധീഖ് കെ.പി(ജോ. സെക്രട്ടറി), താഹിര്‍ സി.പി (ട്രഷറര്‍)

സഹീര്‍ ബാബു നെടിയ, ഇബ്രാഹിം കീരംകുണ്ട് (എക്‌സിക്യുട്ടിവ് കമ്മിറ്റി) ഉമ്മര്‍ സി.പി, അബ്ദുസമദ് കൂട്ടിലങ്ങാടി, ഹംസ (ഉപദേശക സമിതി). എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ ലത്തീഫ് എം. അന്‍വര്‍ സാദത്ത് കൂരി, ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

വെളിച്ചം പതിനെട്ടാം മൊഡ്യൂള്‍








വെളിച്ചം പതിനെട്ടാം മൊഡ്യൂള്‍


Posted on: 18 Jan 2015



ദോഹ: വെളിച്ചം പതിനെട്ടാം മൊഡ്യൂള്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയവരില്‍ നിന്നും സമ്മാനാര്‍ഹരായവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കെ.കെ.മുഹമ്മദലി ദുഖാന്‍, ടി.കെ.ഹസ്സന്‍ അബുഹമൂര്‍, എന്‍.എം.ഷഹ്‌സീന മദീന ഖലീഫ, ശമ ശംസുദ്ദീന്‍ മിസഈദ്, ജസ്‌നി മുജീബ് റഹ്മാന്‍ റയ്യാന്‍, ഫസീന ബഷീര്‍ അല്‍ സദ്ദ്, സഫീറ കുനിയില്‍ ശറഫത്ത് ഖലീഫ, റംല മുഹമ്മദ് അലി അബ്ദുല്‍ അസീസ്, സുജിത ഫൈസല്‍ ദഫ്‌ന എന്നിവരാണ് വിജയികള്‍.



അഹമ്മദ് പാതിരിപ്പറ്റ













from kerala news edited

via IFTTT

'പാത' ഭാരവാഹികളെ തിരഞ്ഞെടുത്തു








'പാത' ഭാരവാഹികളെ തിരഞ്ഞെടുത്തു


Posted on: 18 Jan 2015







ദോഹ: പാറേമ്മല്‍ തച്ചന്‍കുന്ന് മഹല്ല് നിവാസികളുടെ ഖത്തര്‍ കൂട്ടായ്മയായ പാതയുടെ ചെയര്‍മാനായി ഗഷാം ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ പി കുഞ്ഞമ്മദിനെ തിരഞ്ഞെടുത്തു. ഹാരിസ് ചെത്തില്‍ (പ്രസി), അമീര്‍ കൊയക്കോട്ട് (ജന സെക്ര), സഗീര്‍ കൊമ്മുണ്ടാരി (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. സുബൈര്‍ വക്‌റ, അമീര്‍ കൊയക്കോട്ട്, അഷറഫ് പട്ടായി എന്നിവര്‍ പ്രസംഗിച്ചു. അംഗത്വഫോറം മുത്തന്‍കുനി നൗഷാദില്‍ നിന്നും ഗഷാം ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ ശബിന്‍ മുഹമ്മദ് ഏറ്റുവാങ്ങി.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

വി.എന്‍ വാസവന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി









Story Dated: Sunday, January 18, 2015 12:13



mangalam malayalam online newspaper

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എയും സിഐടിയു ഭാരവാഹിയുമായ വി.എന്‍ വാസവനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്‌. രണ്ട്‌ പുതുമുഖങ്ങളെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഗിരീഷ്‌ ,ഗണേശ്‌ എന്നിവരാണ്‌ ജില്ലാക്കമ്മറ്റിയില്‍ എത്തിയിരിക്കുന്ന പുതുമുഖങ്ങള്‍. പ്രതിനിധിസമ്മേളനം ഇന്ന്‌ സമാപിക്കും.


വൈകിട്ട്‌ അഞ്ചുമണിയ്‌ക്ക് നടക്കുന്ന പൊതു സമ്മേളനം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്രകമ്മറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, പി. കുരുണാകരന്‍ എം.പി, പി.കെ ഗുരുദാസന്‍ എം.എല്‍.എ, തോമസ്‌ ഐസക്ക്‌ എം.എല്‍.എ, എം.സി ജോസഫൈന്‍, കെ.കെ ശൈലജ, സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ അംഗം എം.വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിക്കും.










from kerala news edited

via IFTTT

നവജാതശിശുവിനെ മാതാവ്‌ ജീവനോടെ കത്തിച്ചു









Story Dated: Sunday, January 18, 2015 12:04



mangalam malayalam online newspaper

ഫ്‌ളോറിഡ: നവജാതശിശുവിനെ മാതാവ്‌ ജീവനോടെ കത്തിച്ചു. ന്യൂ ജേഴ്‌സിയില്‍ വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ഹൈഫര്‍ കെംബെര്‍ലി ഡോര്‍ലിവര്‍ എന്ന യുവതിയാണ്‌ കൃത്യം ചെയ്‌തത്‌. കൊലപാതക കുറ്റത്തിന്‌ ഇവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പെമ്പര്‍ട്ടണ്‍ നഗരത്തിലെ സൈമണ്‍ ടൗണ്‍ റോഡിലായിരുന്നു സംഭവം.


തീ കൊളുത്തുന്നതിന്‌ മുമ്പ്‌ വേഗത്തില്‍ തീ പടരാനുള്ള എന്തോ ദ്രാവകം ഇവര്‍ കുട്ടിയുടെ മേല്‍ പുരട്ടിയതായി വിവരമുണ്ട്‌. വെളളിയാഴ്‌ച രാത്രി പത്തു മണിയോടെ ഒരു കാറിലെത്തിയ 22 കാരി വഴിയുടെ നടുവില്‍ കാര്‍ നിര്‍ത്തിയ ശേഷം കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തിന്‌ സാക്ഷിയായവര്‍ വിളിച്ചു പറഞ്ഞത്‌ അനുസരിച്ച്‌ അത്യാഹിത വിഭാഗം പെട്ടെന്ന്‌ സ്‌ഥലത്തെത്തുകയും കുഞ്ഞിനെ ആശുപത്രിയിലേക്ക വ്യോമമാര്‍ഗ്ഗം കൊണ്ടുപോകുകയും ചെയ്‌തെങ്കിലുംപിന്നീട്‌ മണിക്കൂറുകള്‍ക്ക്‌ ശേഷം കുട്ടി മരിച്ചു.


ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ പോലും കുട്ടിക്ക്‌ ശ്വാസമുണ്ടായിരുന്നു. യാതൊരു വിധത്തിലുള്ള വികാരക്ഷോഭവും കൂടാതെ തികച്ചും ശാന്തയായാണ്‌ യുവതി കൃത്യം നിര്‍വ്വഹിച്ചതെന്ന്‌ സംഭവം കണ്ടവര്‍ പറഞ്ഞു. കണ്ടു നിന്നവര്‍ എന്താണ്‌ കത്തിക്കുന്നതെന്ന്‌ ചോദിച്ചപ്പോള്‍ വീട്ടു നായയുടെ മാലിന്യമാണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ അലര്‍ച്ച പോലെ ഒരു ശബ്‌ദം കേട്ടതോടെയാണ്‌ ആള്‍ക്കാര്‍ അത്‌ കുഞ്ഞാണെന്ന്‌ തിരിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ ഇവര്‍ അത്യാഹിത വിഭാഗത്തിലേക്ക്‌ വിളിക്കുകയായിരുന്നു.










from kerala news edited

via IFTTT

മുസ്ലീംകള്‍ പൈതൃകം മറക്കരുത് : ഡോ. ഹുസൈന്‍ മടവൂര്‍








മുസ്ലീംകള്‍ പൈതൃകം മറക്കരുത് : ഡോ. ഹുസൈന്‍ മടവൂര്‍


Posted on: 18 Jan 2015







ദോഹ: ലോകസമാധാനത്തിനും പുരോഗതിയ്ക്കും മഹത്തായ സംഭാവനകള്‍ നല്‍കിയ സമുദായം പലപ്പോഴും തങ്ങളുടെ പൈതൃകം വിസ്മരിക്കുകയാണെന്ന് വേള്‍ഡ് അസോസിയേഷന്‍ ഓഫ് ഹ്യൂമനിറ്റേറിയന്‍ ഓര്‍ഗനൈസേഷന്‍ ഏഷ്യന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം ശൈഖ് അബ്ദുല്ലാഹിബ്‌നു സെയ്ദ് ആല്‍മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍), ബിന്‍മഹ്മൂദ് ഈദ്ഗാഹ് മസ്ജിദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു. അബ്ദുല്‍അലി പേരാമ്പ്ര, ബശീര്‍ അന്‍വാരി എന്നിവര്‍ പ്രസംഗിച്ചു.




അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT