121

Powered By Blogger

Saturday, 17 January 2015

ഭക്ഷണം വാങ്ങാനെത്തിയ തെരുവുബാലനെ മക്‌ഡൊനാള്‍ഡ്‌സ് ജീവനക്കാരന്‍ പുറത്താക്കി









Story Dated: Saturday, January 17, 2015 02:08



mangalam malayalam online newspaper

പൂനെ: ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്‌ഡൊനാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ തെരുവു ബാലന് അവഗണന. കമ്പനിയുടെ പൂനെ ഔട്ട്‌ലെറ്റില്‍ ഭക്ഷണം വാങ്ങാനെത്തിയ തെരുവു ബാലനെ സ്ഥാപനത്തിലെ ജീവനക്കാരില്‍ ഒരാള്‍ തള്ളി പുറത്താക്കിയെന്നാണ് ആരോപണം. നിങ്ങളെ പോലെയുള്ളവര്‍ക്ക് കയറിയിറങ്ങാനുള്ള സ്ഥലമല്ല ഇതെന്ന മുന്നറിയിപ്പും ബാലന് നല്‍കാന്‍ ജീവനക്കാരന്‍ മറന്നില്ല. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരു യുവതി ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ഇതോടെ നിലപാട് വ്യക്തമാക്കി കമ്പനിയും രംഗത്തുവന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എല്ലാവരെയും തുല്യമായാണ് പരിഗണിക്കുന്നതെന്നും ഏതെങ്കിലം തരത്തിലുള്ള വിവേചനം സ്ഥാപനം അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഏതെങ്കിലും ജീവനക്കാരന്‍ സാമന്യ മര്യാദയ്ക്ക് നിരക്കാത്ത വിധത്തില്‍ പെരുമാറിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എല്ലാ ഇടപാടുകാര്‍ക്കും സുരക്ഷിതവും സ്വീകാര്യവുമായ സാഹചര്യവും കമ്പനി നല്‍കുന്നുണ്ടെന്നൂം പ്രസ്താവനയില്‍ പറയുന്നു.


ബാലനു നേര്‍ക്കുണ്ടായ അവഗണനയെ കുറിച്ച് ദൃക്‌സാക്ഷിയായ യുവതി പറയുന്നതിങ്ങനെ:- സുഹൃത്തുക്കള്‍ക്കൊപ്പം മക്‌ഡൊനാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ നിന്നും ഭക്ഷണം വാങ്ങിയിറങ്ങിയ തന്നോട് തെരുവു ബാലന്‍ കുറച്ച് ഭക്ഷണം ആവശ്യപ്പെട്ടു. കുട്ടിയെയും കൂട്ടി റസ്റ്ററന്റില്‍ എത്തിയ താന്‍ കുട്ടിയെ കൊണ്ടുതന്നെ അവന്‍ ആഗ്രഹിച്ച ഫാന്റ ഫ്‌ളോട്ടിന് ഓര്‍ഡര്‍ നല്‍കി. എന്നാല്‍ റസ്റ്ററന്റിലെ ജീവനക്കാരന്‍ കുട്ടിയെ പിടിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു. ഇത്തരത്തിലുള്ള ആളുകള്‍ റസ്റ്ററന്റിനുള്ളില്‍ കയറാന്‍ അനുവദിക്കില്ലെന്നും അയാള്‍ പറഞ്ഞതായി യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.










from kerala news edited

via IFTTT