Story Dated: Sunday, January 18, 2015 12:04

ഫ്‌ളോറിഡ: നവജാതശിശുവിനെ മാതാവ് ജീവനോടെ കത്തിച്ചു. ന്യൂ ജേഴ്‌സിയില്‍ വെള്ളിയാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. ഹൈഫര്‍ കെംബെര്‍ലി ഡോര്‍ലിവര്‍ എന്ന യുവതിയാണ് കൃത്യം ചെയ്‌തത്. കൊലപാതക കുറ്റത്തിന് ഇവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പെമ്പര്‍ട്ടണ്‍ നഗരത്തിലെ സൈമണ്‍ ടൗണ്‍ റോഡിലായിരുന്നു സംഭവം.
തീ കൊളുത്തുന്നതിന് മുമ്പ് വേഗത്തില്‍ തീ പടരാനുള്ള എന്തോ ദ്രാവകം ഇവര്‍ കുട്ടിയുടെ മേല്‍ പുരട്ടിയതായി വിവരമുണ്ട്. വെളളിയാഴ്‌ച രാത്രി പത്തു മണിയോടെ ഒരു കാറിലെത്തിയ 22 കാരി വഴിയുടെ നടുവില്‍ കാര്‍ നിര്‍ത്തിയ ശേഷം കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തിന് സാക്ഷിയായവര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് അത്യാഹിത വിഭാഗം പെട്ടെന്ന് സ്‌ഥലത്തെത്തുകയും കുഞ്ഞിനെ ആശുപത്രിയിലേക്ക വ്യോമമാര്‍ഗ്ഗം കൊണ്ടുപോകുകയും ചെയ്‌തെങ്കിലുംപിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി മരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പോലും കുട്ടിക്ക് ശ്വാസമുണ്ടായിരുന്നു. യാതൊരു വിധത്തിലുള്ള വികാരക്ഷോഭവും കൂടാതെ തികച്ചും ശാന്തയായാണ് യുവതി കൃത്യം നിര്‍വ്വഹിച്ചതെന്ന് സംഭവം കണ്ടവര്‍ പറഞ്ഞു. കണ്ടു നിന്നവര്‍ എന്താണ് കത്തിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വീട്ടു നായയുടെ മാലിന്യമാണെന്നായിരുന്നു ഇവര്‍ നല്‍കിയ മറുപടി. എന്നാല്‍ അലര്‍ച്ച പോലെ ഒരു ശബ്‌ദം കേട്ടതോടെയാണ് ആള്‍ക്കാര്‍ അത് കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ അത്യാഹിത വിഭാഗത്തിലേക്ക് വിളിക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഇടമണ്ണില്‍ രണ്ടു വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കു പരുക്ക് Story Dated: Sunday, January 18, 2015 02:50തെന്മല: ദേശീയപാത 744 ല്‍ ഇടമണ്ണില്‍ ബൈക്ക് യാത്രികരെ കെ.എസ്.ആര്.ടി.സി ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ഒരാള്‍ക്ക് പരുക്കേറ്റു. കഴുതുരുട്ടി നെടുമ്പാറ ഈസ്ഫീല്‍ഡ് എസ്റ്റേറ്റി… Read More
ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങിമരിച്ചു Story Dated: Sunday, January 18, 2015 02:53കാഞ്ഞാണി: സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ടശാംകടവ് ബി.എസ്.എന്‍.എല്‍. ഓഫീസിനു പിന്നില്‍ പറത്തട്ടില്‍ രാജീവിന്റെ മകന് വിഷ്… Read More
കാളകളെ കുത്തിനിറച്ച ചരക്കുലോറി പോലീസ് പിടികൂടി Story Dated: Sunday, January 18, 2015 02:53കുന്നംകുളം: മഞ്ചേരിയിലെ കന്നുകാലി ചന്തയില്‍നിന്ന് 20 ഇറച്ചി കാളകളെ കുത്തിനിറച്ച് കൊണ്ടുപോയിരുന്ന ചരക്കുലോറി പോലീസ് പിടിച്ചെടുത്തു. മഞ്ചേരി ചന്തയില്‍നിന്ന് പെരുമ്പാവൂര്‍… Read More
ചികിത്സയിലായിരുന്ന ഓട്ടോ െ്രെഡവര്‍ മരിച്ചു Story Dated: Sunday, January 18, 2015 08:34മേല്‍പറമ്പ് : അസുഖത്തെത്തുടര്‍ന്ന് ഓട്ടോ െ്രെഡവര്‍ മരിച്ചു. മേല്‍പറമ്പ് ഓട്ടോ സ്റ്റാന്റിലെ െ്രെഡവറും ചളിയങ്കോട്ടെ പരേതരായ അപ്പക്കുഞ്ഞികാരിച്ചി ദമ്പതികളുടെ മകനുമായ കൃഷ്ണ… Read More
റോഡ് കൈയേറി മതില് നിര്‍മിക്കുന്നതായി പരാതി Story Dated: Sunday, January 18, 2015 02:50ഓയൂര്‍: വെളിയം പഞ്ചായത്തില്‍ ഓടനാവട്ടത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യ വ്യക്തി മതില് നിര്‍മിക്കുന്നതായി പരാതി. തുറവൂരില്‍നിന്നും കടലുകാണാം പാറവഴി വാപ്പാല പി.എച്ച്.സിയ… Read More