121

Powered By Blogger

Saturday, 17 January 2015

മദ്യം വാങ്ങന്‍ 100 രൂപ ഭാര്യ നല്‍കിയില്ല, ഭര്‍ത്താവ്‌ സ്വയം തീ കൊളുത്തി









Story Dated: Sunday, January 18, 2015 11:07



mangalam malayalam online newspaper

സുറത്‌: മദ്യം വാങ്ങൂവാന്‍ 100 രൂപ നല്‍കാത്ത ഭാര്യയുടെ പ്രവര്‍ത്തിയെ തുടര്‍ന്ന്‌ സ്വയം തീ കൊളുത്തിയ ഭര്‍ത്താവ്‌ മരിച്ചു. ആത്മഹത്യ ശ്രമത്തിനിടെ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ രാം ഖില്‍വാന്‍ മൗര്യ(40) ആണ്‌ മരിച്ചത്‌. മദ്യത്തിന്‌ അടിമയായ മൗര്യ രണ്ട്‌ മാസത്തിന്‌ മുമ്പാണ്‌ തീ കൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌.


സുറത്‌ പ്രദേശത്തെ പന്തേസാരാ പ്രദേശത്തെ ലക്ഷമി നഗറിലെ താമസക്കാരനായിരുന്നു മൗര്യ. 2014 നവംബറിലാണ്‌ മദ്യം കഴിക്കുവാനായി മൗര്യ ഭാര്യയോട്‌ 100 രൂപ ആവശ്യപ്പെട്ടത്‌. ഇത്‌ ഭാര്യ നിരസിച്ചതിന്‌ പിന്നാലെ മൗര്യ സ്വന്തം ശരീരത്തില്‍ മണ്ണെണ്ണ തളിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന്‌ ദേഹമാസകലം പൊള്ളലേറ്റ്‌ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഒന്നര മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്‌ചാര്‍ജിന്‌ മൗര്യ ശ്രമിച്ചെങ്കിലും ആരോഗ്യ നില തൃപ്‌തികരമല്ലാത്തതിനാല്‍ ഇയാളെ ഡിസ്‌ചാര്‍ജ്‌ ചെയ്യുവാന്‍ ഡോക്‌ടര്‍മാര്‍ സമ്മതിച്ചിരുന്നില്ല. ഡോക്‌ടര്‍മാര്‍ നല്‍കിയ വൈദ്യ ഉപദേശം കണക്കാക്കാതെ മരിക്കുന്നതിന്‌ 15 ദിവസം മുമ്പ്‌ ഡോക്‌ടര്‍മാരുടെ എതിര്‍പ്പ്‌ മറികടന്ന്‌ മൗലി ആശുപത്രി വിടുകയായിരുന്നു.


ഡിസ്‌ചാര്‍ജ്‌ ചെയത്‌ 15 ദിവസത്തിനുള്ളില്‍ മൗലി മരിച്ചു. തുടര്‍ച്ചയായ ചികിത്സ ലഭിക്കാത്തതിനാല്‍ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പരിക്ക്‌ സുഖപ്പെടാത്തതിനാലാണ്‌ മൗലി മരിച്ചതെന്ന്‌ പോലീസ്‌ അറിയിച്ചു. ഡോക്‌ടര്‍മാര്‍ ഇയാളുടെ മരണം സ്‌ഥിരീകരിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി.










from kerala news edited

via IFTTT