121

Powered By Blogger

Saturday, 17 January 2015

ഡല്‍ഹിയില്‍ കെജ്‌രിവാളിനേക്കാള്‍ മികച്ച മുഖ്യമന്ത്രി കിരണ്‍ ബേദി: രാംദേവ്









Story Dated: Saturday, January 17, 2015 01:29



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി പദവിയില്‍ അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ അനുയോജ്യ കിരണ്‍ ബേദിയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് ഉറപ്പിച്ച ബേദിയും അഴിമതി വിരുദ്ധ പോരാട്ടത്തില്‍ പഴയ സഹപ്രവര്‍ത്തകനായിരുന്ന കെജ്‌രിവാളും നേരിട്ടുള്ള മത്സരത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാംദേവിന്റെ പ്രസ്താവന. മുഖ്യമന്ത്രിയാകാന്‍ എല്ലാ യോഗ്യതകളും കിരണ്‍ ബേദിക്കുണ്ട്. അവര്‍ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറാണ്. അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടും സാമര്‍ത്ഥ്യവുമുണ്ടെന്ന് ഒരു ന്യുസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു.


കിരണ്‍ ബേദി അവസരവാദിയല്ല. അവര്‍ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പമാണ്. കെജ്‌രിവാളിനെ താന്‍ അനുഗ്രഹിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തിനെതിരെ ഒന്നും പറയാനില്ല. സ്വന്തം തെറ്റുകളില്‍ നിന്നുതന്നെയാണ് കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്നത്.


സംസ്ഥാന പദവിയില്ലാത്ത സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. അതിനാല്‍ മോഡി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് എന്തെങ്കിലും ലഭിക്കൂ. ബി.ജെ.പി, എ.എ.പി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള കടുത്ത മത്സരമാണ് ഡല്‍ഹി കാണാന്‍ പോകുന്നതെന്നും രാംദേവ് പറഞ്ഞു.










from kerala news edited

via IFTTT