Story Dated: Saturday, January 17, 2015 02:52
ന്യുഡല്‍ഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പല തവണ ഉചിതമായ മറുപടി നല്‍കിയിട്ടും തെറ്റു തിരുത്തി ശരിയായ വഴിയില്‍ വരാന്‍ പാകിസ്താന്‍ തയ്യാറാകുന്നില്ല. അവരുടെ ഭീഷണിയില്‍ ഇന്ത്യ ഭയപ്പെടുകയുമില്ലെന്ന് സിംഗ് പറഞ്ഞു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ പാക് ഭീകര സംഘടനകള്‍ ജമ്മു കശ്മീരില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണം ചെറുക്കുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും ഇന്ത്യ സ്വീകരിക്കും. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഭീകരരുടെ ഒരു ശ്രമവും വെറുതെ വിടില്ല. രാജ്യ സുരക്ഷയ്ക്കായുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ പരിശീലനം നേടിയ 200 ഓളം തീവ്രവാദികള്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുത്തിരിക്കുകയാണെന്നും അതിര്‍ത്തി ഗ്രാമങ്ങള്‍, സ്‌കൂളുകള്‍, മതപരമായ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് നീക്കമെന്നും കരസേന കമാന്‍ഡര്‍ ജനറല്‍ എച്ച്.എസ് സിംഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
from kerala news edited
via IFTTT