മലര്‍വാടി കളറിംഗ് മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു
Posted on: 18 Jan 2015
കെ.ജി ക്ലാസ്സുകള്‍ മുതല്‍ എഴാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളെ അവര്‍ പഠിക്കുന്ന ക്ലാസ്സിനനുസരിച്ചു കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ 4 വിഭാഗങ്ങളായി തിരിച്ച് ദോഹയിലും അല്‍ഖോറിലുമായി രണ്ട് വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടക്കുക. ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഗോള്‍ഡ് മെഡലും, അടുത്ത 25 സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടുന്ന സ്‌കൂളുകള്‍ക്കും ട്രോഫികള്‍ സമ്മാനിക്കും.
എല്ലാ ഇന്ത്യന്‍ സ്‌കൂളുകളിലും അപേക്ഷ ഫോറങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്, സ്‌കൂളുകള്‍ വഴി മാത്രമായിരിക്കും അപേക്ഷ ഫോറങ്ങള്‍ സ്വീകരിക്കുക. ജനവരി 23 വരെ റജിസ്‌ട്രേഷന്‍ സ്വീകരിക്കുമെങ്കിലും പല സ്‌കൂളുകളും 22 മുതല്‍ അവധി പ്രഖ്യാപിച്ചതുകൊണ്ട് അതിനു മുന്‍പ് തന്നെ പൂരിപ്പിച്ച ഫോറങ്ങള്‍ സ്‌കൂളുകളില്‍ തിരിച്ചു നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 5544 2789/ 5575 8500
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT