'പുതിയ പുലരിക്ക് ജനപക്ഷത്ത്' കള്‍ച്ചറല്‍ ഫോറം ക്യാമ്പയിന്‍
Posted on: 18 Jan 2015
സമരങ്ങള്‍ ത്യാഗങ്ങളുളളതായിരിക്കണമെന്നും അത്തരം സമരങ്ങളും പോരാട്ടങ്ങളും വിജയിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സന്ദീപ് പറഞ്ഞു. പരമ്പരാഗത പ്രവാസി സംഘടനകള്‍ പ്രവാസി പ്രശ്‌നങ്ങള്‍ക്കുനേരെ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് ജില്ലാസമിതി അംഗം ഷഫീഖ് പരപ്പുമ്മല്‍ അഭിപ്രായപ്പെട്ടു. പ്രവാസിയുടെ രാഷ്ട്രീയ അവകാശമായ വോട്ടുപോലും നിയമപേരാട്ടത്തിലൂടെ നേടിയെടുക്കേണ്ട അവസ്ഥയാണെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രവാസി സംഘടനകള്‍ തങ്ങളുടെ മാതൃസംഘടകളെ സ്വാധീനിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല വൈസ്പ്രസിഡന്റ് അബ്ദുറഹ്മാന്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ.ടി മുബാറക് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഷാഹിദ ജലീല്‍ നന്ദിയും പറഞ്ഞു. സംസ്ഥാന, ജില്ല നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT