121

Powered By Blogger

Monday, 22 June 2020

പാഠം 79: കമ്മീഷന്‍ ലാഭിച്ച് നിക്ഷേപത്തില്‍ ലക്ഷങ്ങളുടെ ആദായം കൂടുതല്‍നേടാം

ജോലികിട്ടിയ ഉടനെ ബന്ധുവായ ഇൻഷുറൻസ് ഏജന്റ് മഹേഷിനെ സമീപിച്ച് യുലിപ് പോളിസിയിൽ ചേർത്തി. അതുകഴിഞ്ഞ് ഒരുവർഷം പിന്നിട്ടപ്പോൾ 20 വർഷക്കാലയളവുള്ള മണിബായ്ക്ക് പോളിസിയും അദ്ദേഹത്തിനെക്കോണ്ട് എടുപ്പിച്ചു. കൂടുതൽപേരെ പോളിസികളിൽ ചേർത്തിയെന്ന ബഹുമതിനേടിയ ഏജന്റ് രണ്ടുവർഷത്തിനുള്ളിൽ ഗൾഫിലേയ്ക്കുപറന്നു. പ്രീമിയം അടയ്ക്കൽ, പോളിസി ക്ലെയിം തുടങ്ങിയവയുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം ഭാര്യനോക്കിക്കൊള്ളുമെന്നാണ് നിക്ഷേപകരെ അറിയിച്ചത്. പ്രീമിയംതുകശേഖരിക്കാനോ മറ്റ് സേവനങ്ങൾക്കോ അവർ തയ്യാറായില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്നരീതി സ്വീകരിക്കാനും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താനും ഉപദേശിച്ച് അവർ പലപ്പോഴും ഒഴിവുകഴിവുപറഞ്ഞു. സേവനംനിർത്തിയെങ്കിലും ആപത്തുകാലത്ത് കായ്പത്തുനട്ട ഏജന്റ് പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഒരുലക്ഷത്തിലേറെതുകയാണ് കമ്മീഷൻ ഇനത്തിൽ വർഷങ്ങൾക്കഴിഞ്ഞിട്ടും നേടിക്കൊണ്ടിരിക്കുന്നത്. ചേർത്തിയ പോളിസികളുടെ കാലാവധിതീരുംവരെ(നിക്ഷേപകൻ പ്രീമിയം അടയ്ക്കൽ നിർത്തുന്നതുവരെ)ഏജന്റിന് കമ്മീഷൻ ലഭിച്ചുകൊണ്ടേയിരിക്കും. 25ശതമാനംവരെ കമ്മീഷൻ നൽകുന്ന നിരവധി ഇൻഷുറൻസ് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. നിക്ഷേപ പദ്ധതികളിൽ ചേരുംമുമ്പ് യുലിപ്, എൻഡോവ്മെന്റ്, മണി ബായ്ക്ക് തുടങ്ങിയ ഇൻഷുറൻസ് ഉത്പന്നങ്ങൾക്കുമാത്രമല്ല, വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് പോലുള്ള പദ്ധതികളിലും ചേരുംമുമ്പ് നിക്ഷേപത്തിൽനിന്ന് എത്രശതമാനം ഫീസ് കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. പദ്ധതികളുടെ നടത്തിപ്പ്, ഏജന്റുമാരുടെ കമ്മീഷൻ, വിപണനം തുടങ്ങിയ ഇനങ്ങളിലായി നിശ്ചിതശതമാനംതുക നിക്ഷേപകൻ അടയ്ക്കുന്ന തുകയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള മണിബാക്ക്, എൻഡോവ്മെന്റ്, യുലിപ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് ഏറ്റവുംകൂടുതൽതുക ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റിട്ടയർമെന്റ് പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ് ഏറ്റവും കുറഞ്ഞ ഫണ്ട് പരിപാലനചെലവ് ഈടാക്കുന്നത്. 0.01ശതമാനംമാത്രം. അതായത് പത്തുലക്ഷം രൂപയ്ക്ക് വെറും 100 രൂപ! മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം വിവിധ വിഭാഗങ്ങളിലുള്ളഫണ്ടുകളുടെ ചെലവ് അനുപാതത്തിൽ വ്യത്യാസമുണ്ടാകും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഒരു ഫണ്ടിന് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ടോട്ടൽ എക്സ്പെൻസ് റേഷ്യോ(ടിഇആർ)എന്നാണിത് അറിയപ്പെടുന്നത്. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ റെഗുലർ പ്ലാനുകൾക്ക് പരമാവധി ഈടാക്കാവുന്ന തുക 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് ഫണ്ടിന് പ്രതിദിന അറ്റ ആസ്തിയുടെ രണ്ടുശതമാനംവരെ(വാർഷിക)ചാർജാണ് ഈടാക്കാൻ കഴിയുക. ഓരോ ഫണ്ടുകളിലുമുള്ള മൊത്തം നിക്ഷേപവും(എയുഎം)ഇതിനായി ഫണ്ടുഹൗസുകൾ(എഎംസി) അടിസ്ഥാനമാക്കുന്നു. മാനേജുമെന്റ് ഉപദേശക ഫീസ്, വിപണനം, വിതരണം ഓഡിറ്റിങ് തുടങ്ങിയ ചെലവുകൾ ഇതിൽനിന്ന് നീക്കിവെയ്ക്കണം. ബ്രോക്കർമാർക്കും ഏജന്റുമാർക്കും നൽകുന്ന കമ്മീഷൻ ഇതിനുപുറമെയാണ് ഈടാക്കുന്നത്. ഫീസുകൾ താഴെ നൽകുന്ന പട്ടികയിൽനിന്ന് മനസിലാക്കാം. മറ്റുനിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് വ്യത്യസ്ത വിഭാഗങ്ങളിലെ ഫണ്ടുകൾക്ക് കമ്പനികൾ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നത്. ഇതിൽതന്നെ ഇൻഡക്സ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കുമാണ് ഏറ്റവുംകുറഞ്ഞ നിരക്കുള്ളത്. Maximum permissible TER for MF​ AUM slab (Rs crore) Equity-oriented schemes 0-500 2.25% 500-750 2.00% 750-2000 1.75% 2000-5000 1.60% 5000-10000 1.50% 10000-50000 TER reduction of 0.05% for every increase of 5,000 crore AUM or part thereof More than 50000 1.05% Index Funds/Exchange Traded Funds (ETFs) 1.00% Source: SEBI press release. ഡയറക്ട് പ്ലാനുകളിൽ റഗുലർ പ്ലാനുകളെ അപേക്ഷിച്ച് 0.60ശതമാനംവരെ ടിഇആർ കുറവായിരിക്കും ഡയറക്ട് പ്ലാൻ റഗുലർ പ്ലാനുകളിലെ നിക്ഷേപത്തിനാണ് ഈനിരക്ക് ഈടാക്കുന്നതെങ്കിൽ ഏജന്റുമാരെ ഒഴിവാക്കിയുള്ള ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകളിലെ നിരക്ക് ശരാശരി ഒരു ശതമാനമാണ്. 2013 ജനുവരി ഒന്നുമുതലാണ് ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള ഡയക്ട് പ്ലാനുകൾ സെബിയുടെ നിർദേശത്തെതുടർന്ന് അവതരിപ്പിച്ചത്. ഏജന്റിനുനൽകുന്ന കമ്മീഷൻ ഒഴിവാക്കിയാണ് ഡയറക്ട് പ്ലാനുകൾ എഎംസികൾ അവതരിപ്പിച്ചിട്ടുള്ളത്. സ്വന്തമായി നിക്ഷേപം കൈകാര്യംചെയ്യാൻ പ്രാപ്തിയുണ്ടെങ്കിൽ ചെലവ് അനുപാതത്തിൽ കാര്യമായ കുറവുവരുത്താനും ഉയർന്ന ആദായംനേടുന്നതിനും ഡയറക്ട് പ്ലാനുകൾവഴികഴിയും. ഇൻഡക്സ് ഫണ്ടുകൾ, ഇടിഎഫ് സജീവമായി പ്രവർത്തിക്കുന്നവയാണ് മുകളിൽ പറഞ്ഞ ഫണ്ടുകൾ. എന്നാൽ സൂചികൾക്കനുബന്ധമായി നിക്ഷേപം നടത്തുന്ന പാസീവ് ഫണ്ടുകളായ ഇടിഎഫ്, ഇൻഡക്സ് ഫണ്ടുകൾ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഇടിഎഫുകൾക്കും ഇൻഡക്സ് ഫണ്ടുകൾക്കും ശരാശരി 0.05ശതമാനംമുതൽ 0.20ശതമാനംവരെയാണ് ചാർജ് ചെയ്യുന്നത്. ഡെറ്റ് ഫണ്ട് ഓഹരി അധിഷ്ഠി ഫണ്ടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ നിക്ഷേപരീതിയാണ് ഡെറ്റ് ഫണ്ടുകൾ പിൻതുടരുന്നത്. ബാങ്കുകളിലെയും മറ്റുമുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കുന്നത്. സർക്കാർ സെക്യൂരിറ്റികൾ, കമ്പനികളുടെ കടപ്പത്രങ്ങൾ, മണിമാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ റെഗുലർ പ്ലാനുകൾക്ക് 0.27ശതമാനമാണ് ശരാശരി ഈടാക്കുന്നത്. റെഗുലർ പ്ലാനുകളിലിൽ ഇത് 0.15ശതമാനവുമാണ്. മറ്റ് ഡെറ്റ് ഫണ്ടുകളിലെ റഗുലർ പ്ലാനുകളിൽ ഇത് ശരാശരി0.50മുതൽ ഒരുശതമാനംവരെയും ഡയറക്ട് പ്ലാനുകളിൽ ശരാശരി 0.25ശതമാനംമുതൽ 0.50ശതമാനംവരെയുമാണ് നിരക്കുകൾ ഈടാക്കുന്നത്. എത്രതുക നൽകേണ്ടിവരുന്നു? നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഓരോവർഷവും എത്രതുകയാണ് നിങ്ങൾ മുടക്കുന്നതെന്ന് ചെലവ് അനുപാതത്തിലൂടെ മനസിലാക്കാം. ഉദാഹരണത്തിന് 1.5ശതമാനം നിരക്ക് ഈടാക്കുന്ന ഒരു ഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 150 രൂപയാണ് ഈടാക്കുക. മറ്റൊരുതരത്തിൽ വ്യക്തമാക്കിയാൽ, ഒരു ഫണ്ട് 10ശതമാനം ആദായം നൽകുകയും 1.5ശതമാനം നിരക്ക് ഈടാക്കുകയും ചെയ്താൽ നിക്ഷേപകന് നലഭിക്കുന്ന ആദായം 8.5ശതമാനമായിരിക്കും. ഫണ്ടിന്റെ എൻഎവി(യൂണിറ്റിന്റ വില) ഫീസുകളുടെയും ചെലവുകളുടെയും ആകെതുകയായിരിക്കും. ഫണ്ട് എത്രതുക നിങ്ങളിൽനിന്ന് ഈടാക്കുന്നുണ്ടെന്നറിയാനുംവഴിയുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റിൽ ഡിസ്ക്ലോസേഴ്സ് ടാബിൽനിന്ന് ഇത് കണ്ടെത്താനാകും. പതിവായി ഈടാക്കുന്നതിനാൽ ഉയർന്നതോതിലുള്ള നിരക്കുകൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ആദായത്തെതന്നെ ബാധിക്കുമെന്ന് മനസിലാക്കുക. ഉദാഹരണത്തിന്,ഒരുലക്ഷം രൂപ 15 ശതമാനം ആദായനിരക്ക് പ്രകാരം പത്തുവർഷംകഴിയുമ്പോൾ 4.05 ലക്ഷംരൂപയായി ഉയരും. ഈ ഫണ്ടിൽ 1.5ശതമാനമാണ് ചെലവ് അനുപാതമെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 3.55 ലക്ഷം രൂപമാത്രമായിരിക്കും. 50,000 രൂപയുടെ വ്യത്യാസം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുംമുമ്പ് ചെലവ് അനുപാതം പരിശോധിക്കുക. അതായത് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ എക്സപെൻസ് റേഷ്യോ(ടിഇആർ)നോക്കുക.കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഫണ്ട് മികച്ച ആദായംനൽകുന്നവയാകണമെന്നില്ല. കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനോടൊപ്പം മികച്ച ആദായവും നൽകുന്നവയാണ് നല്ല ഫണ്ടെന്ന് മനസിലാക്കുക. കൂടിയ നിരക്കിൽ ചാർജ് ഈടാക്കി വിപണനംനടത്തുന്ന, ഇൻഷുറൻസും നിക്ഷേപവുംകൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുക. വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച കമ്മീഷനാണ് ഏജന്റുമാർക്ക് കമ്പനികൾ നൽകുന്നത്. ഈതുകയുടെ ബാധ്യത വഹിക്കുന്നത് കമ്പനിയല്ല, നിക്ഷേപകനാണ്. കമ്മീഷൻകുറഞ്ഞ നിക്ഷേപ പദ്ധതികളുമായി ഒരു ഏജന്റും ബ്രോക്കറും നിങ്ങളെ സമീപിക്കില്ലെന്നും ഓർക്കുക.

from money rss https://bit.ly/3dlflF2
via IFTTT

ലോക കോടീശ്വരന്മാരിൽ മുകേഷ് അംബാനി ഒമ്പതാമന്‍

മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയർന്ന് റിലയൻസ് ഉടമ മുകേഷ് അംബാനി. ബ്ലൂംബെർഗിൻറെ കോടിപതികളുടെ പട്ടികയിൽ 6450 കോടി ഡോളറിൻറെ (ഏകദേശം 4.90 ലക്ഷം കോടി രൂപ) സന്പത്തുമായി ഫ്രാൻസിലെ ഫ്രാങ്കോസ് ബെറ്റൺകോർട്ട് മെയേഴ്സ്, ഒറാക്കിൾ കോർപ്പറേഷൻറെ ലാരി എലിസൺ എന്നിവരെ മറികടന്നാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഏഷ്യക്കാരനും മുകേഷ് തന്നെ. നാലുമാസത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തിൽ 2.13 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ഓഹരി വില കൂടിയതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ഡോളറിന്റെ വിലയിൽ കണക്കാക്കിയാൽ 15,000 കോടി ഡോളറിലെത്തി. അതായത്, 11.4 ലക്ഷം കോടി രൂപ. ഇതോടെ, വിപണിമൂല്യത്തിൽ ലോകത്തിലെ 57-ാമത്തെ വലിയ കമ്പനി എന്ന സ്ഥാനം റിലയൻസിന് സ്വന്തമായി. ഓഹരി വിലയിലെ മുന്നേറ്റം തുടർന്നാൽ വൈകാതെ ആദ്യ അമ്പതിൽ ഇടം പിടിക്കാൻ ഈ ഇന്ത്യൻ കമ്പനിക്ക് കഴിയും. ജിയോ പ്ലാറ്റ്ഫോമിൽ 11 വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നടത്തിയ 1.15 ലക്ഷം കോടിയുടെ നിക്ഷേപമടക്കം ഇതിൽ നിർണായകമായി. റിലയൻസ് ഇൻഡസ്ട്രീസിനെ 2021 മാർച്ചിനകം കടബാധ്യതയിൽനിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിട്ടതിലും ഏറെ നേരത്തേ ഈ നേട്ടം കൈവരിച്ചുകഴിഞ്ഞു. Mukesh Ambani Joins Club of Worlds 10 Richest People, Takes 9th Spot

from money rss https://bit.ly/2Bzt7qd
via IFTTT

സെന്‍സെക്‌സില്‍ 125 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 125 പോയന്റ് നേട്ടത്തിൽ 35036ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 10355ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 891 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 196 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 32 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, സൺ ഫാർമ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, ബാങ്ക് ഓഫ് ബറോഡ, ബെർജർ പെയിന്റ്സ് തുടങ്ങി 78 കമ്പനികളാണ് ചൊവാഴ്ച മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3hSKS4J
via IFTTT

ഇന്ധന വില റെക്കോര്‍ഡ് കുതിപ്പില്‍; 17 ദിവസത്തിനിടെ ഡീസലിന് വര്‍ധിച്ചത് പത്ത് രൂപയോളം

കൊച്ചി: രാജ്യത്തെ പെട്രോൾ, ഡീസൽ വില റെക്കോർഡ് കുതിപ്പിൽ. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയും ചൊവ്വാഴ്ച കൂട്ടി. തുടർച്ചയായ പതിനേഴാം ദിവസമാണ് എണ്ണ കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. കഴിഞ്ഞ 17 ദിവസത്തിനിടെ ഡീസലിന് 9.50 രൂപയും പെട്രോളിന് 8.52 രൂപയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. നിലവിൽ 80.02 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 75.17രൂപയിലുമെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.ജൂൺ ഏഴ് മുതലാണ് ദിനംപ്രതി ഇന്ധന വില വർധിപ്പിച്ച് തുടങ്ങിയത്. content highlights:Hike in petrol, diesel prices for 17th consecutive day

from money rss https://bit.ly/316avJf
via IFTTT

തെന്നിന്ത്യന്‍ നടി ഉഷ റാണി അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി (62)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഉഷാ റാണി. അന്തരിച്ച സംവിധായകന്‍ എന്‍ ശങ്കരന്‍നായരുടെ ഭാര്യയാണ്.

എട്ടാമത്തെ വയസ്സില്‍ ജയില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിടുന്നത്. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ ബേബി ഉഷ നിറഞ്ഞുനിന്നു. എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തി‌‌ട്ടുണ്ട്. കമല്‍ ഹാസന്റെ നായികയായി പിന്നീട് മുഖ്യധാരയിലേക്കെത്തിയ ഉഷ റാണി ശിവാജി ഗണേഷന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം സിനിമകളില്‍ വേഷമിട്ടു.

വിവാഹ ശേഷം സിനിമയിൽ താൽക്കാലികമായി വിട്ടു നിന്ന ഉഷാറാണി തൊണ്ണൂറുകളിൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. അകം, തലസ്ഥാനം, ഏകലവ്യന്‍, ഭാര്യ തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷവും റാണി അവതരിപ്പിച്ചു.

സംസ്‌കാരചടങ്ങുകള്‍ ഞായറാഴ്ച വൈകീട്ടോടെ ചെന്നൈയില്‍ നടക്കും. മകൻ വിഷ്ണുശങ്കര്‍, കവിത മരുമകളുമാണ്.  



* This article was originally published here

നിഫ്റ്റി 10,300ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 179 പോയന്റ്

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. ലാഭമെടുപ്പിനെതുടർന്നുള്ള വില്പനസമ്മർദമാണ് വിപണിയെ ബാധിച്ചത്. എന്നിരുന്നാലും, തുടർച്ചയായി മൂന്നാമത്തെ ദിവസവും നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 10,300ന് മുകളിലെത്തി. സെൻസെക്സ് 179.59 പോയന്റ് നേട്ടത്തിൽ 34,911.32ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 10311.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 853 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വിപ്രോ, ഗെയിൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/37Sjnnq
via IFTTT

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 12 വര്‍ഷത്തിനുശേഷം 'പോസിറ്റീവ്'

കോവിഡ് വ്യാപനംമൂലം രാജ്യത്തെ സാമ്പത്തികമേഖല പൂർണമായും നിശ്ചലമായതിനെതുടർന്ന് കറന്റ് അക്കൗണ്ട് ബാലൻസ് 12 വർഷത്തെ ചരിത്രത്തിലാദ്യമായി ജൂൺ പാദത്തിൽ മിച്ചം രേഖപ്പെടുത്തും. അസംസ്കൃത എണ്ണ, സ്വർണം എന്നിവ ഉൾപ്പടെയുള്ളവയുടെ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായതാണ് കാരണം. ഇതിനുമുമ്പ് 2006-07 സാമ്പത്തിവർഷത്തെ മാർച്ച് പാദത്തിലാണ് അവസാനമായി ബാലൻസ് മിച്ചം രേഖപ്പെടുത്തിയത്. 4.2 ബില്യൺ ഡോളറായിരുന്നു ഇത്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. 2001-02 മുതൽ 2003-04 സാമ്പത്തികവർഷംവരെ തുടർച്ചയായി മൂന്നുവർഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു. 2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2ശതമാനമായി കുറഞ്ഞിരുന്നു. കമ്മി 140 ഡോളറായാണ് കുറഞ്ഞത്. 2019 ഏപ്രിൽ-ഡിസംബർ കാലയളവിൽ ജിഡിപിയുടെ ഒരുശതമാനമായിരുന്നു ഇത്. രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം ആദ്യമായി 50,000 കോടി ഡോളർ പിന്നിട്ടതും ഈയിടെയാണ്.

from money rss https://bit.ly/37PnT5W
via IFTTT

പിപിഎഫിന്റെ പലിശ 46 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്‌

പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 46വർഷത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കെത്തിയേക്കും. മൂന്നുമാസത്തിലൊരിക്കലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. ഇതുപ്രകാരം ജൂലായ് ആദ്യവാരത്തിൽ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തും. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുടെ പലിശനിരക്ക് കണക്കിലെടുത്താണ് കാലാകാലങ്ങളിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്കരിക്കുന്നത്. സർക്കാർ ബോണ്ടുകളുടെ ആദായത്തിൽ കാര്യമായ ഇടിവുണ്ടായതിനാൽ ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തിലും കുറവുണ്ടാകും. ഇതോടെ 1974നുശേഷം ഇതാദ്യമായി പിപിഎഫിന്റെ പലിശ എഴുശതമാനത്തിന് താഴെയെത്തും. പിപിഎഫിന്റെ പലിശ നിശ്ചയിക്കുന്നത് 10 വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം അടിസ്ഥാനമാക്കിയാണ്. മുൻപാദത്തിലെ ബോണ്ടിന്റെ ആദായത്തിന്റെ ശരാശരിയെടുത്താണ് തുടർന്നുവരുന്ന പാദത്തിലെ സമ്പാദ്യ പദ്ധതിയുടെ പലിശ പരിഷ്കരിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷം ബോണ്ടിൽനിന്നുള്ള ആദായത്തിൽകാര്യമായ കുറവാണുണ്ടായത്. 5.85ശതമാനാണ് നിലവിലെ ആദായം. ലഘു സമ്പാദ്യ പദ്ധതികലുടെ പലിശനിരക്ക് കുറയ്ക്കുമെന്നകാര്യത്തിൽ ഇത് വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ പാദത്തിൽ പിപിഎഫിന്റെ പലിശ 7.9ശതമാനത്തിൽനിന്ന് 7.1ശതമാനമായാണ് കുറച്ചത്. സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 8.6ശതമാനത്തിൽനിന്ന് 7.4ശതമാനമായും കുറച്ചു. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന്റെ പലിശ 6.8ശതമാനമായി. സുകന്യ സമൃദ്ധിയുടേത് 8.4ശതമാനത്തിൽനിന്ന് 7.6ശതമാനമായും കിസാൻ വികാസ് പ്രതയുടേത് 6.9ശതമാനമായും കുറഞ്ഞു.

from money rss https://bit.ly/2V6i3rC
via IFTTT