121

Powered By Blogger

Monday, 22 June 2020

പാഠം 79: കമ്മീഷന്‍ ലാഭിച്ച് നിക്ഷേപത്തില്‍ ലക്ഷങ്ങളുടെ ആദായം കൂടുതല്‍നേടാം

ജോലികിട്ടിയ ഉടനെ ബന്ധുവായ ഇൻഷുറൻസ് ഏജന്റ് മഹേഷിനെ സമീപിച്ച് യുലിപ് പോളിസിയിൽ ചേർത്തി. അതുകഴിഞ്ഞ് ഒരുവർഷം പിന്നിട്ടപ്പോൾ 20 വർഷക്കാലയളവുള്ള മണിബായ്ക്ക് പോളിസിയും അദ്ദേഹത്തിനെക്കോണ്ട് എടുപ്പിച്ചു. കൂടുതൽപേരെ പോളിസികളിൽ ചേർത്തിയെന്ന ബഹുമതിനേടിയ ഏജന്റ് രണ്ടുവർഷത്തിനുള്ളിൽ ഗൾഫിലേയ്ക്കുപറന്നു. പ്രീമിയം അടയ്ക്കൽ, പോളിസി ക്ലെയിം തുടങ്ങിയവയുമായി ബന്ധപ്പെട്ടകാര്യങ്ങളെല്ലാം ഭാര്യനോക്കിക്കൊള്ളുമെന്നാണ് നിക്ഷേപകരെ അറിയിച്ചത്. പ്രീമിയംതുകശേഖരിക്കാനോ മറ്റ് സേവനങ്ങൾക്കോ അവർ തയ്യാറായില്ല. ശമ്പളത്തിൽനിന്ന് പിടിക്കുന്നരീതി സ്വീകരിക്കാനും ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്താനും ഉപദേശിച്ച് അവർ പലപ്പോഴും ഒഴിവുകഴിവുപറഞ്ഞു. സേവനംനിർത്തിയെങ്കിലും ആപത്തുകാലത്ത് കായ്പത്തുനട്ട ഏജന്റ് പോളിസി ഉടമകൾ അടയ്ക്കുന്ന പ്രീമിയത്തിൽനിന്ന് ഒരുലക്ഷത്തിലേറെതുകയാണ് കമ്മീഷൻ ഇനത്തിൽ വർഷങ്ങൾക്കഴിഞ്ഞിട്ടും നേടിക്കൊണ്ടിരിക്കുന്നത്. ചേർത്തിയ പോളിസികളുടെ കാലാവധിതീരുംവരെ(നിക്ഷേപകൻ പ്രീമിയം അടയ്ക്കൽ നിർത്തുന്നതുവരെ)ഏജന്റിന് കമ്മീഷൻ ലഭിച്ചുകൊണ്ടേയിരിക്കും. 25ശതമാനംവരെ കമ്മീഷൻ നൽകുന്ന നിരവധി ഇൻഷുറൻസ് ഉത്പന്നങ്ങൾ വിപണിയിലുണ്ട്. നിക്ഷേപ പദ്ധതികളിൽ ചേരുംമുമ്പ് യുലിപ്, എൻഡോവ്മെന്റ്, മണി ബായ്ക്ക് തുടങ്ങിയ ഇൻഷുറൻസ് ഉത്പന്നങ്ങൾക്കുമാത്രമല്ല, വിപണിയുമായി ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് പോലുള്ള പദ്ധതികളിലും ചേരുംമുമ്പ് നിക്ഷേപത്തിൽനിന്ന് എത്രശതമാനം ഫീസ് കമ്പനികൾ ഈടാക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. പദ്ധതികളുടെ നടത്തിപ്പ്, ഏജന്റുമാരുടെ കമ്മീഷൻ, വിപണനം തുടങ്ങിയ ഇനങ്ങളിലായി നിശ്ചിതശതമാനംതുക നിക്ഷേപകൻ അടയ്ക്കുന്ന തുകയിൽനിന്നാണ് കമ്പനികൾ ഈടാക്കുന്നത്. ഇൻഷുറൻസും നിക്ഷേപവും കൂട്ടിക്കലർത്തിയുള്ള മണിബാക്ക്, എൻഡോവ്മെന്റ്, യുലിപ് തുടങ്ങിയ നിക്ഷേപ പദ്ധതികൾക്കാണ് ഏറ്റവുംകൂടുതൽതുക ഈടാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ റിട്ടയർമെന്റ് പദ്ധതിയായ നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിനാണ് ഏറ്റവും കുറഞ്ഞ ഫണ്ട് പരിപാലനചെലവ് ഈടാക്കുന്നത്. 0.01ശതമാനംമാത്രം. അതായത് പത്തുലക്ഷം രൂപയ്ക്ക് വെറും 100 രൂപ! മ്യൂച്വൽ ഫണ്ടിലേയ്ക്കുവരാം വിവിധ വിഭാഗങ്ങളിലുള്ളഫണ്ടുകളുടെ ചെലവ് അനുപാതത്തിൽ വ്യത്യാസമുണ്ടാകും. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)ഒരു ഫണ്ടിന് ഈടാക്കാവുന്ന ഉയർന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ടോട്ടൽ എക്സ്പെൻസ് റേഷ്യോ(ടിഇആർ)എന്നാണിത് അറിയപ്പെടുന്നത്. ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ റെഗുലർ പ്ലാനുകൾക്ക് പരമാവധി ഈടാക്കാവുന്ന തുക 2.25ശതമാനമാണ്. അതേസമയം, ഡെറ്റ് ഫണ്ടിന് പ്രതിദിന അറ്റ ആസ്തിയുടെ രണ്ടുശതമാനംവരെ(വാർഷിക)ചാർജാണ് ഈടാക്കാൻ കഴിയുക. ഓരോ ഫണ്ടുകളിലുമുള്ള മൊത്തം നിക്ഷേപവും(എയുഎം)ഇതിനായി ഫണ്ടുഹൗസുകൾ(എഎംസി) അടിസ്ഥാനമാക്കുന്നു. മാനേജുമെന്റ് ഉപദേശക ഫീസ്, വിപണനം, വിതരണം ഓഡിറ്റിങ് തുടങ്ങിയ ചെലവുകൾ ഇതിൽനിന്ന് നീക്കിവെയ്ക്കണം. ബ്രോക്കർമാർക്കും ഏജന്റുമാർക്കും നൽകുന്ന കമ്മീഷൻ ഇതിനുപുറമെയാണ് ഈടാക്കുന്നത്. ഫീസുകൾ താഴെ നൽകുന്ന പട്ടികയിൽനിന്ന് മനസിലാക്കാം. മറ്റുനിക്ഷേപ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ കുറഞ്ഞ തുകയാണ് വ്യത്യസ്ത വിഭാഗങ്ങളിലെ ഫണ്ടുകൾക്ക് കമ്പനികൾ നിക്ഷേപകനിൽനിന്ന് ഈടാക്കുന്നത്. ഇതിൽതന്നെ ഇൻഡക്സ് ഫണ്ടുകൾക്കും ഇടിഎഫുകൾക്കുമാണ് ഏറ്റവുംകുറഞ്ഞ നിരക്കുള്ളത്. Maximum permissible TER for MF​ AUM slab (Rs crore) Equity-oriented schemes 0-500 2.25% 500-750 2.00% 750-2000 1.75% 2000-5000 1.60% 5000-10000 1.50% 10000-50000 TER reduction of 0.05% for every increase of 5,000 crore AUM or part thereof More than 50000 1.05% Index Funds/Exchange Traded Funds (ETFs) 1.00% Source: SEBI press release. ഡയറക്ട് പ്ലാനുകളിൽ റഗുലർ പ്ലാനുകളെ അപേക്ഷിച്ച് 0.60ശതമാനംവരെ ടിഇആർ കുറവായിരിക്കും ഡയറക്ട് പ്ലാൻ റഗുലർ പ്ലാനുകളിലെ നിക്ഷേപത്തിനാണ് ഈനിരക്ക് ഈടാക്കുന്നതെങ്കിൽ ഏജന്റുമാരെ ഒഴിവാക്കിയുള്ള ഫണ്ടുകളിലെ ഡയറക്ട് പ്ലാനുകളിലെ നിരക്ക് ശരാശരി ഒരു ശതമാനമാണ്. 2013 ജനുവരി ഒന്നുമുതലാണ് ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപം നടത്താനുള്ള ഡയക്ട് പ്ലാനുകൾ സെബിയുടെ നിർദേശത്തെതുടർന്ന് അവതരിപ്പിച്ചത്. ഏജന്റിനുനൽകുന്ന കമ്മീഷൻ ഒഴിവാക്കിയാണ് ഡയറക്ട് പ്ലാനുകൾ എഎംസികൾ അവതരിപ്പിച്ചിട്ടുള്ളത്. സ്വന്തമായി നിക്ഷേപം കൈകാര്യംചെയ്യാൻ പ്രാപ്തിയുണ്ടെങ്കിൽ ചെലവ് അനുപാതത്തിൽ കാര്യമായ കുറവുവരുത്താനും ഉയർന്ന ആദായംനേടുന്നതിനും ഡയറക്ട് പ്ലാനുകൾവഴികഴിയും. ഇൻഡക്സ് ഫണ്ടുകൾ, ഇടിഎഫ് സജീവമായി പ്രവർത്തിക്കുന്നവയാണ് മുകളിൽ പറഞ്ഞ ഫണ്ടുകൾ. എന്നാൽ സൂചികൾക്കനുബന്ധമായി നിക്ഷേപം നടത്തുന്ന പാസീവ് ഫണ്ടുകളായ ഇടിഎഫ്, ഇൻഡക്സ് ഫണ്ടുകൾ എന്നിവയ്ക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. ഇടിഎഫുകൾക്കും ഇൻഡക്സ് ഫണ്ടുകൾക്കും ശരാശരി 0.05ശതമാനംമുതൽ 0.20ശതമാനംവരെയാണ് ചാർജ് ചെയ്യുന്നത്. ഡെറ്റ് ഫണ്ട് ഓഹരി അധിഷ്ഠി ഫണ്ടുകളിൽനിന്ന് തികച്ചും വ്യത്യസ്തമായ നിക്ഷേപരീതിയാണ് ഡെറ്റ് ഫണ്ടുകൾ പിൻതുടരുന്നത്. ബാങ്കുകളിലെയും മറ്റുമുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് ബദലായാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കുന്നത്. സർക്കാർ സെക്യൂരിറ്റികൾ, കമ്പനികളുടെ കടപ്പത്രങ്ങൾ, മണിമാർക്കറ്റ് ഉപകരണങ്ങൾ എന്നിവയിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. ലിക്വിഡ് ഫണ്ടുകളിലെ റെഗുലർ പ്ലാനുകൾക്ക് 0.27ശതമാനമാണ് ശരാശരി ഈടാക്കുന്നത്. റെഗുലർ പ്ലാനുകളിലിൽ ഇത് 0.15ശതമാനവുമാണ്. മറ്റ് ഡെറ്റ് ഫണ്ടുകളിലെ റഗുലർ പ്ലാനുകളിൽ ഇത് ശരാശരി0.50മുതൽ ഒരുശതമാനംവരെയും ഡയറക്ട് പ്ലാനുകളിൽ ശരാശരി 0.25ശതമാനംമുതൽ 0.50ശതമാനംവരെയുമാണ് നിരക്കുകൾ ഈടാക്കുന്നത്. എത്രതുക നൽകേണ്ടിവരുന്നു? നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഓരോവർഷവും എത്രതുകയാണ് നിങ്ങൾ മുടക്കുന്നതെന്ന് ചെലവ് അനുപാതത്തിലൂടെ മനസിലാക്കാം. ഉദാഹരണത്തിന് 1.5ശതമാനം നിരക്ക് ഈടാക്കുന്ന ഒരു ഫണ്ടിൽ 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 150 രൂപയാണ് ഈടാക്കുക. മറ്റൊരുതരത്തിൽ വ്യക്തമാക്കിയാൽ, ഒരു ഫണ്ട് 10ശതമാനം ആദായം നൽകുകയും 1.5ശതമാനം നിരക്ക് ഈടാക്കുകയും ചെയ്താൽ നിക്ഷേപകന് നലഭിക്കുന്ന ആദായം 8.5ശതമാനമായിരിക്കും. ഫണ്ടിന്റെ എൻഎവി(യൂണിറ്റിന്റ വില) ഫീസുകളുടെയും ചെലവുകളുടെയും ആകെതുകയായിരിക്കും. ഫണ്ട് എത്രതുക നിങ്ങളിൽനിന്ന് ഈടാക്കുന്നുണ്ടെന്നറിയാനുംവഴിയുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്സൈറ്റിൽ ഡിസ്ക്ലോസേഴ്സ് ടാബിൽനിന്ന് ഇത് കണ്ടെത്താനാകും. പതിവായി ഈടാക്കുന്നതിനാൽ ഉയർന്നതോതിലുള്ള നിരക്കുകൾ നിങ്ങളുടെ നിക്ഷേപത്തിന്റെ ആദായത്തെതന്നെ ബാധിക്കുമെന്ന് മനസിലാക്കുക. ഉദാഹരണത്തിന്,ഒരുലക്ഷം രൂപ 15 ശതമാനം ആദായനിരക്ക് പ്രകാരം പത്തുവർഷംകഴിയുമ്പോൾ 4.05 ലക്ഷംരൂപയായി ഉയരും. ഈ ഫണ്ടിൽ 1.5ശതമാനമാണ് ചെലവ് അനുപാതമെങ്കിൽ നിങ്ങൾക്ക് ലഭിക്കുക 3.55 ലക്ഷം രൂപമാത്രമായിരിക്കും. 50,000 രൂപയുടെ വ്യത്യാസം. feedback to: antonycdavis@gmail.com ശ്രദ്ധിക്കാൻ: നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുംമുമ്പ് ചെലവ് അനുപാതം പരിശോധിക്കുക. അതായത് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഫണ്ടിന്റെ എക്സപെൻസ് റേഷ്യോ(ടിഇആർ)നോക്കുക.കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഫണ്ട് മികച്ച ആദായംനൽകുന്നവയാകണമെന്നില്ല. കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനോടൊപ്പം മികച്ച ആദായവും നൽകുന്നവയാണ് നല്ല ഫണ്ടെന്ന് മനസിലാക്കുക. കൂടിയ നിരക്കിൽ ചാർജ് ഈടാക്കി വിപണനംനടത്തുന്ന, ഇൻഷുറൻസും നിക്ഷേപവുംകൂട്ടിക്കലർത്തിയുള്ള പദ്ധതികൾ ഉപേക്ഷിക്കുക. വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിന് മികച്ച കമ്മീഷനാണ് ഏജന്റുമാർക്ക് കമ്പനികൾ നൽകുന്നത്. ഈതുകയുടെ ബാധ്യത വഹിക്കുന്നത് കമ്പനിയല്ല, നിക്ഷേപകനാണ്. കമ്മീഷൻകുറഞ്ഞ നിക്ഷേപ പദ്ധതികളുമായി ഒരു ഏജന്റും ബ്രോക്കറും നിങ്ങളെ സമീപിക്കില്ലെന്നും ഓർക്കുക.

from money rss https://bit.ly/3dlflF2
via IFTTT