121

Powered By Blogger

Monday, 15 March 2021

സെൻസെക്‌സിൽ 257 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,000നരികെ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. സെൻസെക്സ് 257 പോയന്റ് നേട്ടത്തിൽ 50,652ലും നിഫ്റ്റി 41 പോയന്റ് ഉയർന്ന് 14,970ലുമാണ് വ്യാപാരം ആരംഭിച്ചത്. ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, അൾട്രടെക് സിമെന്റ്സ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, റിലയൻസ്, ഒഎൻജിസി, മാരുതി സുസുകി, സൺ ഫാർമ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി, ഹോങ്കോങിന്റെ ഹാങ് സെങ് ഉൾപ്പടെ മറ്റ് ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. Sensex opens 257 pts higher, Nifty at 14,970

from money rss https://bit.ly/2OCzW19
via IFTTT

ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ അമേരിക്ക രണ്ടാംസ്ഥാനത്ത്

മുംബൈ: ഇന്ത്യക്ക് അസംസ്കൃത എണ്ണനൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയെ പിന്തള്ളി അമേരിക്ക രണ്ടാംസ്ഥാനത്ത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണിത്. ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 ജനുവരിക്കുശേഷം ആദ്യമായാണ് സൗദി രണ്ടാം സ്ഥാനത്തുനിന്നുപോകുന്നത്. ഒപെക് രാജ്യങ്ങൾ എണ്ണവിതരണം കുറച്ചതും യു.എസ്. ക്രൂഡിന്റെ വിലക്കുറവുമാണ് ഇന്ത്യൻ കമ്പനികളെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ഫെബ്രുവരിയിൽ അമേരിക്കയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 48 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിനം ശരാശരി ഇറക്കുമതി 5,45, 300 ബാരലിലെത്തി. ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 4,45,200 ബാരൽ ആണ് സൗദിയിൽനിന്നുള്ള ശരാശരി ഇറക്കുമതി. പത്തുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ജനുവരിയിൽ മൂന്നാം സ്ഥാനത്തായിരുന്ന യു.എ.ഇ. അഞ്ചാം സ്ഥാനത്തായി. പകരം ആഫ്രിക്കൻരാജ്യമായ നൈജീരിയ മൂന്നാം സ്ഥാനത്തേക്കുയർന്നു. ദിവസം 4,70,300 ബാരൽ ആണ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. 2019 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന നിരക്കാണിത്. ഫെബ്രുവരിയിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇറാഖ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദിവസം ശരാശരി 8,67,500 ബാരൽ ആണ് ഇറാഖിൽനിന്നുള്ള ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഒപെക് രാജ്യങ്ങൾ എണ്ണയുത്പാദനം വെട്ടിക്കുറച്ചിരുന്നു. സൗദി അറേബ്യ ഉത്പാദനത്തിൽ ദിവസം പത്തുലക്ഷം ബാരലിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെയായി ഉയർന്നു. അതേസമയം, അമേരിക്കൻ ക്രൂഡിന് ആവശ്യക്കാർ കുറവാണ്. അമേരിക്കയിൽ എണ്ണ സംസ്കരണം പൂർണതോതിൽ നടക്കുന്നില്ല. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറവാണ്. ചൈനയുമായുള്ള വ്യാപര പ്രശ്നത്തിനുശേഷം ചൈന അമേരിക്കയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നില്ല. ബ്രെന്റ് ക്രൂഡും യു.എസ്. ക്രൂഡും തമ്മിൽ ബാരലിന് മൂന്നു ഡോളറിലധികം വ്യത്യാസമുണ്ട്. ഇതാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഫെബ്രുവരിയിൽ ദിവസം ശരാശരി 39.2 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജനുവരിയെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. ലോകത്തിൽ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സൗദിയടക്കമുള്ള രാജ്യങ്ങൾ ഇത് നിരാകരിച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു സ്രോതസ്സുകളിൽനിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. United States is the second largest exporter of oil to India

from money rss https://bit.ly/2Qck7it
via IFTTT

കല്യാൺ ജൂവലേഴ്‌സ് ആങ്കർ നിക്ഷേപകരിൽനിന്ന് 351.90 കോടി സമാഹരിച്ചു

കൊച്ചി: പ്രമുഖ സ്വർണ വ്യാപാര ശൃംഖലയായ കല്യാൺ ജൂവലേഴ്സ് പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് മുന്നോടിയായി സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. മൊത്തം 15 സ്ഥാപനങ്ങളാണ് ആങ്കർ നിക്ഷേപകരായി എത്തിയത്. മൊത്തം, 1,175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐ.പി. ഒ. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ച അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികൾ 86-87 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ചുരുങ്ങിത് 172 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ വേണ്ടി അപേക്ഷിക്കാം. പ്രമുഖ വ്യവസായി ടി.എസ്. കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജൂവലേഴ്സിന് ഇന്ന് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 137 ഷോറൂമുകളുണ്ട്. Kalyan Jewelers has raised Rs 351.90 crore from anchor investors

from money rss https://bit.ly/2P0Zyoc
via IFTTT

നിഫ്റ്റി 15,000ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിലെ നഷ്ടം 397 പോയന്റ്

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള 900 പോയന്റ് സെൻസെക്സിനും 255 പോയന്റ് നിഫ്റ്റിക്കും നഷ്ടമായെങ്കിലും അവസാന മണിക്കൂറിൽ നിഫ്റ്റി 14,900ന് മുകളിലെത്തി. ഒടുവിൽ സെൻസെക്സ് 397 പോയന്റ് നഷ്ടത്തിൽ 50,395.08ലും നിഫ്റ്റി 101.50 പോയന്റ് താഴ്ന്ന് 14,929.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1788 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 207 ഓഹരികൾക്ക് മാറ്റമില്ല. ഡിവീസ് ലാബ്, ഹീറോ മോട്ടോർകോർപ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ, ഐടി, പൊതുമേഖല ബാങ്ക് സൂചികകൾ നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. ഓട്ടോ, ഇൻഫ്ര, ഫാർമ സെക്ടറുകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലായി. രാജ്യത്തെ ഉയരുന്ന കോവിഡ് ക്കണക്കുകളാണ് വിപണിയിൽ പ്രതിഫലിച്ചത്. മൊത്തവില സൂചിക 4.17ശതമാനമായി ഉയർന്നതും വിപണിയെ സമ്മർദത്തിലാക്കി. Nifty ends below 15K, Sensex falls 397 points

from money rss https://bit.ly/3eFIy1C
via IFTTT

മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു: ഫെബ്രുവരിയിൽ 4.17ശതമാനമായി

ന്യൂഡൽഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 27 മാസത്തെ ഉയർന്ന നിലാവരത്തിലേയ്ക്ക് കുതിച്ചു. ജനുവരിയിലെ 2.03ശതമാനത്തിൽനിന്ന് ഫെബ്രുവരിയിൽ 4.17 ശതമാനമായാണ് ഉയർന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻകാരണം. ഉള്ളി, പയർവർഗങ്ങൾ, പഴം, തുണിത്തരം, രാസവസ്തുക്കൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിലവർധനവാണ് സൂചികയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.03ശതമാനമായും ഉയർന്നിരുന്നു. മൂന്നുമാസത്തിനിടെയുള്ള ഉയർന്ന നിരക്കാണിത്. 16 മാസത്തെ താഴ്ന്ന നിരക്കായ 4.06ശതമാനമായിരുന്നു ജനുവരിയിൽ രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില ഉയർന്നതാണ് ഉപഭോക്തൃ വിലസൂചികയിലും പ്രതിഫലിച്ചത്. രാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ മൈനസ് 1.6ശതമാനം വളർച്ചയാണ് ജനുവരിയിലുണ്ടായത്. ഡിസംബറിൽ ഒരുശതമാനം വളർച്ചരേഖപ്പെടുത്തിയശേഷമാണ് ജനുവരിയിലെ ഇടിവ്. കഴിഞ്ഞവർഷം ജനുവരിയിൽ വ്യാവസായിക ഉത്പാദനം 2.2ശതമാനമായിരുന്നു. WPI inflation jumps to 27-month high in Feb at 4.17%

from money rss https://bit.ly/3lsISm5
via IFTTT

റിലയൻസിന്റെ 200 കോടിയുടെ ഓർഡർ: അമ്പരന്ന് ഫർണിച്ചർ വ്യാപാരികൾ

ആലപ്പുഴ: വിദേശത്തും സ്വദേശത്തുമുള്ള ഓഫീസുകളിലേക്ക് ഫർണിച്ചർ നൽകാമോയെന്ന റിലയൻസിന്റെ അന്വേഷണം കേട്ടു ഞെട്ടിയിരിക്കുകയാണ് ഫർണിച്ചർ ഉത്പാദകരുടെ സംഘടന. 200 കോടിയോളം രൂപയുടെ ഓർഡറാണ് വന്നിരിക്കുന്നത്. ഒറ്റയടിക്ക് ഇത്രയും സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് സംഘടന. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചൻറ്സ് അസോസിയേഷനായ ഫുമ്മയുടെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശീയ വെർച്വൽ മേളയിലൂടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ.ഐ.എൽ.) അന്വേഷണമെത്തിയത്. അന്വേഷണം വന്നപ്പോൾ തന്നെ ഫുമ്മ പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അത് പെരുമ്പാവൂർ ഹൈഫൺ മാനേജിങ് ഡയറക്ടർ അനിൽ ഹൈഫണിന് കൈമാറി. കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമാണ കമ്പനിയാണ് ഹൈഫൺ. ഹൈഫണിനൊപ്പം മറ്റു ഫർണിച്ചർ ഉത്പാദകരും ചേർന്ന് ഓർഡർ നൽകാനാകുമോയെന്ന ആലോചനയിലാണിപ്പോൾ. റിലയൻസിന്റെ രാജ്യത്താകെയും വിദേശത്തുമുള്ള ഓഫീസുകളിലേക്കും ഗസ്റ്റ്ഹൗസുകളിലേക്കുമായാണ് ഫർണിച്ചർ വേണ്ടത്. പ്രീമിയം സോഫ, ഡൈനിങ് സെറ്റ്, അലമാരകൾ, കട്ടിലുകൾ, ക്യാബിനറ്റ് എന്നിവയെല്ലാമാണ് വീടുകളിലേക്കും വി.ഐ.പി. ഗസ്റ്റ് ഹൗസുകളിലേക്കുമായി ആവശ്യപ്പെട്ടത്. ഓഫീസുകളിലേക്കായി മേശ, കസേര, ക്യാബിനറ്റ് എന്നിവയാണ് വേണ്ടത്. മറ്റു ഫർണിച്ചർ നിർമാതാക്കളുമായി ചേർന്ന് ഓർഡർ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഹൈഫൺ. ആദ്യമായി നടത്തുന്ന വെർച്വൽമീറ്റിൽ ഇതിനകം 22 രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളും ഓർഡറും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും വ്യാപാരികൾ മേളയിലൂടെ ലോക വിപണിയിലേക്കു കടന്നിരിക്കുകയാണ് ഇതിലൂടെ.

from money rss https://bit.ly/3leIIyv
via IFTTT

രാജ്യത്തെ സമ്പന്നകുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത് 12,000 കോടി രൂപ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ സ്വകാര്യമേഖല 2020 സാമ്പത്തികവർഷത്തിൽ ചെലവഴിച്ചത് 64,000 കോടി രൂപ. 2019നെ അപേക്ഷിച്ച് 23ശതമാനമാണ് വർധന. കുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈകാലയളവിൽ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്. മൂന്നിരട്ടിയാണ് വർധനയെന്ന് ബെയിൻ ആൻഡ് കമ്പനിയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോർട്ട് 2021ൽ പറയുന്നു. രാജ്യത്തെ കോർപ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നതുകയിൽ കാര്യമായ വർധനവുണ്ടെന്നാണ് എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 28ശതമാനംതുകയും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ) അക്കൗണ്ടുകളിൽനിന്നാണ്. ഈമേഖലയിൽ റീട്ടെയിൽ നിക്ഷേപകരുടെ വിഹിതവും 28ശതമാനംതന്നെയാണ്. കുടുംബ ട്രസ്റ്റുകൾവഴിയുള്ളത് 20ശതമാനവുമാണ്. വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് ഭൂരിഭാഗംതുകയും ചെലവഴിക്കുന്നത്. കുടുംബങ്ങൾ യഥാക്രമം 47ശതമാനവും 27ശതമാനവുമാണ് ഈ മേഖലകൾക്കായി തുക നീക്കിവെയ്ക്കുന്നത്. മുംബൈ, ഡൽഹി, ബെംഗളുരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തിൽമുന്നിൽ. Indias wealthy families donate Rs 12,000 crore in FY20

from money rss https://bit.ly/3vpFZqv
via IFTTT