121

Powered By Blogger

Thursday 5 March 2020

മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ ഇന്നോവേഷൻസ് (ആസാദി) മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കിടെക്ച്ചർ മേഖലയിൽ 25 വർഷങ്ങളിൽ കൂടുതൽ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 6 വനിത ആർക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയർമാൻമാരുടെ നേതൃത്വത്തിൽ മികച്ച വാസ്തുശിൽപികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ.സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസൻ (തെലങ്കാന), നീലം മഞ്ജുനാഥ് (കർണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്നാട്), ജബീൻ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാർഡിനർഹരായത്. 25000 രൂപയും ഫലകവും അടങ്ങു ന്നതാണ് അവാർഡ്. ഭാരതത്തിലെ സമുന്നതരായ വനിത ആർക്കിടെക്ടുകളെ ആദരിക്കുന്ന ഒരേ ഒരു അവാർഡാണ് വാസ്തുകലാ മഹതി അവാർഡ്. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വൈറ്റില സിൽവർ സാന്റ് ഐലന്റ് കോളേജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം എന്നിവർ ചേർന്ന് അവാർഡുകൾ സമ്മാനിക്കും. ആർക്കിടെക്റ്റ് മേഖലയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ മികച്ച എട്ട് വനിതാ ആർക്കിടെക്റ്റുമാരായിരുന്നു കഴിഞ്ഞ രണ്ട് വർഷത്തെയും ആസാദി വാസ്തുകലാ മഹതി അവാർഡ് ജേതാക്കൾ. സ്ത്രീകൾക്ക് അവരുടെ സർഗാത്മകത ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുവാൻ കഴിയുന്ന ഈ മേഖലയിൽ വിജയിച്ച വനിതകളെ ആദരിക്കുന്നതിനാണ് ഏഷ്യയിലെ തന്നെ പ്രമുഖ ആർക്കിടെക്ച്ചർ സ്കൂളായി വളർന്നുകൊണ്ടിരിക്കുന്ന ആസാദി വാസ്തുകലാ മഹതി അവാർഡുകൾ ഏർപ്പെടുത്തിയതെന്ന് ആസാദി ചെയർമാൻ പ്രൊഫ. ആർക്കിടെക്റ്റ് ബി.ആർ.അജിത്ത് പറഞ്ഞു. അടുത്ത വർഷം മുതൽ സാർവ്വദേശീയമായി അവാർഡ് നൽകുവാൻ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു പക്ഷെ ലോകത്താകമാനം ആദ്യമായിരിക്കണം വനിത ആർക്കിടെക്ടുമാർക്കുവേണ്ടി ഇപ്രകാരം ഒരു ദേശീയ അവാർഡ് ഏതെങ്കിലും രാജ്യങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്നത്. ആസാദി വൈസ് പ്രിൻസിപ്പാൾ ആർക്കിടെക്റ്റ് അർജ്ജുൻ രാജൻ, ജനറൽ മാനേജർ ടി. പ്രബോഷ് , വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി.എം.യാക്കൂബ്, വൈസ് ചെയർപേഴ്സൺ അനീറ്റ പോൾ എന്നിവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

from money rss http://bit.ly/39zkSXG
via IFTTT

പ്രതിസന്ധി: യെസ് ബാങ്കിന്റെ ഓഹരി വിലയിടിഞ്ഞത് 82 ശതമാനം

മുംബൈ: റിസർവ് ബാങ്ക് നിയന്ത്രണമേർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വിലയെത്തി. രാവിലെ 33.15 നിലവാരത്തിലുണ്ടായിരുന്ന ഓഹരിയാണ് താമസിയാതെ 82 ശതമാനം ഇടിഞ്ഞത്. ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന നിലവാരം 286 രൂപയായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്കിന് കേന്ദ്ര സർക്കാർ മൊറോട്ടോറിയം ഏർപ്പെടുത്തിയതാണ് ഓഹരി വിലയിടിയാനിടയാക്കിയത്. മൂലധനം സമാഹരിക്കാൻ ഒരു വർഷത്തിലധികമായി ശ്രമം നടത്തുന്ന യെസ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തുടർച്ചയായി മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. മൊറട്ടോറിയം വ്യാഴാഴ്ച വൈകീട്ടോടെ നിലവിൽ വന്നു. നിർദിഷ്ട തീയതിക്കകം പുതിയ പദ്ധതി റിസർവ് ബാങ്ക് നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കിൽ പുനഃസംഘടനയുണ്ടാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. Yes Banks share plunged 82%

from money rss http://bit.ly/32WGLh6
via IFTTT

യെസ് ബാങ്ക് എടിഎമ്മില്‍വന്‍ തിരക്ക്: പണം ലഭിക്കാതെ നിക്ഷേപകര്‍ മടങ്ങി

മുംബൈ: യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ വൻ തിരക്ക്. പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജനപ്പെടുത്തിയതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്. എന്നാൽ പിൻവലിക്കാനെത്തിരയവരിൽ മിക്കവാറുംപേർ അറിഞ്ഞില്ല എടിഎം കാലിയാണെന്ന്. എടിഎമ്മിൽ പണമില്ലെന്നകാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന് പലരും ആക്ഷേപമുന്നയിച്ചു. നിയന്ത്രണംഏർപ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽനിന്ന് 50,000 രൂപയിൽകൂടുതൽ നിക്ഷേപകർക്ക് ലഭിക്കില്ല. 30 ദിവസത്തേയ്ക്കാണ് നടപടി. ബാങ്കിങ് നിയന്ത്രണ നിയമം 45-ാംവകുപ്പുപ്രകാരം റിസർവ് ബാങ്കാണ് നടപടി സ്വീകരിച്ചത്. നിക്ഷേപകരുടെ താത്പര്യംമുൻനിർത്തി ബാങ്കിനെ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാക്കിയിട്ടുമുണ്ട്. Customers Rush To ATMs After RBI Caps Yes Bank Withdrawal Limit

from money rss http://bit.ly/2wC2xdy
via IFTTT

കൊറോണ ഭീതിയില്‍ വില്പന സമ്മര്‍ദം: സെന്‍സെക്‌സിന് നഷ്ടമായത് 1281 പോയന്റ്

മുംബൈ:ആഗോള വ്യാപകമായി കൊറോണ ഭീതിയിൽ ഓഹരി സൂചികകൾ വീണ്ടും തകർന്നടിഞ്ഞു. സെൻസെക്സ് 1281 പോയന്റ് താഴ്ന്ന് 37188ലും നിഫ്റ്റി 386 പോയന്റ് നഷ്ടത്തിൽ 10882ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 74 ഓഹരികൾമാത്രമാണ് നേട്ടത്തിലുള്ളത്. 802 ഓഹരികൾ നഷ്ടത്തിലുമാണ്. 27 ഓഹരികൾക്ക് മാറ്റമില്ല. ആർബിഐ മോറോട്ടോറിയം പ്രഖ്യാപിച്ചതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില കൂപ്പുകുത്തി. ഇൻഡസിന്റ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

from money rss http://bit.ly/2wy0UOa
via IFTTT

കൊറോണ സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും

കൊച്ചി:കൊറോണ വൈറസ് കാരണം സമ്പദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തിൽ വരുമെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്. പ്രിസിഷൻ ഇൻസ്ട്രുമെന്റ്സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങൾ എന്നീ മേഖലകളെയാണ് കൊറോണ കൂടുതൽ ബാധിച്ചത്. യൂറോപ്യൻ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഏറ്റവും കൂടുതൽ ആഘാതം. 1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യൻ യൂണിയന് സംഭവിച്ചത്. അമേരിക്ക (580 കോടി ഡോളർ), ജപ്പാൻ (520 കോടി ഡോളർ), ദക്ഷിണ കൊറിയ (380 കോടി ഡോളർ), തയ്വാൻ (260 കോടി ഡോളർ), വിയറ്റ്നാം (230 കോടി ഡോളർ) എന്നീ രാജ്യങ്ങൾക്കും ഇതിനോടകം ഭീമമായ നഷ്ടം സംഭവിച്ചു.

from money rss http://bit.ly/3atC7cT
via IFTTT

യെസ് ബാങ്കിന് മോറട്ടോറിയം; നിക്ഷേപകര്‍ക്ക് 50000 രൂപ മാത്രമെ പിന്‍വലിക്കാന്‍ കഴിയൂ

മുംബൈ: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തി. നിക്ഷേപകർക്ക് 50,000 രൂപ മാത്രമെയെസ് ബാങ്കിൽനിന്ന് പിൻവലിക്കാൻ കഴിയൂ. 30 ദിവസത്തേക്കാണ് നടപടി. എസ്ബിഐ മുൻ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്ന പ്രശാന്ത് കുമാറാണ് അഡ്മിനിസ്ട്രേറ്റർ. ബാങ്കിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉടൻ നടപടിയുണ്ടാകുമെന്നും നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും ആർ.ബി.ഐ. അറിയിച്ചു. മൊറട്ടോറിയം വ്യാഴാഴ്ച നിലവിൽ വന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ലയനം അല്ലെങ്കിൽ പുനഃസംഘടനയുണ്ടാകുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Yes Bank placed under moratorium

from money rss http://bit.ly/2PPg6NE
via IFTTT

സ്ത്രീധന പീഡനം: സച്ചിന്‍ ബന്‍സാലിനെതിരെ ഭാര്യ

ന്യൂഡൽഹി: സ്ത്രീധന പീഡനത്തിന്റെ പേരിൽ ഫ്ളിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബെൻസാലിനെതിരെ ഭാര്യ പ്രിയ ബൻസാൽ പരാതി നൽകി. ബെംഗളുരുവിലെ കോറമംഗള പോലീസ് ഫെബ്രവരി 28ന് ഇതുസംബന്ധിച്ച് കേസെടുത്തിട്ടുണ്ട്. സച്ചിൻ ബൻസാൽ, അച്ഛൻ പ്രകാശ് അഗർവാൾ, സഹോദരൻ നിതിൻ ബൻസാൽ, അമ്മ കിരൺ ബൻസാൽ എന്നിവർക്കെതിരെയാണ് പരാതി. വിവാഹ സമയത്ത് സമ്മാനമായി സ്ത്രീധനം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. തന്റെ വിവാഹത്തിനായി അച്ഛൻ 50 ലക്ഷം രൂപ ചെലവാക്കി. കാറ് നൽകുന്നതിന് പകരമായി 11 ലക്ഷം സച്ചിന് കൈമാറിയതായും പ്രിയ പറയുന്നു. തന്റെ പേരിലുള്ള വസ്തു സച്ചിന്റെ പേരിലേയ്ക്ക് മാറ്റാൻ നിരന്തരം നിർബന്ധിച്ചിരുന്നതായും അതിന് വഴങ്ങാതിരുന്നതിനാൽ ബന്ധുക്കൾതന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും എഫ്ഐആറിലുണ്ട്.

from money rss http://bit.ly/2TIckH9
via IFTTT

യുഎസ് ഫെഡ് റിസര്‍വിനെ പിന്തുടര്‍ന്ന് ആര്‍ബിഐ നിരക്ക് കുറയ്ക്കുമോ?

യുഎസ് ഫെഡ് റിസർവിനെ പിന്തുടർന്ന് റിസർവ് ബാങ്ക് നിരക്ക് കുറച്ചേക്കും. കൊറോണ വൈറസ് ആഗോളത്തിൽ വ്യാപിക്കുന്നതിനെതുടർന്നുള്ള ആശങ്കയിലാണ് അപ്രതീക്ഷിതമായി യുഎസ് ഫെഡ് റിസർവിന്റെ നിരക്ക് കുറച്ചത്. നിരക്കിൽ അരശതമാന(0.50%)മാണ് കുറവുവരുത്തിയത്. ആഗോള വ്യാപകമായി കൊറോണ വൈറസ് ബാധ വർധിച്ചത് സമ്പദ്ഘടനയെ കാര്യമായ ബാധിക്കുമെന്ന വിലയിരുത്തലിനെതുടർന്നായിരുന്നു ഇത്. ആഗോള-ആഭ്യന്തര തലത്തിലുള്ള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആർബിഐ വ്യക്തമാക്കി. 10വർഷത്തെ സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായത്തിൽ ബുധനാഴ്ച കുത്തനെ കുറവുണ്ടായത് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത വർധിപ്പിച്ചു. 12 ബേസിസ് പോയന്റ് താഴ്ന്ന് 6.22ശതമാനമായാണ് ആദായം കുറഞ്ഞത്.

from money rss http://bit.ly/2wtc4Uo
via IFTTT

ഇപിഎഫിന്റെ പലിശ 8.50 ശതമാനമായി കുറച്ചു

നടപ്പ് സാമ്പത്തിക വർഷം ഇപിഎഫിന്റെ പലിശ 8.50ശതമാനമായി നിശ്ചയിച്ചു. അഞ്ചുവർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നൽകുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ 8.65 ശതമാനമായിരുന്നു പലിശ. 2015-16 വർഷത്തിൽ 8.8ശതമാനവും 2017-18 വർഷത്തിൽ 8.55ശതമാനവും 2016-17വർഷത്തിൽ 8.65ശതമാനവുമായിരുന്നു പലിശ നൽകിയത്. മറ്റ് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞതിനാലാണ് ഇപിഎഫിന്റെയും പലിശ കുറയ്ക്കുന്നതെന്നാണ് വിശദീകരണം. ആറുകോടിയിലേറെ അംഗങ്ങളാണ് ഇപിഎഫിലുള്ളത്. കടപ്പത്ര നിക്ഷേപങ്ങളിലുള്ള വരുമാനത്തെ ബാധിച്ചതാണ് ഇപിഎഫിന്റെ പലിശ കുറയ്ക്കാനുള്ള പ്രധാനകാരണം. 18 ലക്ഷം കോടിയിലധികം നിക്ഷേപം ഇപിഎഫ്ഒയ്ക്കുണ്ട്. ഇതിൽ 4,500 കോടി രൂപയുടെ നിക്ഷേപം ഡിഎച്ച്എഫ്എൽ, ഐഎൽആൻഡ്എഫ്എസിലുമായിരുന്നു. കടക്കെണിയിലായ ഈ സ്ഥാപനങ്ങളിലെ നിക്ഷേപം വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.

from money rss http://bit.ly/3cwRjrt
via IFTTT

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്ബിഐക്ക് സര്‍ക്കാരിന്റെ അനുമതി

യെസ് ബാങ്കിന്റെ ഓഹരി വാങ്ങാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കൺസോർഷ്യത്തിന് സർക്കാർ അനുമതി നൽകി. ഏതൊക്കെ ബാങ്കുകൾ ചേർന്നാണ് യെസ് ബാങ്കിന്റെ ഓഹരി വാങ്ങുകയെന്നതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ എസ്ബിഐയെ സർക്കാർ ചുമതലപ്പെടുത്തി. വാർത്ത പുറത്തുവന്നതിനെതുടർന്ന് യെസ് ബാങ്കിന്റെ ഓഹരി വില 27 ശതമാനംകുതിച്ച് 37 രൂപ നിലവാരത്തിലായി. അതേസമയം, എസ്ബിഐയുടെ ഓഹരി വിലയിൽ 3.01ശതമാനം നഷ്ടവുമുണ്ടായി. ആർബിഐയുടെ മാനദണ്ഡങ്ങൾക്കുവിധേയമായി മൂലധനമുയർത്താൻ കഴിതായതെയും വർധിച്ച കിട്ടാക്കടംമൂലവും ബാങ്ക് പ്രതിസന്ധിയിലായിരുന്നു.

from money rss http://bit.ly/2xdg0Jl
via IFTTT