121

Powered By Blogger

Thursday, 5 March 2020

മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ ഇന്നോവേഷൻസ് (ആസാദി) മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാർഡുകൾ പ്രഖ്യാപിച്ചു. ആർക്കിടെക്ച്ചർ മേഖലയിൽ 25 വർഷങ്ങളിൽ കൂടുതൽ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 6 വനിത ആർക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയർമാൻമാരുടെ നേതൃത്വത്തിൽ മികച്ച വാസ്തുശിൽപികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ.സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസൻ (തെലങ്കാന), നീലം മഞ്ജുനാഥ് (കർണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്നാട്), ജബീൻ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാർഡിനർഹരായത്. 25000 രൂപയും ഫലകവും അടങ്ങു ന്നതാണ് അവാർഡ്. ഭാരതത്തിലെ സമുന്നതരായ വനിത ആർക്കിടെക്ടുകളെ ആദരിക്കുന്ന ഒരേ ഒരു അവാർഡാണ് വാസ്തുകലാ മഹതി അവാർഡ്. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വൈറ്റില സിൽവർ സാന്റ് ഐലന്റ് കോളേജ് കാമ്പസിൽ നടക്കുന്ന ചടങ്ങിൽ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, എം.പിമാരായ ഹൈബി ഈഡൻ, ബിനോയ് വിശ്വം എന്നിവർ ചേർന്ന് അവാർഡുകൾ സമ്മാനിക്കും. ആർക്കിടെക്റ്റ് മേഖലയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ മികച്ച എട്ട് വനിതാ ആർക്കിടെക്റ്റുമാരായിരുന്നു കഴിഞ്ഞ രണ്ട് വർഷത്തെയും ആസാദി വാസ്തുകലാ മഹതി അവാർഡ് ജേതാക്കൾ. സ്ത്രീകൾക്ക് അവരുടെ സർഗാത്മകത ഏറ്റവും കൂടുതൽ പ്രദർശിപ്പിക്കുവാൻ കഴിയുന്ന ഈ മേഖലയിൽ വിജയിച്ച വനിതകളെ ആദരിക്കുന്നതിനാണ് ഏഷ്യയിലെ തന്നെ പ്രമുഖ ആർക്കിടെക്ച്ചർ സ്കൂളായി വളർന്നുകൊണ്ടിരിക്കുന്ന ആസാദി വാസ്തുകലാ മഹതി അവാർഡുകൾ ഏർപ്പെടുത്തിയതെന്ന് ആസാദി ചെയർമാൻ പ്രൊഫ. ആർക്കിടെക്റ്റ് ബി.ആർ.അജിത്ത് പറഞ്ഞു. അടുത്ത വർഷം മുതൽ സാർവ്വദേശീയമായി അവാർഡ് നൽകുവാൻ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു പക്ഷെ ലോകത്താകമാനം ആദ്യമായിരിക്കണം വനിത ആർക്കിടെക്ടുമാർക്കുവേണ്ടി ഇപ്രകാരം ഒരു ദേശീയ അവാർഡ് ഏതെങ്കിലും രാജ്യങ്ങളിൽ പ്രഖ്യാപിക്കപ്പെടുന്നത്. ആസാദി വൈസ് പ്രിൻസിപ്പാൾ ആർക്കിടെക്റ്റ് അർജ്ജുൻ രാജൻ, ജനറൽ മാനേജർ ടി. പ്രബോഷ് , വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി.എം.യാക്കൂബ്, വൈസ് ചെയർപേഴ്സൺ അനീറ്റ പോൾ എന്നിവരും അവാർഡ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

from money rss http://bit.ly/39zkSXG
via IFTTT