121

Powered By Blogger

Friday, 6 March 2020

യെസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ ഇനി എന്തുചെയ്യും?

പെട്ടെന്നുള്ള നീക്കമായിരുന്നു റിസർവ് ബാങ്കിന്റേത്. പ്രതിസന്ധിയിലായ യെസ് ബാങ്കിനുമേൽ മൊറട്ടോറിയംപ്രഖ്യാപിച്ചത് വ്യാഴാഴ്ച വൈകീട്ടാണ്. പിഎംസി, ഡിഎച്ച്എഫ്എൽ എന്നിവയ്ക്കുമേൽ ചുമത്തിലതുപോലുള്ള നിയന്ത്രണം യെസ് ബാങ്കിനും ഏർപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ യെസ് ബാങ്കിന്റെ ഉപഭോക്താവാണെങ്കിൽ ഇതൊരു മുന്നറിയിപ്പായി കരുതണം. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത്. ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയിൽ നിജനപ്പെടുത്തി. സേവിങ്സ്, കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്ക് ഇത് ബാധകമാണ്. വായ്പ അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ നിക്ഷേപം സ്വീകരിക്കുന്നതിനോ കഴിയില്ല. ബോർഡിന്റെ അധികാരങ്ങൾ നീക്കി. മുൻ എസ്ബിഐ സിഎഫ്ഒ ആയ പ്രശാന്ത കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. വായ്പ തരിച്ചടവ്, എസ്ഐപി, പ്രീമിയം അടവ് എന്നിവയെ ബാധിക്കുമോ? 50,000 രൂപയ്ക്കുമുകളിലുള്ള എല്ലാ പണമിടപാടുകളെയും ഇത് ബാധിക്കും. അതിന് താഴയാണെങ്കിൽതടസ്സമില്ല. ശമ്പള അക്കൗണ്ട് ശമ്പള അക്കൗണ്ടുള്ളവർ 50,000 രൂപയ്ക്കുമുകളിലുള്ള പണം നേടാൻ മറ്റുവഴികൾ തേടേണ്ടിവരും. മ്യൂച്വൽ ഫണ്ട് നിക്ഷേപകർ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ യെസ് ബാങ്ക് അക്കൗണ്ടിലൂടെയുള്ള റിഡംപ്ഷൻ(പണം പിൻവലിക്കൽ)നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. യെസ് ബാങ്കിലെ അക്കൗണ്ട് നൽകിയിട്ടുള്ളവർ മറ്റൊരു ബാങ്കിലെ അക്കൗണ്ട് ഫണ്ട് ഹൗസുകൾക്ക് നൽകേണ്ടതാണ്. കാൻസൽ ചെയ്ത ചെക്കും അപേക്ഷയും മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ ഫിൻടെക്, കാംസ് എന്നിവയുടെ ഓഫീസിൽ നൽകിയാൽമതി. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ട്. ഇനിയെന്ത്? നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ടുപോകുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാങ്കിന്റെ പുനരുദ്ധാരണമോ ലയനമോ സാധ്യമാക്കുന്നതിനാണ് ശ്രമം. മൊറട്ടോറിയം പ്രഖ്യാപിച്ച 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയേക്കും. മെഡിക്കൽ എമർജൻസി, വിവാഹം തുടങ്ങിയ നിക്ഷേപകരുടെ അടിയന്തിരാവശ്യങ്ങൾക്ക് പ്രത്യേക പരിഗണ ലഭിക്കും. ജീവനക്കാർക്കുള്ള ശമ്പളവും സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയും ബാങ്കിന് നൽകാം. യുപിഐ, എൻഇഎഫ്ടി പോലുള്ള ഇടപാടുകൾ കുറച്ചുകാലത്തേയ്ക്ക് തടസ്സപ്പെട്ടേക്കാം. ബാങ്കിനെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ എസ്ബിഐ, എൽഐസി എന്നിവയുമായി ചേർന്നുള്ള കൺസോർഷ്യത്തിന് ഉടനെ രൂപംനൽകിയേക്കും. 2002ൽ നെടുങ്ങാടി ബാങ്കിനെ പിഎൻബിയും 2003ൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും 2010ൽ യൂണൈറ്റഡ് വെസ്റ്റേൺ ബാങ്കിനെ ഐഡിബിഐ ബാങ്കും ഏറ്റെടുത്തതുപോലെ യെസ് ബാങ്കും മറ്റൊരു ബാങ്കിനൊപ്പം ലയിക്കും. അതുവരെ കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ളവർ കാത്തിരിക്കേണ്ടിവരും. ഇൻഷുറൻസ് പരിരക്ഷ അഞ്ചുലക്ഷം രൂപവരെ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് എന്തുസംഭവിച്ചാലും ഭയക്കേണ്ടതില്ല. ഈയിടെ കേന്ദ്ര സർക്കാർ ബാങ്ക് നിക്ഷേപത്തിന്മേലുള്ള പരിരക്ഷ അഞ്ചുലക്ഷമായി ഉയർത്തിയിരുന്നു. ഒരാളുടെപേരിൽ എത്ര എക്കൗണ്ടുണ്ടെങ്കിലും എല്ലാം ചേർത്തായിരിക്കും അഞ്ചുലക്ഷംരൂപവരെ പരമാവധി ലഭിക്കുക.

from money rss http://bit.ly/2v27OuM
via IFTTT