ചരിത്രത്തിൽ ആദ്യമായി നിഫ്റ്റി 13,000 എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. 12,000ൽനിന്ന് 13 വ്യാപാര ദിനങ്ങളിലായാണ് 13,064ലേയ്ക്ക് നിഫ്റ്റി തേരോട്ടംനടത്തിയത്. ആഗോള തലത്തിലുള്ള പണമൊഴുക്ക്, ഡോളറിന്റെ തളർച്ച, കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തജേന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, കേന്ദ്ര സർക്കാർ അടുത്തയിടെ പ്രഖ്യാപിച്ച പാക്കേജ് തുടങ്ങിയവയാണ് ആഭ്യന്തര ഓഹരി സൂചികകളെ സ്വാധീനിച്ചത്. സെൻസെക്സും റെക്കോഡ് നേട്ടംകയ്യടക്കി 44,571ലേയ്ക്ക് ഉയർന്നു. നവംബറിൽ മാത്രമുണ്ടായനേട്ടം 12ശതമാനമാണ്. കോർപ്പറേറ്റ് മേഖലയും പ്രതീക്ഷയിലാണ്. 2020 ഏപ്രിൽ-ജൂൺ പാദത്തിൽ 25ശതമാനം ചുരുങ്ങിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. മികച്ച പ്രവർത്തനഫലങ്ങൾ കമ്പനികൾ പുറത്തുവിട്ടുതുടങ്ങി. വിദേശ നിക്ഷേപം കാര്യമായി വിപണിയിലെത്തുന്നുണ്ട്. വരുംദിവസങ്ങളിലും ഇത് തുടരുകയാണെങ്കിൽ സൂചികകൾ നേട്ടത്തിന്റെ പുതിയ ഉയരംകുറിച്ച് മുന്നേറുകതന്നെചെയ്യും. നിഫ്റ്റി 13,200-13,400 നിലവാരത്തിലെത്തിയേക്കാമെന്നാണ് വിലിയിരുത്തൽ. ഉത്സവാനന്തര സീസണിലെ സാമ്പത്തിക വളർച്ചയുടെ സ്ഥിരതയെയും ഈമുന്നേറ്റം ആശ്രയിച്ചിരിക്കുന്നു. തിരിച്ചുവരവിന്റെ കാരണങ്ങൾ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റം ജൂൺ പാദത്തിൽ 20ശതമാനത്തിലധികം ചുരുങ്ങിയ സമ്പദ്ഘടന രണ്ടാം പാദത്തിൽ മികച്ച പ്രതീക്ഷയാണ് മുന്നോട്ടുവെയ്ക്കുന്നത്. അടച്ചിടലിൽനിന്ന് രാജ്യം പൂർണമായി വിമുക്തമാകുന്നതിന്റെ ഘട്ടമാണിപ്പോൾ. വിദേശ നിക്ഷേപം നവംബറിൽ ഇതുവരെ 50,000 കോടി രൂപയിലധികം രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. ഒരുമാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. എൻഎസ്ഇയിലെ കണക്കുപ്രകാരം 55,552.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്. 2020ലെ മൊത്തം നിക്ഷേപം 96,766 കോടി രൂപമാത്രമായിരുന്ന സ്ഥാനത്താണിത്. വാക്സിൻ പ്രതീക്ഷ വാക്സിൻ വികസിപ്പിക്കുന്നതിലെ പ്രതീക്ഷ ലോകമെമ്പാടും സമ്പദ് വ്യവസ്ഥയ്ക്ക് ഉർജമായിട്ടുണ്ട്. മൊഡേണ, പിഫൈസർ, ഓക്സ്ഫഡ് തുടങ്ങിയ കമ്പനികളുടെ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സമ്പന്ധിച്ച റിപ്പോർട്ടുകൾ ശുഭസൂചന നൽകുന്നു. നിക്ഷേപകർ ചെയ്യേണ്ടത് മികച്ച ഉയരത്തിലെത്തിയ വിപണിയിൽനിന്ന് ഭാഗികമായി ലാഭമെടക്കുന്നതാകും ഉചിതമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 15 മുതൽ 20ശതമാനംവരെ പണമായി സൂക്ഷിക്കാം. വിപണിയിലെ തിരുത്തലിൽ വീണ്ടുംപ്രവേശിക്കാൻ ഈതുക ഉപയോഗിക്കാം.
from money rss https://bit.ly/33iMNdg
via IFTTT
from money rss https://bit.ly/33iMNdg
via IFTTT