121

Powered By Blogger

Tuesday, 24 November 2020

റെക്കോഡ് നേട്ടം നിലനിര്‍ത്തി സൂചികകള്‍: നിഫ്റ്റി 13,100ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ റെക്കോഡ് നേട്ടംതുടരുന്നു. സെൻസെക്സ് 302 പോയന്റ് നേട്ടത്തിൽ 44,825ലും നിഫ്റ്റി 87 പോയന്റ് ഉയർന്ന് 13,143ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1248 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 618 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ വിപണികളിൽ വിദേശനിക്ഷേപം കുതിച്ചെത്തിയത് കഴിഞ്ഞദിവസം സൂചികകൾക്ക് കരുത്തേകിയിരുന്നു. ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ബജാജ് ഫിൻസർവ്, ബാജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, നെസ് ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടത്തിൽ. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയരത്തിലാണ്. Indices trade higher with Nifty above 13,100

from money rss https://bit.ly/2Jeq7mY
via IFTTT