121

Powered By Blogger

Thursday, 25 March 2021

ഗോൾഡ് ബോണ്ടിലെ നിക്ഷേപം ഇപ്പോൾ തിരിച്ചെടുക്കാം: നേട്ടം 54ശതമാനം

2016 മാർച്ചിൽ പുറത്തിറക്കിയ ഗോൾഡ് ബോണ്ടിലെ നിക്ഷേപം 54ശതമാനം നേട്ടത്തോടെ ഇപ്പോൾ തിരിച്ചെടുക്കാം. ഗോൾഡ് ബോണ്ട് സ്കീം 2016 സീരീസ് രണ്ടിലെ നിക്ഷേപമാണ് ഇപ്പോൾ തിരിച്ചെടുക്കാൻ കഴിയുക. 2916 രൂപയായിരുന്നു ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന്റെ അന്നത്തെ വില. 4,491 രൂപയ്ക്ക് നിക്ഷേപം തിരിച്ചെടുക്കാനുള്ള സൗകര്യമാണ് ആർബിഐ നൽകിയിട്ടുള്ളത്. ഗോൾഡ് ബോണ്ടിലെ നിക്ഷേപത്തിന്റെ കാലാവധി എട്ടുവർഷമാണെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ നിക്ഷേപം പിൻവലിക്കാൻ അവസരംനൽകുന്നുണ്ട്. 2015 ലാണ് ആദ്യമായി കേന്ദ്ര സർക്കാർ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. 2015 നവംബർ അഞ്ചിന് ആദ്യഘട്ടമായി ബോണ്ട് ഇറക്കിയപ്പോൾ 9,15,953 ഗ്രാമിന് തുല്യമായ ബോണ്ടുകളാണ് നിക്ഷേപകർ വാങ്ങിയത്. ആ സമയത്ത് 246 കോടി രൂപയായിരുന്നു അതിന്റെ മൂല്യം. നിക്ഷേപക താൽപര്യംവർധിച്ചതോടെയാണ് തുടർച്ചയായി ബോണ്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. നടപ്പ് സാമ്പത്തികവർഷം എല്ലാമാസവും ഗോൾഡ് ബോണ്ട് പുറത്തിറക്കി. അവസാനഘട്ടമായി മാർച്ച് ഒന്നിന് പുറത്തിറക്കിയ ബോണ്ടിന് 4,662 രൂപയായിരുന്നു വില. മിനിമം രണ്ടുഗ്രാമിന് തുല്യമായ തുകയായിരുന്നു അന്ന് നിക്ഷേപിക്കേണ്ടിയിരുന്നത്. ഇപ്പോൾ ഒരു ഗ്രാമിന് തുല്യമായ തുകയ്ക്ക് നിക്ഷേപം നടത്താൻകഴിയും. സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് ഏറ്റവും യോജിച്ച മാർഗമാണ് ഗോൾഡ് ബോണ്ട്. സ്വർണത്തിന്റെ മൂല്യവർധനവിനൊപ്പം 2.5ശതമാനം വാർഷിക പലിശയും ലഭിക്കുമെന്നതാണ് നേട്ടം. നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടുകളിൽ വ്യക്തികൾക്ക് നിക്ഷേപിക്കാം. കാലാവധിയെത്തി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധനനേട്ടത്തിന് നികുതിയില്ല. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും വാങ്ങുകയും വിൽക്കുകയുംചെയ്യാം. Investors can now redeem sovereign gold bonds at 54% higher price

from money rss https://bit.ly/2PvmQ5U
via IFTTT

സ്വർണവില പവന് 240 രൂപകുറഞ്ഞ് 33,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 240 രൂപ കുറഞ്ഞ് 33,360 രൂപയായി. 4170 രൂപയാണ് ഗ്രാമിന്റെ വില. 33,600 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,726 ഡോളറായും കുറഞ്ഞു. ഒരാഴ്ചക്കിടെ വിലയിൽ ഒരുശതമാനമാണ് താഴ്ചയുണ്ടായത്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുതന്നെയാണ് സ്വർണവിലയുടെ ഇടിവിനുപിന്നിൽ. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 44,590 രൂപയാണ്. 0.23ശതമാനമാണ് ഇടിവുണ്ടായത്.

from money rss https://bit.ly/3lTc1a1
via IFTTT

ക്രിപ്‌റ്റോകറന്‍സികളിലെ നിക്ഷേപം കമ്പനികള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ അക്കാര്യം ബാലൻസ് ഷീറ്റിൽ കാണിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. ഡിജിറ്റൽ കറൻസി ഇടപാടുകളിൽനിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്റ്റോകറൻസികളുടെ എണ്ണം, വ്യക്തികളിൽനിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്. ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂൾ മൂന്നിലെ ഭേദഗതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് അറിയിപ്പ്. ക്രിപ്റ്റോകറൻസികളിൽനിന്ന് ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. Centre asks companies to disclose cryptocurrency investments

from money rss https://bit.ly/39exlBC
via IFTTT

സെൻസെക്‌സിൽ 487 പോയന്റ് നേട്ടത്തോടെ തുടക്കം: കല്യാൺ ജൂവലേഴ്‌സ് ലിസ്റ്റിങ് ഇന്ന്

മുംബൈ: രണ്ടുദിവസത്തെ തകർച്ചയ്ക്കുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 487 പോയന്റ് നേട്ടത്തിൽ 48,927ലും നിഫ്റ്റി 152 പോയന്റ് ഉയർന്ന് 14,477ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1036 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 222 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബിപിസിഎൽ, ഗെയിൽ, ബജാജ് ഫിൻസർവ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കല്യാൺ ജൂവലേഴ്സ്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയുടെ ഓഹരികൾ വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്യും.

from money rss https://bit.ly/3lTgrxR
via IFTTT

നിഫ്റ്റി 14,350നുതാഴെ ക്ലോസ്‌ചെയ്തു; സെൻസെക്‌സിലെ നഷ്ടം 740 പോയന്റ്

മുംബൈ:വിപണിയിൽ കരടികൾ ആധിപത്യംപുലർത്തിയതോടെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ ക്ലോസ്ചെയ്തു. പൊതുമേഖല ബാങ്ക്, എഫ്എംസിജി, എനർജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സെൻസെക്സ് 740.19 പോയന്റ് നഷ്ടത്തിൽ 48,440.12ലും നിഫ്റ്റി 224.50 പോയന്റ് താഴ്ന്ന് 14,324.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2147 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 748 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക്, എഫ്എംസിജി, ഓട്ടോ, ഇൻഫ്ര, ഐടി, എനർജി സൂചികകൾ 2-3ശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.8-2.2ശതമാനം താഴുകയുംചെയ്തു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണംകൂടുന്നത് വിപണിയിൽ ആശങ്കപടർത്തിയിട്ടുണ്ട്. മാർച്ചിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ കാലാവധി തീരുന്നതും സൂചികകളെ ബാധിച്ചു. Nifty ends below 14,350, Sensex tumbles 740 pts

from money rss https://bit.ly/2Qz2Srz
via IFTTT

പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണം: നടപടികളുമായി സർക്കാർ

രാജ്യത്തെ പൊതുമേഖല ബാങ്കുകൾ താമസിയാതെ സ്വകാര്യവത്കരിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുമാത്രമെ സ്വകാര്യവത്കരണം നടപ്പാക്കൂവെന്ന് ചൊവാഴ്ച ധനമന്ത്രി പറയുകയുംചെയ്തു. അതേമസമയം, ബാങ്കിങ് മേഖലയിൽ പൊതുമേഖലയുടെ സാന്നിധ്യം തുടർന്നും ഉണ്ടാകുമെന്നും വാർത്താസമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 2019ൽ ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികളും എൽ.ഐ.സിക്ക് വിറ്റിരുന്നു. നാലുവർഷത്തിനിടെ 14 പൊതുമേഖല ബാങ്കുകളെ ലയിപ്പിക്കുകയുംചെയ്തു.

from money rss https://bit.ly/2P4xuRs
via IFTTT