മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 277 പോയന്റ് നഷ്ടത്തിൽ 37,329ലും നിഫ്റ്റി 70 പോയന്റ് താഴ്ന്ന് 11004ലിലമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 726 കമ്പനികളിലെ ഓഹരികൾ നഷ്ടത്തിലും 878 ഓഹരികൾ നേട്ടത്തിലുമാണ്. 112 ഓഹരികൾക്ക് മാറ്റമില്ല. വാഹന സൂചിക രണ്ടുശതമാനം നേട്ടത്തിലാണ്. അതേസമയം, സ്വകാര്യ ബാങ്കുകളുടെ സൂചിക രണ്ടുശതമാനം നഷ്ടത്തിലുമാണ്. യുപിഎൽ, ഇൻഡസിന്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്സി...