മൂന്നുതവണ കമ്പനികൾമാറിമാറി പരീക്ഷിച്ച വിജയകൃഷ്ണൻ ഒടുവിൽ ആരോഗ്യ ഇൻഷുറൻസ് വേണ്ടെന്നുവെച്ചു. പുതുക്കാൻനേരത്ത് താൽപര്യത്തോടെ നിർബന്ധിക്കുകയും ക്ലയിമുമായി ചെന്നാൽ നിസാരകാര്യങ്ങൾ പറഞ്ഞ് നിഷേധിക്കുകയും ചെയ്യുന്നത് പതിവായപ്പോഴാണ് ഇങ്ങനെ ചെയ്തത്. നിലവിൽ അദ്ദേഹത്തിന് കമ്പനി നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പോളിസിയാണുള്ളത്. ഐആർഡിഎഐയുടെ ആരോഗ്യ സഞ്ജീവനി പോളിസിവരെട്ട ചേരാനെന്നുവിചാരിച്ച് കാത്തിരിപ്പാണ്. ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ നിരവധി പോളിസികൾ വിവിധ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്....