121

Powered By Blogger

Tuesday, 19 May 2020

ഉപഭോക്താവില്‍നിന്നുള്ള ശരാശരി വരുമാനത്തില്‍ ജിയോയെ മറികടന്ന് എയര്‍ടെല്‍

മാർച്ചിൽ അവസാനിച്ച പാദത്തിൽ വരുമാനത്തിൽ റിലയൻസ് ജിയോയെ എയർടെൽ മറികടന്നു. ഡിസംബറിൽ നിരക്ക് ഉയർത്തിയതിന്റെ ഗുണം റിലയൻസ് ജിയോയുടെ മാർച്ച് പാദത്തിലെ പ്രവർത്തന ഫലത്തിൽ കാര്യമായി പ്രതിഫലിച്ചില്ല. അതേസമയം, ഭാരതി എയർടെൽ നേട്ടമുണ്ടാക്കുകയും ചെയ്തു. കമ്പനിയുടെ വയർലെസ് ബിസിനസിൽ 16ശതമാനമാണ് മാർച്ച് പാദത്തിൽ വർധന രേഖപ്പെടുത്തിയത്. ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം 154 രൂപയായി ഉയരുകയും ചെയ്തു. 14ശതമാനമാണ് വർധന. റിലയൻസ് ജിയോയ്ക്കാകട്ടെ 1.7ശതമാനം മാത്രമാണ് വർധനവുണ്ടായത്. കഴിഞ്ഞ രണ്ടുപാദങ്ങളിലെ കണക്കെടുക്കുകയാണെങ്കിൽ ജിയോയ്ക്ക് ഈയിനത്തിൽ രണ്ടുശതമാനംമാത്രം വർധനവുണ്ടായപ്പോൾ എയർടെലിന് 20ശതമാനത്തോളമാണ് നേട്ടമുണ്ടായത്. മാർച്ച് പാദത്തിൽ ജിയോയുടെ വരുമാനത്തിൽ ആറുശതമാനമാണ് വർധനവ്. എയർടെലിന്റെ വളർച്ചയാകട്ടെ 16ശതമാനവുമാണ്. താരിഫ് കുത്തനെ വർധിപ്പിച്ചിട്ടും ഡാറ്റ വരിക്കാരിലുണ്ടായവർധന എയർടെലിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതായി പ്രമുഖ അനലിസ്റ്റായ ജെഫറീസ് ഇന്ത്യ വിലിയിരുത്തുന്നു. താരിഫ് വർധന ജിയോയുടെ വളർച്ചയെ ബാധിച്ചപ്പോൾ എയർടെലിന് അത്ഗുണകരമാകുകയാണ് ചെയ്തത്. ഇതേതുടർന്ന് എയർടെലിന്റെ ഓഹരിവില ഒമ്പതുശമതാനത്തോളം ഉയർന്നു.

from money rss https://bit.ly/3dWV8pD
via IFTTT