121

Powered By Blogger

Wednesday, 9 December 2020

ഐആര്‍സിടിസിയുടെ 20% ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു: വില 13ശതമാനം ഇടിഞ്ഞു

സർക്കാരിന്റെ കൈവശമുള്ള ഐആർസിടിസിയുടെ 20ശതമാനം ഓഹരികൾ ഓഫർ ഫോർ സെയിൽവഴി വിൽക്കുന്നു. തീരുമാനം പുറത്തുവന്നതോട ഓഹരി വില 13ശതമാനം ഇടിഞ്ഞ് 1,405 നിലവാരത്തിലെത്തി. 4,374 കോടി രൂപമൂല്യമുള്ള ഓഹരികളാകും വ്യാഴം, വെള്ളി ദിവസങ്ങളിലായി സർക്കാർ വിറ്റൊഴിയുക. ഓഹരിയൊന്നിന് 1,367 രൂപയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ചെറുകിട നിക്ഷേപകർക്ക് വെള്ളിയാഴ്ചയും മറ്റുള്ളവർക്ക് വ്യാഴാഴ്ചയുമാണ് ഓഫർ ഫോർ സെയിലിൽ പങ്കെടുക്കാനാകുക. 2.4 കോടി ഓഹരികൾ ചെറുകിട നിക്ഷേപകർക്കും 80 ലക്ഷം ഓഹരികൾ വൻകിട നിക്ഷേപകർക്കുമായാണ് കൈമാറുക. പൊതുമേഖല സ്ഥാപനമായ റെയിൽവെയുടെ അനുബന്ധ കമ്പനിയായി ഐആർസിടിസിയുടെ 87.4ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. IRCTC Plunges 13% As Government Plans To Sell 20% Stake In Company

from money rss https://bit.ly/2JUav8W
via IFTTT

ചൈനയെ മറികടന്ന് ഇന്ത്യ: സ്വകാര്യ കമ്പനികളിലെത്തിയത് 1.09 ലക്ഷം കോടി വിദേശ നിക്ഷേപം

സ്വകാര്യമേഖലയിലെ വിദേശ നിക്ഷേപത്തിന്റെകാര്യത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട സമയത്താണ് സോവറിൻ വെൽത്ത് ഫണ്ടുകൾ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ വൻതോതിൽ നിക്ഷേപമിറക്കിയത്. 1.09 ലക്ഷം കോടി രൂപ(1.48 ബില്യൺ ഡോളർ)യാണ് 2020ൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ കമ്പനികളിൽ നിക്ഷേപിച്ചത്. ഈകാലയളവിൽ ചൈനയിലെത്തിയ നിക്ഷേപത്തിന്റെ മൂന്നിരട്ടിയോളംവരുമിത്. ചൈനയിൽ 4.5 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് 2020ലെത്തിയത്. 2019ലാണ് രാജ്യത്തേയ്ക്ക് വിദേശനിക്ഷേപം ഒഴുകാൻ തുടങ്ങിയത്. 10.1 ബില്യൺ ഡോളറാണ് 2019ൽ ഈ സ്ഥാപനങ്ങൾ നിക്ഷേപം നടത്തിയത്. 2015-18 കാലയളവിൽ വിദേശ നിക്ഷേപമെത്തിയതിന്റെ കണക്കെടുത്താൽ ചൈന ഏറെ മുന്നിലാണെന്നുകാണാം. ഈകാലയളവിൽ 46 ബില്യൺ ഡോളറാണ് ചൈനയിലെത്തിയത്. ഇതേകാലയളവിൽ ഇന്ത്യയിലെത്തിയ നിക്ഷേപം 24.6 ബില്യൺ ഡോളറായിരുന്നു. 2020ൽ ഇതുവരെ പശ്ചിമേഷ്യൻ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇൻവെസ്റ്റുമെന്റ് ഫണ്ട്, മുബാദല ഇൻവെസ്റ്റുമെന്റ് കമ്പനി, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്, ഖത്തർ ഇൻവെസ്റ്റ്ുമെന്റ് അതോറിറ്റി എന്നിവമാത്രം 7.83 ബില്യൺ ഡോളറാണ് രാജ്യത്തെ സ്വകാര്യ കമ്പനികളിൽ നിക്ഷേപിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എസ്ഡബ്ലിയുഎഫാണ് 400 ലേറെ വിദേശ സ്ഥാപനങ്ങളുടെ ഡാറ്റ വിശകലനംചെയ്ത് ഈവിവരം പുറത്തുവിട്ടത്.

from money rss https://bit.ly/3oEXoY5
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളർ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 49,250 രൂപയാണ്. യുഎസിൽ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളെതുടർന്ന് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3m4aIDR
via IFTTT

സെന്‍സെക്‌സില്‍ 179 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാഴാഴ്ച ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 179 പോയന്റ് നഷ്ടത്തിൽ 45,924ലിലും നിഫ്റ്റി 58 പോയന്റ് താഴ്ന്ന് 13,471ലുമാണ് തുടക്കം. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. മികച്ച ഉയരത്തിലെത്തിയ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭോമെടുക്കാൻ തുടങ്ങിയതും സൂചികകളെ ബാധിച്ചു. ബിഎസ്ഇയിലെ 660 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 677 ഓഹരികൾ നഷ്ടത്തിലുമാണ്. 86 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, പവർഗ്രിഡ് കോർപ്, സൺ ഫാർമ, എൻടിപിസി, എൽആൻഡ്ടി, ടൈറ്റാൻ, നെസ് ലെ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/34gcPhR
via IFTTT

റോസ്ഗാര്‍ യോജന: ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാന്‍ 22,810 കോടി അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുതിയതായ അവതരിപ്പിച്ച തൊഴിൽ പദ്ധതിയിൽ സബ്സിഡി നൽകാൻ 22,810 കോടി രൂപ അനുവദിച്ചു. ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന പദ്ധതിയിലാണ് തുകനൽകുക. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിവിഹിതത്തിന് അംഗീകാരം നൽകി. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതിയതായി ജോലി നൽകുന്നവരുടെ ഇപിഎഫ് വിഹിതം രണ്ടുവർഷം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്നുമുതൽ 2021 ജൂൺ 30വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക. കോവിഡ് വ്യാപനസമയത്ത് 2020 മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാർ യോജന സർക്കാർ അവതരിപ്പിച്ചത്. Cabinet approves Rs 22,810 crore outlay for Atmanirbhar Bharat Rozgar Yojana

from money rss https://bit.ly/2K7aqPf
via IFTTT

അപ്പോളോ ഫാര്‍മസിയില്‍ ആമസോണ്‍ 10 കോടി ഡോളര്‍ നിക്ഷേപിച്ചേക്കും

രാജ്യത്തെ പ്രമുഖ മരുന്ന് വിതരണക്കാരായ അപ്പോളോ ഫാർമസിയിൽ ആമസോൺ 735 കോടി രൂപ(100 മില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കും. അതിവേഗംവളരുന്ന ഓൺലൈൻ മരുന്നുവിപണിയിൽ റിലയൻസിനെയും ടാറ്റ ഗ്രൂപ്പിനെയും നേരിടാനാണ് ആമസോണിന്റെ നീക്കം. പ്രമുഖ ഓൺലൈൻ മരുന്ന് വിതരണക്കമ്പനിയായ നെറ്റ്മെഡ്സിന്റെ ഭൂരിഭാഗം ഓഹരികളും മുകേഷ് അംബാനിയുടെ റിലയൻസ് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ആമസോൺ നിലവിൽ മരുന്ന് വിതരണംചെയ്യുന്നുണ്ടെങ്കിലും ശൃംഖല ശക്തമാക്കുകയാണ് ലക്ഷ്യം. അതേസമയം, ഇടപാടിനെക്കുറിച്ച പ്രതികരിക്കാൻ ആമസോണോ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പോ തയ്യാറായിട്ടില്ല. Amazon is reportedly eyeing a $100 million investment in the Apollo Pharmacy

from money rss https://bit.ly/2K0OOE1
via IFTTT

സെന്‍സെക്‌സ് ഇതാദ്യമായി 46,000കടന്നു; നിഫ്റ്റി 13,500ഉം

മുംബൈ: ചരിത്ര നേട്ടത്തിലേയ്ക്ക് ഓഹരി സൂചികകൾ വീണ്ടും കുതിച്ചു. സെൻസെക്സ് ഇതാദ്യമായി 46,000 കടന്നു. നിഫ്റ്റി 13,500ഉം. ദലാൾ സ്ട്രീറ്റിൽ കാളകൾ പിടിമുറുക്കിയതോടെ തുടർച്ചയായ ദിവസങ്ങളിൽ ഓഹരി സൂചികകൾ കുതിക്കുകയാണ്. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിലെ നേട്ടമാണ് ബുധനാഴ്ച റെക്കോഡ് നേട്ടത്തിലേയ്ക്ക് സൂചികകളെ നയിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും സാമ്പത്തിക പാക്കേജുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ആഗോളവിപണിയിൽ ചലനംസൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് രാജ്യത്തെ സൂചികകളിലും പ്രകടമായത്. 494.99 പോയന്റാണ് സെൻസെക്സിലെ നേട്ടം. 46,103.50ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 136.10 പോയന്റ് ഉയർന്ന് 13,529.10ലുമെത്തി. ബിഎസ്ഇയിലെ 1604 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1103 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ഐഒസി, മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 1.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലോഹം, പൊതുമേഖല ബാങ്ക് എന്നീ സൂചികകൾ നഷ്ടത്തിലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. Nifty ends above 13,500, Sensex above 46K for the first time

from money rss https://bit.ly/2VSBIeO
via IFTTT

2021 ഏപ്രില്‍ മുതല്‍ കയ്യില്‍കിട്ടുന്ന ശമ്പളം കുറഞ്ഞേക്കാം

കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 2021 ഏപ്രിൽ മുതൽ കുറവുണ്ടായേക്കാം. 2019ലെ പുതിയ വേതന നിയമപ്രകാരം കമ്പനികൾ ശമ്പള ഘടന പുതുക്കുമ്പോഴാണിപ്രകാരം സംഭവിക്കുക. അടുത്ത സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ ശമ്പളഘടനയിൽമാറ്റംവന്നേക്കുമെന്നാണ് സൂചനകൾ. പുതിയ നിയമപ്രകാരം അലവൻസുകൾ മൊത്തംശമ്പളത്തിന്റെ 50ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകൾ അടിസ്ഥാന ശമ്പളം വർധിപ്പിക്കേണ്ടതായിവരും. അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്മെന്റും പിഎഫിലേയ്ക്കുള്ള ജീവനക്കാരുടെ വിഹിതവും കൂടുകയുംചെയ്യും. തൽക്കാലത്തേയ്ക്ക് വരുമാനംകുറയുമെങ്കിലും വിരമിക്കൽ സമയത്ത് കൂടുതൽ തുക ജീവനക്കാർക്ക് ലഭിക്കാനിതിടയാക്കും. അടിസ്ഥാന ശമ്പളം 50ശതമാനത്തിനുതാഴെയാക്കി അലവൻസുകൾകൂട്ടിയുമാണ് നിലവിൽ പല സ്വകാര്യ കമ്പനികളും ജീവനക്കാർക്ക് നൽകിവരുന്നത്. അതുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തിൽവരുന്നതോടെ ശമ്പളഘടനയിൽ മാറ്റംവരാനിടയാകുക.ഇതോടെ കമ്പനികളുടെ ശമ്പളയിനത്തിലുള്ള ചെലവ് വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. Take-Home Pay May Be Cut From April 2021

from money rss https://bit.ly/3lY2A7F
via IFTTT