121

Powered By Blogger

Friday, 7 February 2020

ബാങ്ക് നിക്ഷേപമോ ഡെറ്റ് ഫണ്ടോ ഏതാണ് മെച്ചം?

റിസ്ക് എടുക്കാൻ താല്പര്യമില്ലാതെ സുരക്ഷിത പദ്ധതികൾ തേടിപോകുന്നവർക്ക് യോജിച്ച മികച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. എന്നിരുന്നാലും ഡെറ്റ് ഫണ്ടുകൾ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ആദായം, സുരക്ഷിതത്വം, നികുതി, പണമാക്കൽ എന്നിവയ്ക്കാണ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രത്യേകത സുരക്ഷിതത്വമാണ്. ഡെറ്റ് ഫണ്ടുകൾക്കാകട്ടെ അതില്ല, എന്നാൽ നികുതി ആനുകൂല്യവും ഉയർന്ന നേട്ടസാധ്യതയുമുണ്ട്. ആദ്യം സുരക്ഷിതത്വമാകട്ടെ നിശ്ചിത ശതമാനം നേട്ടവും അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു നൽകുന്നതാണ് ബാങ്ക് നിക്ഷേപം. പുതിയ ബജറ്റിൽ ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷം രൂപവരെയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഡറ്റ് പദ്ധതികളാകട്ടെ വിപണിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനും ഉറപ്പൊന്നും നൽകാൻ കഴിയില്ല. ആദായത്തിലാകട്ടെ വ്യതിയാനവും വന്നേക്കാം. സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഫണ്ട് കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിനാൽ മറ്റൊരുതരത്തിലുമുള്ള തട്ടിപ്പുകൾക്ക് സാധ്യതകളില്ല. ഫണ്ടുകളുടെ നഷ്ടസാധ്യത സംബന്ധിച്ച് നിക്ഷേപകരെ വ്യക്തമായി അറിയിക്കണമെന്ന സെബിയുടെ നിർദേശം ഫണ്ടുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. നിക്ഷേപ കാലയളവിനനുസരിച്ച് വ്യത്യസ്ത ഫണ്ടുകളാണ് വിപണിയിലുള്ളത്. അതും സെബിയുടെ നിർദേശപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. വിപണിയിലുള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അടുത്തയിടെ ഐഎൽആന്റ്എഫ്എസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ കമ്പനികളുടെ തകർച്ചയും ഐഡിയ വൊഡാഫോൺ കുടിശികയിൽ വീഴ്ചവരുത്തിയതും ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ കാര്യമായി ബാധിച്ചിരുന്നു. നികുതി ബാധ്യത ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ആദായനികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന പശിയിൽനിന്ന് 10 ശതമാനം ഡിടിഎസ് കിഴിച്ചുള്ള തുകയാണ് നിങ്ങൾക്ക് ബാങ്ക് നൽകുക. നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ബാക്കിയുള്ള തുകകൂടി നൽകേണ്ടിവരും. 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങൾവരുന്നതെങ്കിൽ കാര്യമായ ആദായമൊന്നും ബാങ്ക് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കേണ്ട. മൂന്നുവർഷത്തിൽതാഴെമാത്രം(36 മാസം)കൈവശംവെച്ച് പണം പിൻവലിക്കുകയാണെങ്കിൽ ഫണ്ട് നിക്ഷേപത്തിലും നികുതി ബാധ്യത ഇതുപോലെതന്നെയാണ്. ടിഡിഎസ് ബാധകമല്ലെന്നുമാത്രം. എന്നാൽ 36 മാസത്തിനുശേഷമാണ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇൻക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്കുകൾ കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽ മിതയാകും. പണലഭ്യത ഫണ്ടിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ അക്കൗണ്ടിൽ നാളെ പണമെത്തും. പരമാവധി രണ്ടുദിവസമാണ് വേണ്ടിവരിക. എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയുമാകാം. നിശ്ചിതകാലം കൈവശംവെച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല(ദീർഘകാലാവധിയുള്ള ഡെറ്റ് ഫണ്ടുകൾക്ക് ഒരുവർഷംവരെ എക്സിറ്റ് ലോഡ് ബാധകമാണ്). എഫ്ഡിയും എപ്പോൾ വേണമെങ്കിലും ബാങ്കിലെത്തി തിരിച്ചെടുക്കാം. നിശ്ചിത കാലാവധിക്കുമുമ്പാണ് പണം പിൻവലിക്കുന്നതെങ്കിൽ പിഴപ്പലിശ ബാധകമാണ്. ആദായം ബാങ്ക് നിക്ഷേപത്തേക്കാൾ നേട്ടം സാധാരണയായി ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. പലിശ നിരക്ക് താഴുന്നതിനനുസരിച്ച് ഡെറ്റ് ഫണ്ടിൽനിന്നുള്ള ആദായം കൂടും. ആദായ നികുതിയിൽ ഇളവുള്ളതിനാൽ ഈയിനത്തിലും നേട്ടമുണ്ടാക്കാം. കാലയളവിലും നിക്ഷേപ സ്വഭാവത്തിലും റിസ്കിലും വ്യത്യാസമുള്ള നിരവധി ഡെറ്റ് ഫണ്ടുകൾ വിപണിയിലുണ്ട്. അവ കണക്കിലെടുത്തൂവേണം ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ. antony@mpp.co.in Which is better, bank investment or a debt fund?

from money rss http://bit.ly/2SbCKBE
via IFTTT

കെവൈസി പാലിച്ചില്ലെങ്കില്‍ 28നുശേഷം ബാങ്ക് അക്കൗണ്ടില്‍ ഇടപാട് നടത്താനാവില്ല

ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇടപാടുകൾ നടത്താനാവില്ല. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബാങ്ക് ഉപഭോക്താക്കൾക്ക് എസ്ബിഐ അറിയിപ്പ് നൽകി. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ആർബിഐ നിർദേശം നൽകിയിരുന്നു. അല്ലെങ്കിൽ ബാങ്കുകൾ വൻതുക പിഴനൽകേണ്ടിവരുമെന്നും ആർബിഐയുടെ നിർദേശിച്ചിരുന്നു. 2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകൾക്ക് കെവൈസി മാനദണ്ഡം നിർബന്ധമാക്കിയത്. എങ്ങനെ കെവൈസി മാനദണ്ഡം പാലിക്കാം ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ പോയി രേഖകൾ നൽകിയാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. ആവശ്യമുള്ള രേഖകൾ പാസ്പോർട്ട് വോട്ടർ ഐഡി ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡ് പാൻ കാർഡ് എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാൻ. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പറും നൽകിയാൽമതി. KYC: Bank may block your account after 28th February

from money rss http://bit.ly/2ODvkVn
via IFTTT

ജനറേഷൻ സെഡിന് ലോൺ പ്രേമം

ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ള ചെറുപ്പക്കാർക്ക് ഒരു ഓമനപ്പേരുണ്ട് - 'ജനറേഷൻ സെഡ്'. ഈ വിഭാഗത്തിൽപ്പെട്ട യുവാക്കൾ ധാരാളമായി വായ്പയെടുക്കാൻ തുടങ്ങിയിരിക്കുകയാണ്. ട്രാൻസ്യൂണിയന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 1995-ലോ അതിന് ശേഷമോ ജനിച്ച 90 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ഇന്ത്യൻ വായ്പാമേഖലയിൽ സജീവമായുള്ളത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇവർ കൂടുതലായി വായ്പ എടുത്തിട്ടുള്ളത്. 21 ശതമാനം വരും ഈ മേഖലയുടെ വിഹിതം. ഇതിന് പിന്നിലായി ഉപഭോക്തൃ വസ്തുക്കളും (13 ശതമാനം) ക്രെഡിറ്റ് കാർഡുകളുമാണ് (11 ശതമാനം) ഉള്ളത്. ഇന്ത്യ, കൊളംബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസിച്ചുവരുന്ന വായ്പാ വിപണികളും കാനഡ, ഹോങ് കോങ്, അമേരിക്ക പോലുള്ള ഇതിനകംതന്നെ ശക്തമായിട്ടുള്ള വിപണികളും ട്രാൻസ്യൂണിയൻ പഠനത്തിന് വിധേയമാക്കിയിരുന്നു. 25 വയസ്സിന് താഴെയുള്ള 60.9 കോടി പേർ ഇന്ത്യയിലുണ്ട്. അതിൽ 18 വയസ്സ് കഴിഞ്ഞ അർഹരായ 14.7 കോടി പേരുണ്ട്. എന്നാൽ, ഇതിന്റെ വെറും ആറു ശതമാനം വരുന്ന 90 ലക്ഷം പേർ മാത്രമാണ് വായ്പാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ട്രാൻസ്യൂണിയൻ പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരിൽ 80 ശതമാനം പേരും ഏതെങ്കിലും ഒരു വായ്പാപദ്ധതി മാത്രമേ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.

from money rss http://bit.ly/38ltfVO
via IFTTT

കോട്ടയം ആവശ്യപ്പെട്ടത് 43 കോടി; അനുവദിച്ചത് 100 രൂപ ടോക്കൺ

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. 17 പദ്ധതികൾക്കുവേണ്ടി 43.05 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ആകെ അനുവദിച്ചത് ചിങ്ങവനം സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന് 40ലക്ഷം രൂപ മാത്രം. ബാക്കിയുള്ള പദ്ധതികൾക്ക് ലഭിച്ചത് 100 രൂപ ടോക്കണും. പദ്ധതികളും തുകയും ചുവടെ ക്രമനമ്പർ പദ്ധതിയുടെ പേര് എസ്റ്റിമേറ്റ് തുക വർക്ക്സ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന തുക1 അറുപുഴ-പാറേച്ചാൽ റോ‍ഡ് അഭിവൃദ്ധിപ്പെടുത്തൽ അഞ്ച് കോടി 100 രൂപ2 കഞ്ഞിക്കുഴി ഫ്ളൈ ഒാവർ ഒരുകോടി 100 രൂപ3 ഗാന്ധിനഗർ-മെഡിക്കൽ കോളേജ്-നാലുവരിപ്പാത ഏഴ് കോടി 100 രൂപ4 കാലാവസ്ഥാ വ്യതിയാന ഇൻസ്റ്റിറ്റ്യൂട്ട് കെ‌ട്ടിട നിർമ്മാണം രണ്ട് കോടി 100 രൂപ5 വടവാതൂർ അയ്യപ്പക്ഷേത്രം മുതൽ ബണ്ടുറോഡ് വരെ സംരക്ഷണഭിത്തികെട്ടി റോഡ് വികസിപ്പിക്കൽ-ബി.എം.ആൻഡ് ബി.സി. റോഡ് നിർമാണം അഞ്ച് കോടി 100 രൂപ6 വട്ടമൂട് പാലത്തിന് സമീപം മീനച്ചിൽ നദിയുടെ പാർശ്വതീരം കെട്ടി സംരക്ഷിക്കൽ 75 ലക്ഷം രൂപ 100 രൂപ7 താഴത്തങ്ങാടി അറുപുഴ കളപ്പുരക്കടവ്‌ ഭാഗത്തെ മീനച്ചിലാറിനെ സൈഡുകെട്ടി വള്ളംകളിക്ക്‌ ഉപയുക്തമാക്കുന്ന പ്രവൃത്തി 80 ലക്ഷം 100 രൂപ8 കൊട്ടുപ്പള്ളിക്കടവ്-സംരക്ഷണഭിത്തി നിർമാണം 70 ലക്ഷം രൂപ 100 രൂപ9 കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറൻഭാഗം ഉൾപ്പെടുന്ന വേളൂർ കുടിവെള്ളപദ്ധതി 1.5 കോടി 100 രൂപ10 കോട്ടയം പടിഞ്ഞാറൻ ഭാഗം-ചിങ്ങവനം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ11 വട്ടമൂട് പാലത്തിന് സമീപം (വട്ടമൂട് കടവ്-കോട്ടയം നഗരസഭയുടെ 14-ാം വാർഡ്) മീനച്ചിൽ നദിയുടെ വലത് പാർശ്വതീരം സംരക്ഷിക്കൽ 80 ലക്ഷം 100 രൂപ.12 വിജയപുരം കുടിവെള്ള പദ്ധതി 1.5 കോടി 100 രൂപ13 മൈലപ്പള്ളി കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ14 അഞ്ചുകണ്ടം കടവ്-സംരക്ഷണഭിത്തി നിർമാണം 75 ലക്ഷം 100 രൂപ15 നട്ടാശ്ശേരി സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജ് ഒരുകോടി 100 രൂപ16 കോട്ടയം നാഗന്പടം നെഹ്റു സ്റ്റേഡിയം-ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃക നിർമാണം 10 കോടി 100 രൂപ17 ഇല്ലിക്കൽ മൈതാനം-നവീകരണം ഒരുകോടി 100 രൂപ

from money rss http://bit.ly/2OC7idv
via IFTTT