121

Powered By Blogger

Friday, 7 February 2020

ബാങ്ക് നിക്ഷേപമോ ഡെറ്റ് ഫണ്ടോ ഏതാണ് മെച്ചം?

റിസ്ക് എടുക്കാൻ താല്പര്യമില്ലാതെ സുരക്ഷിത പദ്ധതികൾ തേടിപോകുന്നവർക്ക് യോജിച്ച മികച്ച നിക്ഷേപ പദ്ധതിയാണ് ബാങ്ക് എഫ്ഡി. എന്നിരുന്നാലും ഡെറ്റ് ഫണ്ടുകൾ മുന്നോട്ടുവെയ്ക്കുന്ന സാധ്യതകൾ അവഗണിക്കാൻ കഴിയില്ലെന്ന് മനസിലാക്കുക. ആദായം, സുരക്ഷിതത്വം, നികുതി, പണമാക്കൽ എന്നിവയ്ക്കാണ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ മുൻഗണന നൽകേണ്ടത്. സ്ഥിര നിക്ഷേപ പദ്ധതികളുടെ പ്രത്യേകത സുരക്ഷിതത്വമാണ്. ഡെറ്റ് ഫണ്ടുകൾക്കാകട്ടെ അതില്ല, എന്നാൽ നികുതി ആനുകൂല്യവും ഉയർന്ന നേട്ടസാധ്യതയുമുണ്ട്. ആദ്യം സുരക്ഷിതത്വമാകട്ടെ നിശ്ചിത ശതമാനം നേട്ടവും അതോടൊപ്പം സുരക്ഷിതത്വവും ഉറപ്പു നൽകുന്നതാണ് ബാങ്ക് നിക്ഷേപം. പുതിയ ബജറ്റിൽ ബാങ്ക് നിക്ഷേപത്തിന്മേലുള്ള ഇൻഷുറൻസ് പരിരക്ഷ അഞ്ചു ലക്ഷം രൂപവരെയായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മ്യൂച്വൽ ഫണ്ടിന്റെ ഡറ്റ് പദ്ധതികളാകട്ടെ വിപണിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഒന്നിനും ഉറപ്പൊന്നും നൽകാൻ കഴിയില്ല. ആദായത്തിലാകട്ടെ വ്യതിയാനവും വന്നേക്കാം. സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് ഫണ്ട് കമ്പനികൾ പ്രവർത്തിക്കുന്നതെന്നതിനാൽ മറ്റൊരുതരത്തിലുമുള്ള തട്ടിപ്പുകൾക്ക് സാധ്യതകളില്ല. ഫണ്ടുകളുടെ നഷ്ടസാധ്യത സംബന്ധിച്ച് നിക്ഷേപകരെ വ്യക്തമായി അറിയിക്കണമെന്ന സെബിയുടെ നിർദേശം ഫണ്ടുകൾ പാലിക്കണമെന്നത് നിർബന്ധമാണ്. നിക്ഷേപ കാലയളവിനനുസരിച്ച് വ്യത്യസ്ത ഫണ്ടുകളാണ് വിപണിയിലുള്ളത്. അതും സെബിയുടെ നിർദേശപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്. വിപണിയിലുള്ള കടപ്പത്രങ്ങളിലാണ് ഈ ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. അടുത്തയിടെ ഐഎൽആന്റ്എഫ്എസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ കമ്പനികളുടെ തകർച്ചയും ഐഡിയ വൊഡാഫോൺ കുടിശികയിൽ വീഴ്ചവരുത്തിയതും ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ കാര്യമായി ബാധിച്ചിരുന്നു. നികുതി ബാധ്യത ബാങ്ക് നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം നിങ്ങളുടെ മൊത്തംവരുമാനത്തോടൊപ്പം ചേർത്ത് ആദായനികുതി നൽകാൻ ബാധ്യതയുണ്ട്. ലഭിക്കുന്ന പശിയിൽനിന്ന് 10 ശതമാനം ഡിടിഎസ് കിഴിച്ചുള്ള തുകയാണ് നിങ്ങൾക്ക് ബാങ്ക് നൽകുക. നിങ്ങളുടെ നികുതി സ്ലാബിനനുസരിച്ച് ബാക്കിയുള്ള തുകകൂടി നൽകേണ്ടിവരും. 30 ശതമാനം നികുതി സ്ലാബിലാണ് നിങ്ങൾവരുന്നതെങ്കിൽ കാര്യമായ ആദായമൊന്നും ബാങ്ക് നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കേണ്ട. മൂന്നുവർഷത്തിൽതാഴെമാത്രം(36 മാസം)കൈവശംവെച്ച് പണം പിൻവലിക്കുകയാണെങ്കിൽ ഫണ്ട് നിക്ഷേപത്തിലും നികുതി ബാധ്യത ഇതുപോലെതന്നെയാണ്. ടിഡിഎസ് ബാധകമല്ലെന്നുമാത്രം. എന്നാൽ 36 മാസത്തിനുശേഷമാണ് ഫണ്ടിലെ നിക്ഷേപം പിൻവലിക്കുന്നതെങ്കിൽ ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതിക്ക് ഇൻക്സേഷൻ ബെനഫിറ്റ് ലഭിക്കും. അതായത് പണപ്പെരുപ്പ നിരക്കുകൾ കിഴിച്ചുള്ളതുകയ്ക്ക് നികുതി നൽകിയാൽ മിതയാകും. പണലഭ്യത ഫണ്ടിലെ നിക്ഷേപം ഇന്ന് പിൻവലിച്ചാൽ അക്കൗണ്ടിൽ നാളെ പണമെത്തും. പരമാവധി രണ്ടുദിവസമാണ് വേണ്ടിവരിക. എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയുമാകാം. നിശ്ചിതകാലം കൈവശംവെച്ചിരിക്കണമെന്ന് നിർബന്ധമൊന്നുമില്ല(ദീർഘകാലാവധിയുള്ള ഡെറ്റ് ഫണ്ടുകൾക്ക് ഒരുവർഷംവരെ എക്സിറ്റ് ലോഡ് ബാധകമാണ്). എഫ്ഡിയും എപ്പോൾ വേണമെങ്കിലും ബാങ്കിലെത്തി തിരിച്ചെടുക്കാം. നിശ്ചിത കാലാവധിക്കുമുമ്പാണ് പണം പിൻവലിക്കുന്നതെങ്കിൽ പിഴപ്പലിശ ബാധകമാണ്. ആദായം ബാങ്ക് നിക്ഷേപത്തേക്കാൾ നേട്ടം സാധാരണയായി ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. പലിശ നിരക്ക് താഴുന്നതിനനുസരിച്ച് ഡെറ്റ് ഫണ്ടിൽനിന്നുള്ള ആദായം കൂടും. ആദായ നികുതിയിൽ ഇളവുള്ളതിനാൽ ഈയിനത്തിലും നേട്ടമുണ്ടാക്കാം. കാലയളവിലും നിക്ഷേപ സ്വഭാവത്തിലും റിസ്കിലും വ്യത്യാസമുള്ള നിരവധി ഡെറ്റ് ഫണ്ടുകൾ വിപണിയിലുണ്ട്. അവ കണക്കിലെടുത്തൂവേണം ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ. antony@mpp.co.in Which is better, bank investment or a debt fund?

from money rss http://bit.ly/2SbCKBE
via IFTTT