സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ സർക്കാരിനെ സമീപിച്ചു. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ മൾട്ടിപ്ലക്സ് മേഖലയ്ക്ക് ആറുമാസത്തിനിടെ 9000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറയുന്നു. നേരിട്ട് ഒരുലക്ഷം പേർക്കും അതുപോലെ പരോക്ഷമായി ഒരു ലക്ഷം പേർക്കും തൊഴിൽ നഷ്ടമായതായി അസോസിയേഷൻ സർക്കാരിനെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വൻതോതിൽ തൊഴിൽനഷ്ടമുണ്ടായെന്നും പിവിആർ,...