121

Powered By Blogger

Wednesday, 24 March 2021

സ്വർണവില പവന് 80 രൂപ കൂടി 33,600 രൂപയായി

രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധനവുണ്ടായി. സംസ്ഥാനത്ത് പവന്റെ വില 80 രൂപകൂടി 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,734.81 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതാണ് ആഗോള വിലയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,897 രൂപയാണ്. from money rss https://bit.ly/2P4oFag via IFT...

സെൻസെക്‌സിൽ 296 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. നിഫ്റ്റി 14,500ന് താഴെയെത്തി. സെൻസെക്സ് 296 പോയന്റ് താഴ്ന്ന് 48,884ലിലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തിൽ 14,465ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 518 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1060 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 65 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ നഷ്ടവും മാർച്ച് സീരീസിലെ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ അവസാനിക്കുന്നദിമായതുമാണ് വിപണിയെ ബാധിച്ചത്. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, ഐസിഐസിഐ...

ആധാർ-പാൻ ബന്ധിപ്പിക്കൽ: ഇനിയും വൈകിയാൽ 1000 രൂപവരെ പിഴയടക്കേണ്ടിവരും

കൊച്ചി: പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020...

സെൻസെക്‌സിൽ 871 പോയന്റ് നഷ്ടം: നിഫ്റ്റി 14,550ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിൽ ഓഹരി വിപണി നഷ്ടത്തിലേയ്ക്കുപതിച്ചു. സെൻസെക്സിന് 1.70ശതമാനത്തിലേറെ പോയന്റ് നഷ്ടമായി. നിഫ്റ്റി 14,550ന് താഴെയെത്തുകയുംചെയ്തു. 871 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 49,180ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 265 പോയന്റ് താഴ്ന്ന് 14,549 നിലവാരത്തിലുമെത്തി. യുറോപ്പിലെ കോവിഡ് വ്യാപന ഭീഷണിയും യുഎസിലെ നികുതി വർധനയുമാണ് സൂചികകളെ ബാധിച്ചത്. അതേസമയം, ഡോളർ കരുത്താർജിക്കുകയുംചെയ്തു. കൂടുതൽ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ചതോടെ റെയിൽ വികാസ്...

കൂടുതൽ ഓഹരികൾ വിറ്റഴിക്കുന്നു: റെയിൽ വികാസ് നിഗം ഓഹരി വില 9 ശതമാനത്തിലേറെ ഇടിഞ്ഞു

ഓഫർ ഫോർ സെയിൽവഴി 15ശതമാനം ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചതിനെതുടർന്ന് ആർവിഎൻഎലിന്റെ ഓഹരിവില 9.5 ശതമാനത്തോളം താഴ്ന്നു. ഓഹരിയൊന്നിന് 27.50 രൂപ നിരക്കിലാണ് 15ശതമാനം ഓഹരി വിറ്റഴിക്കുന്നത്. ഉച്ചയ്ക്ക് 1.25ന് 27.70 രൂപ നിരക്കിലാണ് ഓഹരിയുടെ വ്യാപാരം നടന്നത്. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ ഒമ്പതുശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി വില ഇപ്പോൾ. 15ശതമാനം ഓഹരി വിറ്റഴിച്ച് 750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ബുധനാഴ്ചയും റീട്ടെയിൽ...